കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉദുമയില്‍ ഇടത് സേഫല്ല, 12000 പുതിയ വോട്ടില്‍ കണ്ണുവെച്ച് കോണ്‍ഗ്രസ്, എങ്ങോട്ടും മറിയാം, 4000 ഉറപ്പ്

Google Oneindia Malayalam News

കാസര്‍കോട്: സിപിഎം ഇത്തവണ ഉദുമയില്‍ ഒരുപാട് പ്രതീക്ഷ വെക്കുന്നില്ല. അതിന് കാരണവുമുണ്ട്. ഇത്തവണ എങ്ങോട്ട് വേണമെങ്കിലും മറിയാന്‍ സാധ്യതയുള്ള മണ്ഡലമാണ് ഉദുമ. പുതുതായി വന്ന വോട്ടുകള്‍ അടക്കം വലിയ വെല്ലുവിളി ഇടതുപക്ഷത്തിന് ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഇവിടെ വോട്ട് ചോര്‍ച്ച ഒന്ന് കൊണ്ട് മാത്രമാണ് തോറ്റത്. ഇത്തവണ അത് ആവര്‍ത്തിക്കില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. ബിജെപിയില്‍ നിന്ന് നഷ്ടപ്പെട്ട വോട്ടുകള്‍ കോണ്‍ഗ്രസ് തിരിച്ചുപിടിച്ചെന്നാണ് വിലയിരുത്തല്‍.

കോവിഡ് മരണം വര്‍ധിക്കുന്നു, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സംസ്‌ക്കാര ചടങ്ങുകളുടെ ചിത്രങ്ങള്‍

നാലായിരം ഭൂരിപക്ഷം

നാലായിരം ഭൂരിപക്ഷം

ഉദുമയില്‍ നാലായിരം വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് ജയിക്കുമെന്നാണ് വിലയിരുത്തല്‍. ഗ്രൗണ്ട് റിപ്പോര്‍ട്ടില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നാണ് വ്യക്തമാകുന്നത്. അതേസമയം സിപിഎമ്മും ഇത്രയും വോട്ടുകള്‍ക്ക് ജയിക്കുമെന്നാണ് പറയുന്നത്. സിപിഎമ്മിന്റെ ചെങ്കോട്ടയാണ് ഉദുമ. പക്ഷേ അഞ്ച് വര്‍ഷം മുമ്പേ ഇവിടെ കാറ്റ് മാറി വീശി തുടങ്ങിയിരുന്നു. ഇത്തവണ പെരിയ ബാലകൃഷ്ണന്‍ കൂടി വന്നതോടെ കളി മാറി. കല്യോട്ട് അടക്കമുള്ള ഇടങ്ങളില്‍ വോട്ട് ചോരുമെന്ന ഭയവും സിപിഎമ്മിനുണ്ട്.

സിപിഎമ്മിന്റെ പ്രതീക്ഷ

സിപിഎമ്മിന്റെ പ്രതീക്ഷ

എല്‍ഡിഎഫ് ജയം നേടുമെന്ന് ഉറപ്പിക്കുന്നത് വികസന പ്രതീക്ഷയിലാണ്. കെ കുഞ്ഞിരാമന്‍ എംഎല്‍എയായിരിക്കെ അടിസ്ഥാന മേഖലയില്‍ കൊണ്ടുവന്ന മാറ്റമാണ് ഇടതിന്റെ പ്രതീക്ഷ. റോഡുകളും പാലങ്ങളും അതില്‍ വരും. കൊവിഡ് കാലത്തെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരിന് ഒരടി മുന്‍തൂക്കം നല്‍കുന്നു. കേരളത്തില്‍ തുടര്‍ ഭരണത്തിനായി സിപിഎം പറയുന്ന കാര്യങ്ങളെല്ലാം ഉദുമയിലും കൃത്യമായിരുന്നു. തദ്ദേശത്തിലെ കണക്കുകളും ഇടതിന് പ്രതീക്ഷ നല്‍കുന്നതാണ്. ഭൂരിപക്ഷം വര്‍ധിക്കുമെന്ന് അവര്‍ അവകാശപ്പെടുന്നു.

