Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്ളത്തടുക്ക അപകടം;കാസർഗോഡ് മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ സർക്കാർ കണ്ണുതുറക്കണം; എൻഎ നെല്ലിക്കുന്ന്

പള്ളത്തടുക്കയിൽ 5 പേർ മരിക്കാനിടയായ അപകടത്തിന് പിന്നാലെ കാസർഗോഡ് മെഡിക്കൽ കോളേജിനായുള്ള ആവശ്യം ശക്തമായിരിക്കുകയാണ്.അപകട സ്ഥലത്തു നിന്ന് 2 കിലോമീറ്റർ‌ അടുത്താണ് കാസർകോടിന്റെ സ്വന്തം ഗവ മെഡിക്കൽ കോളജ്. എന്നാൽ അസൗകര്യങ്ങൾ കാരണം 25 കിമി അപ്പുറത്തുള്ള ജനറൽ ആശുപത്രിയിലേക്കാണ് അപകടത്തിൽപ്പെട്ടവരെ കൊണ്ടുപോയത്. മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഒരാളുടെ എങ്കിലും ജീവൻ രക്ഷിക്കാമെന്നാണ് നാട്ടുകാർ പറയുന്നത്.

അതേസമയം മെഡിക്കൽ കോളേജിന്റെ കാര്യത്തിൽ ഇനിയെങ്കിലും സർക്കാർ കണ്ണ് തുറക്കണമെന്നും അപകടം ഒരു ഓർമ്മപ്പെടുത്തലാണെന്നും എൻഎ നെല്ലിക്കുന്ന് എംഎൽഎ പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം വായിക്കാം

 nanellikkunu2-

'അഞ്ച് പേരുടെ ജീവനപഹരിച്ച ദാരുണ അപകടമുണ്ടാക്കിയ നടുക്കത്തിൽ നിന്ന് നാട് ഇപ്പോഴും മുക്തമായിട്ടില്ല. ഓർക്കുന്തോറും മനസ്സിൽ നൊമ്പരം കൂടിക്കൂടി വരുന്നു. അഞ്ചുപേരുടെയും വീടുകൾ ഇന്ന് സന്ദർശിച്ചു. ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ എം.പി അടക്കമുള്ളവരും ഓരോ വീട്ടിലും വേദനയോടെ കയറിച്ചെന്നു. സന്തപ്ത കുടുംബത്തെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഞങ്ങളോരോരുത്തരും സ്തബ്ധരായി നിന്ന നിമിഷങ്ങൾ.

വിടചൊല്ലിയ അവരുടെ അടുത്ത ബന്ധുക്കളെ കൈപിടിച്ച് നെഞ്ചോട് ചേർത്ത് എല്ലാം വിധിയാണെന്ന് പറഞ്ഞ് ഞങ്ങൾ മടങ്ങി. ഇനി ആ വീടുകളിലേക്ക് ഞങ്ങൾ എപ്പോൾ പോകുമെന്നതിനെക്കുറിച്ച് പറയാനാവില്ല. പക്ഷേ ആ കുടുംബം ആ വീടുകളിൽ വേദന കടിച്ചമർത്തി എങ്ങനെയാണ് ഇനിയുള്ള നാളുകൾ കഴിച്ചുകൂട്ടുകയെന്ന ചിന്ത തീർച്ചയായും ഞങ്ങളുടെ കരളിനെ വിഷാദത്തിന്റെ കരിനീലത്തടാകമാക്കുന്നു.

ഒരു നാടുമുഴുവൻ വേദന സഹിക്കുന്ന അഞ്ചു കുടുംബത്തോടൊപ്പം ഒന്നിച്ചു നിന്ന് ദിനരാത്രങ്ങൾ. എല്ലാവരും എല്ലാം മറന്ന് അവർക്കൊപ്പം നിന്നു. ഇന്നലെ രാത്രി കാസർകോട് ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് ഒഴുകിയെത്തിയ ജനം വിരഹ വേദന അനുഭവിക്കുന്ന കുടുംബങ്ങളോടൊപ്പം ദുഃഖം പങ്കിട്ടു. നമ്മുടെ പ്രിയങ്കരനായ എം.പി ശ്രീ. രാജ്മോഹൻ ഉണ്ണിത്താൻ വിദൂര പ്രദേശത്തുനിന്ന് പരിപാടി നിർത്തിവച്ചാണ് ജനറൽ ആശുപത്രിയിലേക്ക് പാഞ്ഞെത്തിയത്.

കക്ഷി-രാഷ്ട്രീയ ഭേദമന്യേ എല്ലാ ജനപ്രതിനിധികളും നേതാക്കളും പൊതുപ്രവർത്തകരും സാമൂഹിക സംഘടന നേതാക്കളും അഹമഹമികയാ എല്ലാ പ്രവർത്തനങ്ങളിലും ഒന്നിച്ചുനിന്നു. നേരം വെളുക്കുന്നതിനു മുമ്പ് 5 മൃതദേഹങ്ങളും പോസ്റ്റ്മോർട്ടം ചെയ്യാൻ കാസർകോട് ജനറൽ ആശുപത്രിയിലെ ഫോറൻസിക് സർജൻ അംജിത്ത് അടക്കം ആശുപത്രി ജീവനക്കാരും സൂപ്രണ്ട് അടക്കമുള്ള ഡോക്ടർമാരും കാണിച്ച ആത്മാർത്ഥത കാസർകോട് ഒരിക്കലും മറക്കില്ല.

എല്ലാവരുടെയും മനസ്സ് കാസർകോട് പോലീസ് കയ്യടക്കിയ ദിവസമായിരുന്നു ഇന്നലെ. 5 മൃതശരീരം ഇൻക്വസ്റ്റ് നടത്താൻ പച്ചവെള്ളം പോലും കുടിക്കാതെ മണിക്കൂറുകളോളം അവർ നടത്തിയ പ്രവർത്തനം നമ്മുടെ പോലീസ് മനുഷ്യത്വത്തിന്റെ മഹനീയ മാതൃകയാണെന്ന് എല്ലാവർക്കും ബോധ്യപ്പെട്ടു. ജില്ലയിലെ കളക്ടറക്കമുള്ള ഉദ്യോഗസ്ഥന്മാരെയും എസ്.പി, ഡി.വൈ.എസ്.പി, ഇൻസ്പെക്ടർമാർ, സബ് ഇൻസ്പെക്ടർമാർ, സിവിൽ പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ പോലീസ് സേനയെ സല്യൂട്ട് ചെയ്യുന്നു.

പോസ്റ്റ്മോർട്ടം നടന്ന മോർച്ചറിയിലും തുടർന്ന് മയ്യിത്ത് പരിപാലനത്തിലും കബറടക്കത്തിലും ആത്മാർത്ഥതയോടെ പ്രവർത്തിച്ച എല്ലാവരെയും വിശിഷ്യാ മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ്, വനിതാ ലീഗ് മറ്റു സംഘടന നേതാക്കന്മാരും പ്രവർത്തകന്മാരും പ്രതിഫലേച്ഛ കൂടാതെ നടത്തിയ സേവനം എടുത്തു പറയേണ്ടതാണ്.

ഈ സംഭവം നമ്മെ എല്ലാവരെയും ഒരു കാര്യം ഓർമ്മപ്പെടുത്തുന്നു. 2013ൽ തറക്കല്ലിട്ട ഇപ്പോഴും ഒരസ്ഥികൂടാരം എന്ന് മാത്രം പറയാവുന്ന കാസർകോട് മെഡിക്കൽ കോളേജ് എന്ന് നാം വിളിച്ചുപോകുന്ന ഒരു കെട്ടിടത്തിന്റെ തൊട്ടടുത്താണ് ഈ ദുരന്തമുണ്ടായത്. അപകടം സംഭവിച്ച ഉടനെ തന്നെ മെഡിക്കൽ കോളേജിൽ നിന്ന് ആംബുലൻസ് എത്തിയിരുന്നുവെങ്കിൽ ചിലപ്പോൾ മരണസംഖ്യ കുറയ്ക്കാൻ കഴിയുമായിരുന്നു. അല്ലെങ്കിൽ മൃതദേഹങ്ങളെ റോഡിൽ കിടത്തി ആംബുലൻസിന് വേണ്ടി നാട്ടുകാർക്ക് വാവിട്ടു കരയേണ്ടി വരുമായിരുന്നില്ല. ഇതൊരു ഓർമ്മപ്പെടുത്തലാണ്. സർക്കാർ ഇനിയെങ്കിലും കണ്ണു തുറന്നില്ലെങ്കിൽ പിന്നെ തീർച്ച, അവർ എക്കാലവും സുഖസുശുപ്തിയിലായിരിക്കും.

മെഡിക്കൽ കോളേജിന്റെ ഒരു ആംബുലൻസ് പോലും കിട്ടിയില്ലെങ്കിലും കെ.എം.സി.സി, സി.എച്ച് സെന്റർ തുടങ്ങിയ സന്നദ്ധ സംഘടനകളുടെയും മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെയും ആംബുലൻസ് സേവനം ലഭ്യമായത് വലിയ അനുഗ്രഹമാണ്. ആംബുലൻസ് ഡ്രൈവർമാരെ പ്രത്യേകം ഓർക്കുന്നു.

അടുത്തകാലത്ത് കാസർകോടിന് അനുഭവിക്കേണ്ടിവന്ന ഏറ്റവും വലിയൊരു ദുരന്തത്തിൽ ഒന്നിച്ചുനിന്ന എന്റെ പ്രിയപ്പെട്ട സഹോദരി സഹോദരന്മാരുടെ നല്ല മനസ്സിനെ കാലം എത്ര കടന്നു പോയാലും എല്ലാവരും ഓർക്കും'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+