വിദ്യാര്‍ത്ഥിയെ കൊണ്ട് പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചു; പരാതിയുമായി എംഎസ്എഫ്, നിഷേധിച്ച് അധ്യാപിക
കാസര്‍കോട്: കാസര്‍കോട് സര്‍ക്കാര്‍ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥിയെ കൊണ്ട് പ്രിന്‍സിപ്പല്‍ കാലുപിടിപ്പിച്ചതായി പരാതി. വിദ്യാര്‍ത്ഥിയെ പുറത്താക്കാതിരിക്കാന്‍ മൂന്ന് തവണ കാലുപിടിച്ചതായാണ് പരാതി. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയെ കൊണ്ടാണ് പ്രിന്‍സിപ്പാള്‍ ഡോ രമ കാലുപിടിപ്പിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഒരുപാട് പരാതിയുണ്ടെന്ന് പറഞ്ഞാണ് കാലുപിടിപ്പിച്ചതെന്ന് എംഎസ്എഫ് നേതാക്കള്‍ പറഞ്ഞു.

എന്നാല്‍ ഇക്കാര്യം നിഷേധിച്ച് പ്രിന്‍സിപ്പാള്‍ രംഗത്തെത്തി. വിദ്യാര്‍ത്ഥി തന്നെ ആക്രമിക്കാന്‍ ശ്രമിച്ചെന്നും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചത് ചോദ്യം ചെയ്തതാണ് കാരണമെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. അതിന് ശേഷം വിദ്യാര്‍ത്ഥി സ്വമേധയാ വന്ന് കാലിപിടിക്കുകയായിരുന്നെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു. കോളജിനുമുന്നില്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ മാസ്കിടാതെ നിന്നപ്പോള്‍ അത് ചോദ്യം ചെയ്യുകയായിരുന്നെന്നും ആരോപണമുന്നയിച്ച വിദ്യാര്‍ത്ഥി മുഖത്തടിക്കാന്‍ ശ്രമിച്ചെന്നും അധ്യാപിക പറഞ്ഞു.

ഈ വിവരം പൊലീസില്‍ അറിയിച്ചപ്പോള്‍ അവനെ സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും മാസ്കിടാത്തതിന് ഫൈനും ഈടാക്കി. അടിക്കാന്‍ ശ്രമിച്ചതിന് പരാതി ഉണ്ടെങ്കില്‍ എഴുതിത്തരാനും പൊലീസുകാര്‍ പറഞ്ഞു. അതിനുശേഷം തിങ്കളാഴ്ചയാണ് വിദ്യാര്‍ത്ഥി കോളജിലെത്തിയത്. ശേഷമാണ് മുറിയിലേക്കെത്തി അവന് കാലുപിടിച്ചതെന്ന് അധ്യാപിക വ്യക്തമാക്കുന്നു.

അതേസമയം, പ്രിന്‍സിപ്പലിന് മറുപടിയുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് വീണ്ടും മറുപടിയുമായി രംഗത്തെത്തി. കാലുപിടിപ്പിച്ചതല്ല സ്വമേധയാ ഇങ്ങോട്ട് വന്ന് കണ്ട് കുട്ടി കാലുപിടിച്ചതാണെന്ന പുതിയ നുണക്കഥകള്‍ പറയുന്ന പ്രിന്‍സിപ്പലിനോട് ഒന്നേ പറയാനൊള്ളൂ 'സര്‍ക്കാര്‍ ചിലവില്‍ വെച്ച ആ സിസിടിവിയില്‍ നിന്ന് അന്നേ ദിവസത്തെ വീഡിയോ പുറത്ത് വിടാന്‍ ധൈര്യമുണ്ടോ എന്ന് പികെ നവാസ് ചോദിച്ചു. ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലാണ് നവാസിന്റെ പ്രതികരണം. കുറിപ്പ് ഇങ്ങനെ,

ഒരു തവണ പോര! 3 തവണ നീ എന്റെ കാലു പിടിക്കണം! കാസര്‍ഗോഡ് ഗവ. കോളേജിലെ വിദ്യാര്‍ത്ഥി തനിക്ക് നേരെയുള്ള നടപടി പിന്‍വലിക്കാന്‍ അവിശ്യപ്പെട്ടതിന് ആ കോളേജിലെ പ്രിന്‍സിപ്പല്‍ ആജ്ഞാപിച്ച നടപടിയാണിത്. അടിമ സമ്പ്രദായ മനോഭാവം പുലര്‍ത്തുന്ന അധ്യാപകര്‍ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത് നോക്കി നില്‍ക്കാനാവുന്നതല്ല.

