ആശങ്കയായി സിക്ക വൈറസ്, സംസ്ഥാനത്ത് 14 പേർക്ക് കൂടി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സിക്ക വൈറസ് കേസുകള്‍ ഉയരുന്നത് ആശങ്കയാകുന്നു. 14 പേര്‍ക്ക് കൂടിയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ സിക്ക രോഗികളുടെ എണ്ണം 15 ആയി ഉയര്‍ന്നു. സിക്ക വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നവരില്‍ ഭൂരിപക്ഷവും ആരോഗ്യപ്രവര്‍ത്തകരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 15 രോഗികളും തിരുവനന്തപുരം ജില്ലയിലാണ്.
സിക്ക വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് സംസ്ഥാനത്തെ ആദ്യത്തെ സിക്ക വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്തത്. പാറശ്ശാല സ്വദേശിനി ആയ ഗര്‍ഭിണിയാണ് കേരളത്തിലെ ആദ്യത്തെ സിക്ക വൈറസ് രോഗി. കഴിഞ്ഞ ദിവസമാണ് ഇവര്‍ പ്രസവിച്ചത്. ഇവര്‍ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല എന്നാണ് വിവരം.
Recommended Video

സംസ്ഥാനത്ത് സിക്ക വൈറസ് കണ്ടെത്തിയതില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ ജില്ലകള്‍ക്കും ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈഡിസ് കൊതുകുകള്‍ ആണ് സിക്ക വൈറസ് പരത്തുന്നത്. സിക്ക വൈറസ് ബാധയാണോ എന്ന് തിരിച്ചറിയാനുളള ലക്ഷണങ്ങള്‍ പനി, തലവേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍, പേശി-സന്ധി വേദന എന്നിവയാണ്. മിക്ക ആളുകള്‍ക്ക് രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായി കാണില്ല എന്നത് ആശങ്കയാണ്. അതേസമയം സിക്ക ബാധിച്ചുളള മരണങ്ങള്‍ അപൂര്‍വ്വമായേ സംഭവിക്കാറുളളൂ എന്നത് ആശ്വാസകരവുമാണ്.
ഹോട്ട് ഇൻ ഫിറ്റ്; വർക്ക്ഔട്ട് ചിത്രങ്ങളുമായി ദീപിക ദാസ്












Click it and Unblock the Notifications