മൂന്ന് മാസം കൊണ്ട് മലയാളിക്ക് നഷ്ടം 780 കോടി; കാരണം 'തീറ്റ' തന്നെ, അരികൊണ്ടുപോയ കോടികള്‍
തിരുവനന്തപുരം: ഓണക്കാലത്ത് അവശ്യ സാധനങ്ങള്‍ക്ക് വലിയ വിലക്കയറ്റമായിരുന്നു വിപണിയിലുണ്ടായത്. പതിവ് പോലെ പച്ചക്കറികള്‍ക്കും അരിയുള്‍പ്പടേയുള്ള ധാന്യ വർഗ്ഗങ്ങള്‍ക്കും വിലയേറി. അരി വിലയിലെ വർധനവ് മൂലം മാത്രം മലയാളികള്‍ 780 കോടി അധികമായി ചിലവഴിക്കേണ്ടി വന്നുവെന്നാണ് പുറത്ത് വരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തെ കണക്കാണിത്.
അരിവിലയില്‍ ശരാശരി 13 രൂപയുടെ വർധനവാണ് ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്. 10 ലക്ഷം ടണ്‍ അരിയാണ് മൂന്ന് മാസത്തേക്ക് മലയാളികള്‍ക്ക് വേണ്ടത്. ഇതില്‍ ആറ് ലക്ഷം ടണ്ണും എത്തുന്നത് പൊതുവിപണിയില്‍ നിന്നുമാണ്.

ഓണക്കാലത്ത് വിലക്കയറ്റം പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രതീക്ഷയേക്കാള്‍ വലിയ വർധനവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നേരത്തെ മട്ട അരിയേക്കാള്‍ വിലക്കുറവായിരുന്നു വെള്ള അരിക്ക്. എന്നാലിപ്പോള്‍ മട്ടയേക്കാള്‍ വില വെള്ള അരിക്കാണ്. വലിയ വിലക്കയറ്റമാണ് വെള്ള അരിയുടെ കാര്യത്തിലുണ്ടായിരിക്കുന്നതെന്നെന്നാണ് കച്ചവടക്കാർ പറയുന്നത്.

50 മുതല്‍ 53 രൂപയായിരുന്ന വെള്ള അരിക്ക് വ്യാഴാഴ്ചത്തെ മൊത്തെ വില. ചെറുകിട വ്യാപാരികളിലേക്ക് എത്തുമ്പോള്‍ ഈ വിലയില്‍ വീണ്ടും വർധനവ് ഉണ്ടാവും. 48 മുതല്‍ 52 രൂപവരെയാണ് മട്ട അരിക്ക് പൊതുവിപണിയില്‍ ഈടാക്കുന്നത്. വെള്ള അരിയിലെ പ്രധാനിയായ ആന്ധ്ര ജയയുടെ പുതിയ ലോഡ് ശനിയാഴ്ച ചങ്ങനാശ്ശേരി മാർക്കറ്റിലേക്ക് എത്തിയത് 55 രൂപയ്ക്കാണെന്നാണ് വ്യാപാരികള്‍ വ്യക്തമാക്കുന്നത്.

കേരളത്തിലെ ചില വെള്ള അരി ബ്രാൻഡുകൾക്ക് ശനിയാഴ്ച മൊത്തവില 58 ആയി. അരിക്ക് മാത്രമല്ല, പുറമെ നിന്ന് എത്തുന്ന മുളകിനും മല്ലിക്കും വലിയ വിലക്കയറ്റമാണ് . കശ്മീരി മുളകിന്റെ വിലയില്‍ നൂറ് രൂപയുടെ വർധനവ് ആണ് ഉണ്ടായിരിക്കുന്നത്. പയർ, കടല, തുടങ്ങയവയ്ക്കും വില വർധനവ് ഉണ്ട്. അതേസമയം പച്ചക്കറികളുടെ വില ഓണം കഴിഞ്ഞതോടെ കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്.

ഉത്തരേന്ത്യയില്‍ നെല്‍ക്കൃഷി വലിയ തോതില്‍ കുറഞ്ഞതാണ് അരിയുടെ വിലയിലെ മാറ്റത്തിലെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്. 5.62 ശതമാനംവരെ (22.9 ലക്ഷം ഹെക്ടർ) യാണ് അവിടുത്തെ നെല്‍കൃഷി ഭൂമിയുടെ അളവിലെ വ്യത്യാസം. ഇതോടൊപ്പം തന്നെയാണ് കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായിരിക്കുന്ന ഉത്പാദനക്കുറവ്.

ആഭ്യന്തര വിപണിയില്‍ ഗോതമ്പ് വിലയ ഉയർന്നത് അരിയുടെ ആവശ്യകതയും വർധിപ്പിച്ചു. ഈ ആവശ്യം മുഴുവനായും നിറവേറ്റാനുള്ള സ്റ്റോക്ക് ഇല്ലതായതോടെ സ്വാഭാവികമായും അത് വിലയിലും പ്രതിഫലിച്ചു. കർണാടക, ആന്ധ്ര, തമിഴ്നാട് അരി ഉത്തരേന്ത്യയിലേക്ക് കൂടുതൽ പോയത് കേരളത്തിലേക്കുള്ള വരവുകുറച്ചു.

വാഹന ഇന്ധനത്തിൽ 20 ശതമാനം എഥനോൾ കലർത്തി ഇന്ധനച്ചെലവും മലിനീകരണവും കുറയ്ക്കാനുള്ള കേന്ദ്രപദ്ധതിയും ഭാരമായി. ഞ്ചസാര ഫാക്ടറികളിലെ ഉപോത്‌പന്നമായ എഥനോൾ മതിയാകാതെവന്നതോടെ എഫ്.സി.ഐ. ഗോഡൗണുകളിലെ അധിക അരി എഥനോൾ ഉത്പാദനത്തിനായി മാറ്റുകയാണ് ഉണ്ടായത്. പെട്രോള്‍ വിലയിലെ വർധനവ് ലോറികളുടെ വരവ് ചിലവും വർധിപ്പിച്ചു.












Click it and Unblock the Notifications