2016ലെ കണക്കുകള്‍

2016ലെ കണക്കുകള്‍

2016ല്‍ ഉദുമ നിലനിര്‍ത്താന്‍ സിപിഎമ്മിന് സാധിച്ചെങ്കിലും ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍ മണ്ഡലത്തിലുണ്ടായിരുന്നു. ഒന്നാമത് ഭൂരിപക്ഷം വളരെ കുറവായിരുന്നു. സിപിഎമ്മിന്റെ വോട്ടുശതമാനവും ആ വര്‍ഷം കുറഞ്ഞു. കെ കുഞ്ഞിരാമന്‍ 11380 വോട്ടിനാണ് 2011ല്‍ വിജയിച്ചത്. 2016ല്‍ ഇടതുതരംഗമുണ്ടായിട്ടും അത് 3882 വോട്ടില്‍ ഒതുങ്ങി. ആശങ്കപ്പെടാനുള്ള കാര്യങ്ങള്‍ ഉദുമയില്‍ ഉണ്ടെന്നുള്ള ഉറപ്പാണിത്. ഇത്തവണ സിഎച്ച് കുഞ്ഞമ്പുവിന് ഒട്ടും എളുപ്പമല്ല കാര്യങ്ങള്‍. നാട്ടുകാരന്‍ എന്ന പരിവേഷവും പെരിയ ബാലകൃഷ്ണനുണ്ട്.

സുധാകരന്‍ തോറ്റതെങ്ങനെ?

സുധാകരന്‍ തോറ്റതെങ്ങനെ?

കെ സുധാകരന്‍ വന്നതാണ് 2016ലെ തിരഞ്ഞെടുപ്പിനെ മാറ്റിമറിച്ചത്. കെ കുഞ്ഞിരാമന്‍ 70679 വോട്ടാണ് നേടിയത്. സുധാകരന്‍ 66847 വോട്ടും പിടിച്ചു. അന്ന് ബിജെപി പിടിച്ച വോട്ട് കോണ്‍ഗ്രസിന്റെ തോല്‍വിക്ക് നിര്‍ണായക കാരണമായി. ചെമ്മനാട് പഞ്ചായത്തിലെ യുഡിഎഫ് വോട്ടില്‍ വലിയ ചോര്‍ച്ച നേരിട്ടിരുന്നു. ഇതാണ് പിന്നീട് സുധാകരന്റെ തോല്‍വിക്ക് പ്രധാന കാരണം. പക്ഷേ എല്‍ഡിഎഫിന്റെ രാഷ്ട്രീയ മേധാവിത്തം ഇവിടെ നഷ്ടമായിട്ടുണ്ടെന്ന് ഭൂരിപക്ഷത്തില്‍ നിന്ന് പ്രകടമായിരുന്നു. ഇത്തവണ ഉദുമ പിടിക്കുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കാന്‍ കാരണം അതാണ്.

ബിജെപിക്ക് വോട്ട് പോകരുത്

ബിജെപിക്ക് വോട്ട് പോകരുത്

ബിജെപിയിലേക്ക് വോട്ട് പോകാതിരിക്കുക എന്നതാണ് കോണ്‍ഗ്രസിനുള്ള പ്രശ്‌നം. പാലക്കുന്ന്, ഉദുമ, തൃക്കണ്ണാട് മേഖലയില്‍ നിന്ന് യുഡിഎഫിന് ലഭിക്കേണ്ടിയിരുന്ന വോട്ടുകള്‍ ബിജെപിക്ക് കഴിഞ്ഞ തവണ പോയിരുന്നു. ഇതാണ് ഇത്തവണ കോണ്‍ഗ്രസ് ടാര്‍ഗറ്റ് ചെയ്യുന്നത്. ഇത് തിരിച്ചുവന്നാല്‍ മാത്രമേ ഇത്തവണ വിജയിക്കാന്‍ കഴിയൂ. വോട്ടെടുപ്പ് കഴിഞ്ഞതോടെ ഈ വോട്ടുകള്‍ കിട്ടിയെന്ന ഉറപ്പിലാണ് കോണ്‍ഗ്രസ്. ജയിക്കുകയാണെങ്കില്‍ ചെറിയ ഭൂരിപക്ഷമേ കിട്ടൂ എന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തല്‍.

