Get Updates
Get notified of breaking news, exclusive insights, and must-see stories!

കടയിൽ നിന്നും 98,000 രൂപ മോഷ്ടിച്ചു, 67000 രൂപയ്ക്ക് മൊബൈൽ വാങ്ങി, ലുലുവിൽ കറങ്ങി; 19 കാരനെ പൊക്കി പോലീസ്

കോട്ടയം: കിടങ്ങൂരിലെ സാനിറ്ററി കടയിൽ നിന്നും 98,000 രൂപ മോഷ്ടിച്ച 19 കാരനെ അറസ്റ്റ് ചെയ്ത് പോലീസ്. ചെങ്ങന്നൂർ കല്ലിശ്ശേരി വളയംകണ്ടത്തിൽ കിരൺ ഷാജി(19)യെ ആണ്‌ കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കിടങ്ങൂരിലെ ക്വീൻ മേരി എന്ന ഷോപ്പിലായിരുന്നു ചൊവ്വാഴ്ച മോഷണം നടന്നത്. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. കാരിത്താസിൽ പുതിയ കോഴ്സിനെ കുറിച്ച് അന്വേഷിക്കാനെത്തിയതായിരുന്നു കിരൺ. എന്നാൽ ബസിൽ ഉറങ്ങിപ്പോയി. കിടങ്ങൂർ എത്തിയപ്പോഴായിരുന്നു ഉറക്കം ഉണർന്നത്. ഇതോടെ അവിടെ ഇറങ്ങി തിരിച്ച് പോകാൻ എടിഎമ്മിൽ പണമെടുക്കാൻ കയറി. എന്നാൽ എടിഎമ്മിൽ പണമുണ്ടായിരുന്നില്ല. ഇതോടെ പലരോടും പണം ചോദിച്ചെങ്കിലും കിട്ടിയില്ല.

rrested1-1561975250-16622868

ഓണമല്ലേ, ലുക്ക് മാറ്റി പിടിച്ച് അമല..ഒരേ പൊളിയെന്ന് ആരാധകർ,വൈറൽ

തുടർന്നാണ് എടിഎമ്മിനുള്ള സമീപത്തുള്ള ക്വീൻ മേരി കടയിൽ എത്തുന്നത്. ഷോപ്പുടമ ഓട്ടോറിക്ഷ വിളിക്കാൻ പോയ തക്കത്തിന് കിരൺ ഷോപ്പിനുള്ളിൽ കയറി മേശവലിപ്പിൽ നിന്നും പണം എടുത്തു മുങ്ങി. തുടർന്ന് കോട്ടയത്തേക്ക് ഓട്ടോറിക്ഷയിലായിരുന്നു കിരൺ പോയത്.

ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട ലാന്റുമാർക്കുകൾ; താജ്മഹലും പട്ടികയിൽ

കോട്ടയത്ത് എത്തിയ പ്രതി അവിടെ മൊബൈൽ ഷോപ്പിൽ കയറി 68,000 രൂപയുടെ മൊബൈൽ വാങ്ങി. ബാക്കി തുക കൊണ്ട് പിറ്റേന്ന് ലുലു മാളിലും കറങ്ങി. മൊബൈൽ കട കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. തുടർന്ന് ചെങ്ങന്നൂരിലെത്തി പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+