Get Updates
Get notified of breaking news, exclusive insights, and must-see stories!

പെരിയയിൽ എൽഡിഎഫിന് കനത്ത തിരിച്ചടി.. കല്ല്യോട്ട് പിടിച്ചെടുത്ത് യുഡിഎഫ്.. കൂറ്റൻ വിജയം

കാസർഗോഡ്; പെരിയ ഇരട്ടക്കൊല നടന്ന കല്ല്യോട്ട് എൽഡിഎഫിന് കനത്ത തിരിച്ചടി.വാർഡ് യുഡിഎഫ് പിടുച്ചെടുത്തു. വമ്പൻ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയുടെ വിജയം. യുഡിഎഫ് സ്ഥാനാർത്ഥി സി എം ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചത്.ഇവിടെ സിപിഎമ്മിന് സ്വന്തം സ്ഥാനാർത്ഥികളില്ല.

പഞ്ചായത്തിൽ അഞ്ച് വാർഡിൽ നാലിടത്തും യുഡിഎഫ് തന്നെയാണ് ജയിച്ചത്. കഴിഞ്ഞ തവണ 11 വാർഡികളിൽ എൽഡിഎഫ് ജയിച്ച പഞ്ചായത്താണ് പെരിയ. ഇക്കുറി പെരിയ ഇരട്ടകൊലപാതകം ഉയർത്തിക്കാട്ടിയായിരുന്നു യുഡിഎഫ് പ്രചരണം നയിച്ചത് സർക്കാർ പ്രതികളെ സംരക്ഷിക്കുകയാണെന്ന വിമർശനമായിരുന്നു യുഡിഎഫ് നടത്തിയത്.ഇത്തരം വിമർശനങ്ങൾ വോട്ടായി മാറി കാഴ്ചയാണ് തിരഞ്ഞെടുപ്പിൽ കാണുന്നത്.

UDF candidate wins kalyott ward in Kasaragod

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും കാസർഗോഡ് എൽഡിഎഫിന്റെ പരാജയത്തിന് നയിച്ചതിൽ പ്രധാന കാരണവും പെരിയ ഇരട്ട കൊലപാതകം തന്നെയായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് വേളയിൽ കേസിൽ സിബിഐ അന്വേഷണത്തിന് എതിരെയുള്ള എൽഡിഎഫ് നീക്കത്തിന് കോടതിയിൽ കനത്ത തിരിച്ചടിയായിരു്നു നേരിട്ടത്. ഇതും യുഡിഎഫ് പ്രചരണത്തിൽ ആയുധമാക്കിയിരുന്നു.

അതേസമയം തിരഞ്ഞെടുപ്പിൽ കാസർഗോഡ് ഗ്രാമപഞ്ചായത്തുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എൽഡിഎഫും യുഡിഎഫും കാഴ്ച വെയ്ക്കുന്നത്. 14 ഇടത്താണ് എൽഡിഎഫ് ലീഡ് ചെയ്യുന്നത്. ബേഡഡുക്ക,
ചെറുവത്തൂര്‍,ദേലംപാടി,കയ്യൂര്‍, ചീമേനി,കോടോം, ബേളൂര്‍,കുറ്റിക്കോല്‍,
പള്ളിക്കര,പനത്തടി,പിലിക്കോട്,പുത്തികെ,ഉദുമ,വോര്‍ക്കാടി എന്നിവിടങ്ങളിലാണ് എൽഡിഎഫ് ലീഡ്. ചെങ്കള,ഈസ്റ്റ് എളേരി, എന്‍മകജെ,കുംബഡാജെ,കുമ്പള,മുളിയാര്‍,തൃക്കരിപ്പൂര്‍,വലിയപറമ്പ എന്നിവിടങ്ങളിലാണ് യുഡിഎഫ് ലീഡ് ചെയ്യുന്നത്.ജില്ലാ പഞ്ചായത്തിൽ അഞ്ച് വീതം ഇടത്ത് ഇരുവരും മുന്നിട്ട് നിൽക്കുന്നു. ബ്ലോക്ക് പഞ്ചായത്തിൽ നാലിടത്തും എൽഡിഎഫിനാണ് ലീഡ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+