Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാരിൽ 13 പേർ കോടിപതികൾ,ഏറ്റവും സമ്പന്നൻ..മന്ത്രിമാരുടെ വിദ്യാഭ്യാസയോഗ്യതയും,എഡിആർ റിപ്പോർട്ട്

തിരുവനന്തപുരം; 99 സീറ്റുകൾ നേടിയാണ് രണ്ടാം പിണറായി സർക്കാർ കേരളത്തിൽ അധികാരത്തിലേറിയത്. കഴിഞ്ഞ തവണത്തേതിൽ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി ഉൾപ്പെടെ 21 പേരാണ് മന്ത്രിസഭയിൽ അംഗങ്ങൾ. ഒട്ടേറെ പ്രത്യേകതകളുള്ള മന്ത്രിസഭയാണ് ഇത്തവണത്തേത്. അതിനിടെ നിലവിലെ മന്ത്രിമാരെ കുറിച്ചുള്ള ചില രസകരമായ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മന്ത്രിമാരുടെ വിദ്യാഭ്യാസം, ആസ്തി എന്നീ വിവരങ്ങൾ ദില്ലി ആസ്ഥാനമായുള്ള അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് പങ്കുവെച്ചിരിക്കുകയാണ്. പരിശോധിക്കാം.

ഇരുള്‍ മൂടി പശ്ചിമ ബംഗാള്‍; യാസ് ഭീഷണിക്കിടെ കനത്ത മഴ- ചിത്രങ്ങള്‍ കാണാം

ശിവൻകുട്ടി ഒഴികെ

ശിവൻകുട്ടി ഒഴികെ

നാമനിര്‍ദേശ പത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലെ വിവരങ്ങൾ ക്രോഡീകരിച്ചാണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റീഫോംസ്, കേരള ഇലക്ഷന്‍ വാച്ച് എന്നിവ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
നേമത്ത് നിന്നുള്ള വി ശിവൻകുട്ടി ഒഴികെയുള്ളവരുടെ വിവരങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ശിവന്‍കുട്ടിയുടെ പൂര്‍ണവിവരങ്ങള്‍ ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

12 മന്ത്രിമാർക്കെതിരെ

12 മന്ത്രിമാർക്കെതിരെ

പിണറായി സർക്കാരിൽ 12 മനന്ത്രിമാർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതില്‍ 5 പേർക്കെതിരെ ഗുരുതരമായ ക്രിമിനല്‍ കേസുകൾ ഉണ്ട്. സിപിഎം മന്ത്രിമാരിൽ 7 പേർക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ട്. അതിൽ നാല് പേർക്കെതിരെ ഗുരുതര കേസുകളാണ് ഉള്ളത്.

മൂന്ന് പേർക്കെതിരെ

മൂന്ന് പേർക്കെതിരെ

അതേസമയം സിപിഐയുടെ മൂന്ന് മന്ത്രിമാർക്കെതിരെയാണ് കേസുകൾ നിലനിൽക്കുന്നത്. ജനാധിപത്യ കേരള കോണ്‍ഗ്രസ് മന്ത്രി ആന്റണി രാജുവിനെതിരേയും കേസ് നിലനിൽക്കുന്നുണ്ട്. 20 മന്ത്രിമാരിൽ 13 പേർ ( അതായത് 65 ശതമാനം) കോടിപതികളാണെന്നും റിപ്പോർട്ടിൽ ഉണ്ട്.

വി അബ്ദുറഹ്മാന്

വി അബ്ദുറഹ്മാന്

മന്ത്രിമാരുടെ ശരാശരി ആസ്തി 2.55 കോടിരൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു. താനൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ജയിച്ച വി അബ്ദുറഹ്മാനാണ് ഏറ്റവും സമ്പന്നന്‍. 17.17 കോടി രൂപയാണ് അദ്ദേഹത്തിന്റെ സ്വത്ത്. ലീഗ് കോട്ടയിൽ നിന്നും കനത്ത പോരാട്ടത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി.കെ. ഫിറോസിനെ പരാജയപ്പെടുത്തിയാണ് അബ്ദുറഹ്മാൻ വിജയിച്ചത്. പിണറായി സർക്കാരിൽ കായിക വകുപ്പാണ് അബ്ദുറഹ്മാൻ കൈകാര്യം ചെയ്യുന്നത്.