12000 പുതിയ വോട്ടര്‍മാര്‍

12000 പുതിയ വോട്ടര്‍മാര്‍

സിപിഎമ്മിനുള്ളില്‍ വലിയ പ്രശ്‌നം ഉദുമയിലുണ്ട്. എന്നാല്‍ പുറമേക്ക് ഇത് പ്രകടമല്ല. കോണ്‍ഗ്രസില്‍ വലിയ പ്രതീക്ഷ അക്കാര്യത്തില്‍ വെക്കുന്നുണ്ട്. 12000 പുതിയ വോട്ടര്‍മാര്‍ ഉദുമയിലുണ്ട്. ഇതില്‍ നാലായിരം വോട്ടുകളോളം കൂടുതല്‍ പിടിച്ചാലും ജയം നേടാന്‍ കോണ്‍ഗ്രസിന് സാധിക്കും. ദേലംപാടി, കുറ്റിക്കോല്‍, ബേഡകം, മേഖലയില്‍ കാറ്റ് മാറി വീശുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. എല്‍ഡിഎഫ് വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന ഇടങ്ങളാണ് ഇത്. എന്നാല്‍ അത് കിട്ടില്ലെന്ന് കോണ്‍ഗ്രസ് പറയുന്നു. വോട്ട് മറിഞ്ഞെന്നാണ് കോണ്‍ഗ്രസിന് ലഭിച്ചിരിക്കുന്ന ഗ്രൗണ്ട് റിപ്പോര്‍ട്ട്.

പ്രതീക്ഷ ഇങ്ങനെ

പ്രതീക്ഷ ഇങ്ങനെ

പള്ളിക്കരയിലെ പരമ്പരാഗത കള്ളവോട്ട് കേന്ദ്രങ്ങളില്‍ ഇത്തവണ അതുണ്ടായിട്ടില്ല. അഞ്ച് ശതമാനം വോട്ട് കുറഞ്ഞിട്ടുണ്ട്. ഇത് നേട്ടമാകും. പെരിയയിലും ഇത്തവണ ലീഡ് ഇടതുപക്ഷത്തിനായിരിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. ദേലംപാടി, കുറ്റിക്കോല്‍, ബേഡകം, പള്ളിക്കര, പുല്ലൂര്‍, പെരിയ എന്നിവിടങ്ങളില്‍ ഇത്തവണ ഏഴായിരം വോട്ട് ലീഡ് സിപിഎമ്മിന് ലഭിക്കും. ചെമ്മനാട്ടെ ലീഡായ ഏഴായിരം വോട്ട് കൊണ്ട് ഇതിനെ മറിക്കുമെന്ന് കോണ്‍ഗ്രസ് പറയുന്നു. മുളിയാര്‍, ഉദുമ മേഖലയില്‍ നിന്ന് നാലായിരം വോട്ട് ലീഡ് കിട്ടും. ആ വോട്ടിലാണ് കോണ്‍ഗ്രസ് ജയിക്കുമെന്ന് ഉറപ്പിക്കുന്നത്. ലോക്‌സഭയില്‍ 8937 വോട്ടിന്റെ ലീഡ് യുഡിഎഫിനുണ്ട്. തദ്ദേശത്തില്‍ 11000 വോട്ടിന് മുകളില്‍ എല്‍ഡിഎഫ് നേടി. ഇത്തവണ അതുകൊണ്ട് പ്രവചനാതീതം കൂടിയാണ് ഉദുമ.

കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.

Recommended Video

cmsvideo
Vattiyurkkavvu Poster controversy | Oneindia Malayalam

English summary
kerala assembly election 2021: ldf and udf hoping for a majority of 4000 votes in udma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X