ഇത്തരം വരേണ്യ ചിന്താഗതി തലയിലേറ്റി നടക്കുന്ന അധ്യാപികക്ക് ഒരു നല്ല സമൂഹത്തെ വളര്‍ത്താന്‍ കഴിയില്ല. തികഞ്ഞ വിവേചനവും, വിദ്വേഷവുമാണ് പ്രിന്‍സിപ്പല്‍ തന്റെ വിദ്യാര്‍ത്ഥികളോട് പുലര്‍ത്തുന്നത്. ഈ അനീതിയോട് സന്ധി ചെയ്യാനാകില്ല. ഇതുമാത്രമല്ല തന്റെ കോളേജില്‍ പഠിക്കുന്ന തട്ടവും, പര്ദ്ധയും ധരിച്ച പെണ്‍കുട്ടികള്‍ കഞ്ചാവ് വില്‍പ്പന ചെയ്യുന്നു എന്നാണ് പറയുന്നത്. അപനിര്‍മ്മിതി കൊണ്ട് അപരവത്കരണം നടക്കുന്ന കാലത്ത് തീയില്‍ എണ്ണ ഒഴിക്കുന്ന വര്‍ഗ്ഗീയ വിദ്വേഷമാണ് പ്രിന്‍സിപ്പലിന്റെ നാവില്‍ നിന്ന് വന്നിരിക്കുന്നത്.

ഏതെങ്കിലും വിദ്യാര്‍ഥികള്‍ നിയമവിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടങ്കില്‍ രാജ്യത്തെ നിയമസംവിധാനങ്ങളെ സമീപിക്കേണ്ടതിന് പകരം ഒരു സമൂഹത്തെ അവഹേളിക്കുന്ന വര്‍ഗ്ഗീയതക്ക് കൂട്ടുനില്‍ക്കരുത്. മാരാര്‍ജി ഭവനില്‍ നിന്നല്ല പ്രിന്‍സിപ്പല്‍ ശമ്പളം പറ്റുന്നത്. കേരളത്തിലെ ജനങ്ങളുടെ ജനാധിപത്യ സംവിധാനം സംഭരിച്ച നികുതി വരുമാനത്തില്‍ നിന്നാണ്.

അടിയന്തിരമായി ഈ പ്രിന്‍സിപ്പലിനെ പുറത്താക്കി സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് എംഎസ്എഫ് ആവശ്യപ്പെടുകയാണ്. കേരളത്തിലെ എല്ലാ ജനാധിപത്യ മതേതര വിശ്വാസികളുടെയും ഐക്യദാര്‍ഢ്യം കാസര്‍കോട് ഗവ. കോളേജിലെ വിദ്യാര്‍ത്ഥികളോടൊപ്പം ഉണ്ടാകണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. കാലുപിടിപ്പിച്ചതല്ല സ്വമേധയാ ഇങ്ങോട്ട് വന്ന് കണ്ട് കുട്ടി കാലുപിടിച്ചതാണെന്ന പുതിയ നുണക്കഥകള്‍ പറയുന്ന പ്രിന്‍സിപ്പലിനോട് ഒന്നേ പറയാനൊള്ളൂ 'സര്‍ക്കാര്‍ ചിലവില്‍ വെച്ച ആ സിസിടിവിയില്‍ നിന്ന് അന്നേ ദിവസത്തെ വീഡിയോ പുറത്ത് വിടാന്‍ ധൈര്യമുണ്ടോ എന്നും പികെ നവാസ് ചോദിച്ചു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications