"അതിദാരിദ്ര്യം" മാറ്റാൻ 1000 കോടി? പദ്ധതിക്ക് ആകെ 200-250 കോടിയേ വരൂ, ചോദ്യം ചെയ്ത് വിടി ബൽറാം
കേരളപ്പിറവി ദിനത്തിൽ അതിദാരിദ്ര്യം തുടച്ചുനീക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണ്. 64,006 കുടുംബങ്ങൾ ഇന്ന് ആത്മാഭിമാനത്തിന്റെ പുതുവഴികളിലേക്ക് എത്തിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. എന്നാൽ സർക്കാരിന്റേത് തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് കൊണ്ടുളള നടപടിയാണെന്നും തട്ടിപ്പ് ആണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
അതിദാരിദ്ര നിർമ്മാർജ്ജന പദ്ധതിക്ക് 1000 കോടി രൂപ ചിലവായതിനെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് കോൺഗ്രസ് നേതാവ് വിടി ബൽറാം. പരമാവധി 200-250 കോടിയേ ഈ പദ്ധതിയിലൂടെ ചെലവഴിച്ചിരിക്കാൻ സാധ്യതയുള്ളൂ എന്നിരിക്കെ ചെലവ് 1000 കോടി ആയതെങ്ങനെയെന്ന് വിടി ബൽറാം ചോദിക്കുന്നു.
"അതിദാരിദ്ര്യം" മാറ്റാൻ സംസ്ഥാന സർക്കാർ ചെലവഴിച്ചിരിക്കുന്നത് 1000 കോടി രൂപയാണത്രേ! വാർത്തകളിൽ കാണുന്നതാണ്. 64,006 പേരാണ് കേരളത്തിലെ ആകെ ഗുണഭോക്താക്കൾ. അതായത് ശരാശരി ഒന്നര ലക്ഷം രൂപയിലേറെയാണ് ഒരാളെ അതിദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനായി സർക്കാർ ചെലവഴിച്ചതായി പറയുന്നത്. കേന്ദ്ര സർക്കാരിൻ്റേയും നീതി ആയോഗിൻ്റേയും കണക്കുകൾ പ്രകാരം മൾട്ടി ഡയമെൻഷണൽ പോവർട്ടി ഇൻഡക്സ് കണക്കിൽ കേരള ജനസംഖ്യയിലെ 0.71% ആളുകൾ അതീവ ദരിദ്രരാണ്.

കേരളത്തിലെ ജനസംഖ്യ 3.6 കോടിയാണെങ്കിൽ അതിൻ്റെ 0.71 ശതമാനമെന്നാൽ 2.55 ലക്ഷത്തിലേറെയാണ്. സംസ്ഥാന സർക്കാർ നിയമസഭയിൽ നൽകിയ കണക്കുകളിൽ ഇത് അഞ്ചര ലക്ഷത്തിലേറെയാണ്. ഇതെന്തിനാണ് ഒറ്റയടിക്ക് 64,000 ആയി കുറച്ചത് എന്ന് ഇനിയും വ്യക്തമല്ല. അതായത് ഇന്ന് സർക്കാരിൻ്റെ ഈ പ്രൊപ്പഗണ്ടാ പദ്ധതിയുടെ ഗുണഭോക്താക്കളായവരേക്കാൾ നാലിരട്ടി മുതൽ എട്ടിരട്ടി വരെ ആളുകൾ യഥാർത്ഥത്തിൽ അതിദരിദ്രരായി കേരളത്തിൽ ബാക്കിയുണ്ട്.
ഇനി ചെലവഴിച്ചതായി പറയപ്പെടുന്ന 1000 കോടിയുടെ ലഭ്യമായ വിശദാംശങ്ങളെ ഒന്ന് പരിശോധിക്കാം.
ഗുണഭോക്താക്കൾക്കുള്ള പ്രധാന നേട്ടമായി കാണാവുന്നത് 4,677 കുടുംബങ്ങൾക്ക് വീട് എന്നതാണ്. ഒരാൾക്ക് 4 ലക്ഷം രൂപ വീതം ചെലവഴിച്ചാൽ ഇതിന് ആകെ ചെലവ് 187 കോടിയോളം വരും.
പിന്നെയുള്ള ആനുകൂല്യങ്ങൾ പുതിയതായി റേഷൻ കാർഡ് നൽകുക, 331 ആളുകൾക്ക് വൈദ്യുതി കണക്ഷൻ നൽകുക എന്നിവയാണ്. അതിനൊന്നും സർക്കാരിന് കാര്യമായി പുതിയ സാമ്പത്തികച്ചെലവ് വരുന്നില്ല. നിലവിലെ ഉദ്യോഗസ്ഥ സംവിധാനത്തെ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ മാത്രം മതി.
35,041 പേരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയതിലും സർക്കാരിന് പുതിയ സാമ്പത്തികച്ചെലവ് വരുന്നില്ല. ഏറ്റവും ദരിദ്രരായ ആളുകളെ മുന്നിൽക്കണ്ട് തന്നെ 2005ൽ മൻമോഹൻ സിംഗ് സർക്കാർ നടപ്പാക്കിയ പദ്ധതിയാണത്. അതിലുൾപ്പെടാൻ സാങ്കേതികമായോ രേഖാപരമായോ ആർക്കെങ്കിലും കഴിയാതെ പോയാൽ അത് പരിഹരിക്കുന്നതിനും പുതിയ സാമ്പത്തികച്ചെലവ് സർക്കാരിനുണ്ടാവുന്നില്ല.
ജീവനോപാധികളായി തയ്യൽ മെഷീനും മറ്റും ഏതാനും പേർക്ക് വിതരണം ചെയ്യുന്നതിനും പരമാവധി പത്തോ പതിനഞ്ചോ കോടിയേ ചെലവഴിച്ചിട്ടുണ്ടാവൂ. ഇത്രയുമാണ് ഗുണഭോക്താക്കൾക്കുള്ള യഥാർത്ഥ ആനുകൂല്യങ്ങളെങ്കിൽ അതിനായി പരമാവധി 200-250 കോടിയേ ഈ പദ്ധതിയിലൂടെ ചെലവഴിച്ചിരിക്കാൻ സാധ്യതയുള്ളൂ. എന്നിട്ടുമെങ്ങനെയാണ് ചെലവ് 1000 കോടിയിലെത്തിയത് എന്നതാണ് അത്ഭുതം!
-
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
തലമുറ തലമുറ കൈമാറി... അതികായരുടെ കോട്ടകൾ കൈവിട്ടു പോകാതിരിക്കാൻ മക്കൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
പിണറായി ലക്ഷണമൊത്ത ആർഎസ്എസ് ഏജന്റെന്ന് വിഡി സതീശൻ, 'ആർഎസ്എസ് പിന്തുണയിൽ എംഎൽഎയായി' -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ












Click it and Unblock the Notifications