കഴിഞ്ഞ സഭയിൽ

കഴിഞ്ഞ സഭയിൽ

കഴിഞ്ഞ നിയമസഭയിൽ 132 എംഎൽഎമാരിൽ 57 പേർ അതായത് 43 ശതമാനം പേർ കോടിപതികളാണെന്ന് എഡിആർ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. സിപിഎമ്മിലെ 56 ൽ 15 പേരും മുസ്ലീം ലീഗിലെ 18 എംഎൽഎമാരിൽ 14 പേരും കോൺഗ്രസിലെ 20 ൽ 12 പേരും കേരള കോൺഗ്രസ് എമ്മിലെ നാല് എംഎൽഎമാരും 6 സ്വതന്ത്ര എംഎൽഎമാരുമായിരുന്നു കോടിപതികൾ.

ഏറ്റവും കുറവ്

ഏറ്റവും കുറവ്

ബേപ്പൂർ എംഎൽഎയും സിപിഎം നേതാവുമായ വികെസി മമ്മദ് കോയ ആയിരുന്നു ഏറ്റവും സമ്പന്നൽ. 30 കോടിയായിരുന്നു അദ്ദേഹത്തിന്റെ ആസ്തി.ഏറ്റവും കുറവ് ആസ്തിയുളളത് പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്‍സിനും,46691 രൂപ.

വിദ്യാഭ്യാസ യോഗ്യത

വിദ്യാഭ്യാസ യോഗ്യത

അതേസമയം മന്ത്രിമാരിൽ ഏറ്റവും ആസ്തി കുറവ് ചേർത്തലയിൽ നിന്നും വിജയിച്ച സിപിഐ നേതാവ് പി പ്രസാദിനാണ്14.48 ലക്ഷമാണ് പ്രസാദിന്റെ ആസ്തി.കൃഷി വകുപ്പാണ് പ്രസാദ് കൈകാര്യം ചെയ്യുന്നത്. സഭയിലെ മന്ത്രിമാരിൽ 40 ശതമാനം പേരുടേയും വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസിനും 12 ക്ലാസിനും ഇടയിലാണെന്നും റിപ്പോർട്ടിൽ പറയുന്നു. 12 മന്ത്രിമാർക്ക് ബിരുദമോ അതിന് മുകളിലോ യോഗ്യത ഉണ്ട്.

പ്രായക്കൂടുതൽ

പ്രായക്കൂടുതൽ

മന്ത്രിസഭയിലെ 13 പേരുടെ പ്രായം 41 നും 60 നും ഇടയിലാണ്. 61 നും 80 നും ഇടയിൽ പെട്ടവരാണ് 20 മന്ത്രിമാർ. മന്ത്രിസഭയില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തി കെ കൃഷ്ണന്‍കുട്ടിയാണ്. 76 വയസാണ് ഇദ്ദേഹത്തിന്. ഇദ്ദേഹത്തെക്കാൾ ഒരുവയസ് ഇളയതാണ് മുഖ്യമന്ത്രി പിണറായി വിജയൻ. 75 വയസാണ് മുഖ്യന്.

Recommended Video

cmsvideo
    മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തിന് തടയിടുമെന്ന് പ്രതിപക്ഷനേതാവ്
    കുറവ്

    കുറവ്

    പാലക്കാട് ചിറ്റൂരിൽ നിന്നും ജയിച്ച കൃഷ്ണൻകുട്ടി വൈദ്യുതി വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൾ ബേപ്പൂരിൽ നിന്നുള്ള മുഹമ്മദ് റിയാസും ആറൻമുളയിൽ നിന്നുള്ള വീണ ജോർജുമാണ്. 44 വയസാണ് റിയാസ് ഇരുവർക്കും.

    മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+