കാസർഗോഡ് നഗരസഭ നിലനിർത്തി യുഡിഎഫ്.. ജില്ലാ പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം
കാസർഗോഡ്; നഗരസഭ ഭരണം നിലനിർത്തി യുഡിഎഫ്.38 സീറ്റുകളിലേക്കുമുള്ള വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ യൂ ഡി എഫിന് 21 സീറ്റുകള്‍ ലഭിച്ചു. എന്‍ ഡി എയ്ക്ക് 14 സീറ്റുകളും എല്‍ ഡി എഫിന് ഒരു സീറ്റും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് രണ്ട് സീറ്റുകളുമാണ് ലഭിച്ചത്.
38 അംഗ ഭരണസമിതിയിൽ യുഡിഎഫിന് 20 സീറ്റായിരുന്നു ഉണ്ടായിരുന്നത്. ബിജെപി 13, സിപിഎം 1, സ്വതന്ത്രർ 4 എന്നിങ്ങനെയായിരുന്നു കക്ഷി നില. അതേസമയം കാഞ്ഞങ്ങാടും നീലേശ്വരത്തും എൽഡിഎഫ് ഭരണം നിലനിർത്തി.കാഞ്ഞങ്ങാട് നഗരസഭയിൽ ആകെയുള്ള 43 സീറ്റിൽ 24 ഇടത്ത് എൽഡിഎഫ് ആണ് വിജയിച്ചത്.. 25 സീറ്റിൽ മത്സരിച്ച സിപിഎം ആണ് ഏറ്റവും വലിയ ഒറ്റകക്ഷി. അതേസമയം 27 സീറ്റിൽ വിജയിച്ച കോൺഗ്രസിന് ഒരു സീറ്റിൽ പോലും വിജയിക്കാനായില്ല.

നീലേശ്വരം നഗരസഭയിൽ ആകെയുള്ള 32 വാർഡിൽ 18 സീറ്റിലും എൽഡിഎഫ് വിജയിച്ചു. ഇക്കുറി 20 സീറ്റുകളെങ്കിലും നേടുമെന്നായിരുന്നു യുഡിഎഫ് അവകാശപ്പെട്ടത്. എന്നാൽ മുന്നണിക്ക് ലഭിച്ചതാകട്ടെ വെറും 7 സീറ്റുകളും. മൂന്നിടത്ത് സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്.അതേസമയം ജില്ല പഞ്ചായത്തിൽ എല്‍ഡിഎഫും യുഡിഎഫും 7 സീറ്റുകള്‍ നേടി ഒപ്പത്തിനൊപ്പം എത്തി.
17 സീറ്റകളിലേയും ഫലസൂചന പുറത്തു വന്നപ്പോള്‍ യുഡിഎഫ് 7, എല്‍ഡിഎഫ് 7, എന്‍ഡിഎ 2, മറ്റുള്ളവര്‍ 1 എന്നിങ്ങനെയാണ് സീറ്റ് നില.
ബ്ലോക്ക് പഞ്ചായത്തുകളിൽ 4 ഇടത്ത് എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. 2 ഇടത്ത് യുഡിഎഫും ലീഡ് ചെയ്യുന്നുണ്ട്. പഞ്ചായത്തിൽ 15 ഇടത്ത് എൽഡിഎഫും 16 ഇടത്ത് യുഡിഎഫുമാണ് ലീഡ് ചെയ്യുന്നത്. 2015 ൽ ജില്ലയിൽ മൂന്ന് നഗരസഭകളും നാല് ബ്ലോക്ക് പഞ്ചായത്തുകളും 16 ഗ്രാമപഞ്ചായത്തുകളിലുമാണ് എൽഡിഎഫ് അധികാരം നേടിയത്. യുഡിഎഫിന് ഒരു മുനിസിപ്പാലിറ്റിയും രണ്ട് ബ്ലോക്ക് പഞ്ചായത്തും 19 ഗ്രാമപഞ്ചായത്തുമാണ് ലഭിച്ചത്.












Click it and Unblock the Notifications