ഡിജിപിക്ക് തെറ്റി 40 ശതമാനം തടവുകാരും നിരപരാധികള്‍
കൊച്ചി: കേരളത്തിലെ ജയിലുകളിലുള്ള തടവ് പുള്ളികളില്‍ 40 ശതമാനം പേരും കുറ്റവാളികളല്ല. വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിന് ജയില്‍ വകുപ്പ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജയിലുകളില്‍ തടവില്‍ കഴിയുന്ന 20 ശതമാനം പേരും നിരപരാധികളാണെന്ന് രണ്ട് മാസം മുമ്പ് കണ്ണൂരില്‍ വച്ച് ജയില്‍ ഡിജിപി അലക്‌സാണ്ടര്‍ ജേക്കബ് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 40 ശതമാനം തടവ് പുള്ളികളും സാങ്കേതികമായെങ്കിലും നിരപരാധികളാണെന്ന വാര്‍ത്ത പുറത്ത് വരുന്നത്. വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡിബി ബിനുവാണ് വിവരാവകാശ നിയമ പ്രകാരം ഈ വിവരം പുറത്ത് കൊണ്ടുവന്നത്.

2013 സെപ്റ്റംബര്‍ 27 വരെ കേരളത്തില്‍ 4663 തടവുകാരാണ് ഉള്ളതെന്നാണ് ജയില്‍ വകുപ്പ് നല്‍കിയ മറുപടിയില്‍ ഉള്ളത്. കേരളത്തിലെ കുറ്റവിധി നിരക്ക് 65 ശതമാനമാണെന്നും അങ്ങനെ നോക്കുമ്പോള്‍ 1632 പേര്‍ നിരപരാധികളാണെന്ന് പറയേണ്ടി വരുമെന്നും ജയില്‍ വകുപ്പ് പറയുന്നു. കൂടാതെ മാനസിക രോഗികളായ 98 പേര്‍ വിചാരണയിലുണ്ട്. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് കൂടാതെ ഇവരെ വിചാരണ ചെയ്യാന്‍ ആകില്ല. കൂടാതെ 60 ഓളം പേര്‍ കരുതല്‍ തടങ്കലില്‍ ഉണ്ട്. വിചാരണ തടവുകരികളുടേയും ശിക്ഷിക്കപ്പെട്ട തടവുകാരികളുടേയും കുട്ടികളായി എട്ട് കുട്ടികള്‍ ജയിലില്‍ ഉണ്ട്.
സാഹചര്യ തെളിവുകളെ ചെറുക്കാന്‍ സാമ്പത്തികശേഷിയില്ലാതെ തടവില്‍ കഴിയുന്ന കുറ്റവാളികളും, മറ്റുള്ളവര്‍ക്ക് വേണ്ടി ശിക്ഷ ഏറ്റുവാങ്ങുന്നവരും നമ്മുടെ ജയിലുകളില്‍ ഉണ്ടെന്നാണ് ജയില്‍ അധികൃതര്‍ പറയുന്നത്. നിരപരാധികളുടെ കണക്ക് ഡിജിപി മിതത്വം കൊണ്ടാണ് 20 ശതമാനം എന്ന് പറഞ്ഞതെന്നും മറുപടിയില്‍ ജയില്‍ വകുപ്പിന്റെ മറുപടിയില്‍ ഉണ്ട്.












Click it and Unblock the Notifications