Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദിയില്‍ തൊഴിലുടമയുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ മൂന്ന് മലയാളി യുവാക്കള്‍ക്ക് മോചനം

തിരുവനന്തപുരം: ട്രാവല്‍ ഏജന്‍സിയുടെ തട്ടിപ്പിന് ഇരയായി സൗദി അറേബ്യയില്‍ ക്രൂര പീഡനങ്ങള്‍ക്ക് ഇരയായ മൂന്ന് മലയാളി യുവാക്കള്‍ നാട്ടിലേയ്ക്ക് മടങ്ങിയെത്തി. തൊഴിലുടമയുടെ കൊടിയ മര്‍ദ്ദനങ്ങള്‍ക്ക് ഇരയാകേണ്ടി വന്ന ആലപ്പുഴ സ്വദേശികളായ യുവാക്കളാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലുകള്‍ കൊണ്ട് ജന്മനാട്ടിലേയ്ക്ക് മടങ്ങിയെത്തിയത്.

ഹരിപ്പാട് സ്വദേശികളായ ബൈജു, അഭിലാഷ്, വിമല്‍കുമാര്‍ എന്നിവരാണ് അന്യനാട്ടിലെ ദുരിതങ്ങളില്‍ നിന്നും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയെത്തിയത്. ശനിയാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് മൂവരും എത്തിയത്. മലയാളികള്‍ ഉള്‍പ്പെട്ട ട്രാവല്‍ ഏജന്‍സിയുടെ കബളിപ്പിയ്ക്കലിന് ഇരയായാണ് യുവാക്കള്‍ സൗദിയില്‍ എത്തിയത്.

Crime

ഇല്ലാത്ത കമ്പനിയിലെ ജോലിയ്ക്കായാണ് യുവാക്കളെ ഏജന്‍സി സൗദിയില്‍ എത്തിച്ചത്. സ്വദേശിയായ തൊഴിലുടമയുടെ ക്രൂരപീഡനങ്ങളാണ് യുവാക്കള്‍ക്ക് ഏറ്റ് വാങ്ങേണ്ടി വന്നത്. അറബി മര്‍ദ്ദിയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവാക്കളുടെ മോചനത്തിനുള്ള കളമൊരുങ്ങി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ ശ്രമങ്ങളുടെ ഫലമായി എംബസിയും ജിദ്ദ കോണ്‍സുലേറ്റും ഇടപെട്ടതോടെ മോചനം ഉറപ്പായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+