കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഹോട്ട് സ്‌പോട്ടുകള്‍ വീണ്ടും വര്‍ധിച്ചു; കൂടുതല്‍ കൊറോണ രോഗികള്‍ കോട്ടയത്ത്

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ 5000ത്തിലധികം പേര്‍ക്ക് ഇന്ന് കൊറോണ രോഗം സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിലാണ് കൂടുതല്‍ രോഗികള്‍. ഹോട്ട സ്‌പോട്ടുകളുടെ എണ്ണം ഒരിടവേളയ്ക്ക് ശേഷം വീണ്ടും വര്‍ധിച്ചു. ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ മൂന്നില്‍ താഴെ ആയിരുന്നു ഹോട്ട്‌സ്‌പോട്ടുകള്‍.

ര

ഇടുക്കി ജില്ലയിലെ ആലക്കോട് (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 12), ഇരട്ടിയാര്‍ (13, 14), പുറപ്പുഴ (സബ് വാര്‍ഡ് 10, 11), കൊല്ലം ജില്ലയിലെ മൈലം (7), വെളിനല്ലൂര്‍ (സബ് വാര്‍ഡ് 6, 10, 12), കല്ലുവാതുക്കല്‍ (സബ് വാര്‍ഡ് 4), പത്തനംതിട്ട ജില്ലയിലെ വെച്ചൂചിറ (സബ് വാര്‍ഡ് 5, 6, 7, 11, 13, 14), അടൂര്‍ മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 4, 26), ചിറ്റാര്‍ (സബ് വാര്‍ഡ് 13), വയനാട് ജില്ലയിലെ കോട്ടത്തറ (സബ് വാര്‍ഡ് 4), തൃശൂര്‍ ജില്ലയിലെ കൈപറമ്പ് (16), പാലക്കാട് ജില്ലയിലെ മുതുമല (14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 442 ഹോട്ട് സ്പോട്ടുകളാണുള്ളത്.

നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയിലും തിരിച്ചടി; സര്‍ക്കാര്‍ വാദം തള്ളി, അനാവശ്യ വാദങ്ങള്‍നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയിലും തിരിച്ചടി; സര്‍ക്കാര്‍ വാദം തള്ളി, അനാവശ്യ വാദങ്ങള്‍

സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 56,453 സാമ്പിളുകളാണ് പരിശോധിച്ചത്. 33 പേര്‍ മരിച്ചു. ഇതോടെ ആകെ മരണം 2680 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 72 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4478 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 622 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 46 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5066 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,04,165 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1357 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

English summary
12 more places designated as hotspot in Kerala today; total 442
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X