തൃശൂരില്‍ കെഎസ്ആര്‍ടിസി എടുത്തത് കാഴ്ചയില്ലാത്തവരുടെ ജീവന്‍
തൃശൂര്‍: തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ ബസ് നിയന്ത്രണം വിട്ട് ഇടിച്ച് കൊല്ലപ്പെട്ടത് കാഴ്ചശക്തിയില്ലാത്തവര്‍. ചെര്‍പ്പുളശ്ശേരി സ്വദേശിയായ രതീഷും, പട്ടാമ്പി സ്വദേശിയായ വിനോദും ആണ് മരിച്ചത്.
കാഴ്ചശക്തിയില്ലാത്തവരുടെ ക്രിക്കറ്റ് കമ്മിറ്റിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇകുവരും. ബസ് നിയന്ത്രണം വിട്ട് വരുന്നത് ഇവര്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല. ബസിന്റെ ടയറിന് അടിയില്‍ പെട്ട രണ്ട് പേരേയും ബസ് തള്ളി നീക്കിയാണ് പുറത്തെടുത്തത്. ഉടനെ തൊട്ടടുത്തുള്ള തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ജൂണ്‍ 14 ഞായറാഴ്ച് രാവിലെ 9.10 നായിരുന്നു അപകടം. തൃശൂരില്‍ നിന്ന് പാലക്കാട്ടേക്ക് പോകേണ്ട ലോ ഫ്‌ലോര്‍ എസി ബസ് ആണ് അപകടം ഉണ്ടാക്കിയത്. പരിക്കേറ്റ ആളുടെ നില ഗുരുതരമാണ്. മൃതദേഹങ്ങള്‍ തൃശൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്.
ദിവസത്തെ ആദ്യ സര്‍വ്വീസിനാണ് ഗാരേജില്‍ നിന്ന് പുറത്തെടുത്ത ബസ് ആണ് നിയന്ത്രണം വിട്ട് അപകടം ഉണ്ടാക്കിയത്. സ്റ്റാന്റിലെ ആളുകള്‍ നിര്‍ക്കുന്നതിനും ബസ്സുകള്‍ക്കും ഇടയിലെ ഭിത്തി തകര്‍ത്താണ് അപകടമുണ്ടാക്കിയത്. ഞായറാഴ്ചയായതിനാല്‍ സ്റ്റാന്റില്‍ യാത്രക്കാര്‍ കുറവായിരുന്നു.


Click it and Unblock the Notifications