കാസർഗോഡ് 13 വരെ യെല്ലോ അലർട്ട്; ജില്ലയിൽ ഇതുവരെ പെയ്തത് 1000 മില്ലിമിറ്റർ മഴ
കാസർഗോഡ്: ജില്ലയിൽ 13 വരെ യെല്ലോ അർലർട്ട് തുടരും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ ഇതുവരെ 5 വീടുകൾ പൂർണമായി നശിച്ചു. 91 വീടുകൾ ഭാഗികമായും തകർന്നു. ജൂലൈ 1 മുതൽ ഇന്നലെ വരെ വൈദ്യുതി ബോർഡിനു 62 എച്ച്ടി തൂണുകളും 485 എൽടി വൈദ്യുതി തൂണുകളും തകർന്നു. നിലവിൽ ഒരു കുടുംബം മാത്രമേ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നുള്ളൂ. അതിനിടെ കടൽ രക്ഷാപ്രവർത്തനത്തിനായി ഒരു റെസ്ക്യൂ ബോട്ട് കൂടി ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്.

ഈ വർഷം ഏറ്റവും കൂറവ് വേനൽ മഴ ലഭിച്ച ജില്ലകളിൽ ഒന്നായിരുന്നു കാസർഗോഡ്. എന്നാൽ കാലവർഷം തുടങ്ങിയതോടെ കനത്ത മഴയാണ് ജില്ലയിൽ ലഭിക്കുന്നത്. ഇതുവരെ 1000 മില്ലിമീറ്റർ മഴ ലഭിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കു പ്രകാരം ജൂൺ 1 മുതൽ 10 വരെ ലഭിച്ചത് 1023 മില്ലിമീറ്റർ മഴയാണ്. സംസ്ഥാനത്ത് ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചതും കാസർഗോഡാണ്.












Click it and Unblock the Notifications