Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസർഗോഡ് പനിബാധിതർ കൂടുന്നു; ഈ മാസം ഇതുവരെ ചികിത്സ തേടിയത് 8000 പേർ

കാസർഗോഡ്; ജില്ലയിൽ പനിബാധിതരുടെ എണ്ണം കൂടുന്നു. ജുലൈ ഇതുവരെ 8000 ത്തോളം പേരാണ് പനിയെ തുടർന്ന് വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. ഈ വർഷം ഇതുവരെ 97323 പേർക്കാണ് ജില്ലയിൽ പനി ബാധിച്ചത്.

ഡെങ്കിപ്പനി ബാധിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ഈ മാസം മാത്രം 81 പേരാണ് ഡങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഈ വർഷം ഇതുവരെ 211 പേരാണ് ചികിത്സ തേടിയത്. 15 പേർക്കാണഅ രോഗം സ്ഥിരീകരിച്ചത്. 4 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു.

fevernew-

അതേസമയം സംസ്ഥാനത്ത് പനി മരണങ്ങൾ കൂടുകയാണ്. കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ ഒന്നര വയസുകാരി പനി ബാധിച്ച് മരിച്ചിരുന്നു. കപ്പാലം മദ്രസയ്ക്ക് സമീപം കുണ്ടാംകുഴി റോഡിൽ കോറോക്കാരൻ സിറാജ്, ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ ഏക മകൾ ഹയ ആണ് മരിച്ചത്.

ഈ വർഷം ഇതുവരെ പനി ബാധിച്ച് 242 പേർ മരിച്ചിട്ടുണ്ട്. ജൂലായ് 15 വരെ 101 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഡെങ്കി ബാധിച്ച് 69 പേരും എച്ച്1 എന്‍1 ബാധിച്ച് 39 പേരും ജപ്പാന്‍ജ്വരം ബാധിച്ച് 15 പേരും മലമ്പനി ബാധിച്ച് രണ്ട് പേരും മരിച്ചു.മെയ് 15 വരെ സംസ്ഥാനത്ത് 5094 പേർക്കാണ് ഡങ്കി സ്ഥിരീകരിച്ചത്. 1882 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+