കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ന്യൂമോണിയ,മെനിന്‍ജൈറ്റിസ് എന്നിവയെ പ്രതിരോധിക്കും; കുട്ടികൾക്ക് വാക്സിനുമായി ആരോഗ്യവകുപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഒക്‌ടോബര്‍ മുതല്‍ കുട്ടികൾക്കായി പുതിയൊരു വാക്‌സിനേഷന്‍ കുടി ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ (പിസിവി) ആണ് അടുത്ത മാസം മുതല്‍ നല്‍കി തുടങ്ങുന്നത്. അതേസമയം, ന്യൂമോകോക്കസ് ബാക്ടീരിയ മൂലമുണ്ടാകുന്ന ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയില്‍ കുട്ടികൾക്ക് സംരക്ഷണം നൽകുന്നതിനാണ് പിസിവി വാക്സിൻ നൽകി തുടങ്ങുന്നതെന്ന് ആരോഗ്യമന്ത്രി പ്രസ്താവനയിൽ അറിയിച്ചു.

1

കുട്ടികൾക്ക് ഒന്നേകാൽ മാസം, മൂന്നേകാൽ മാസം, ഒമ്പത് മാസം എന്നിങ്ങനെ മൂന്ന് ഡോസ് വാക്സിനാണ് ന്യൂമോണിയ, മെനിന്‍ജൈറ്റിസ് എന്നിവയെ പ്രതിരോധിക്കാനായി നൽകുന്നത്.യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയ ന്യൂമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിനാണ് അടുത്ത മാസം മുതല്‍ കുട്ടികൾക്ക് നല്‍കി തുടങ്ങുന്നതെന്നും വീണജോർജ് പറഞ്ഞു. വാക്‌സിനേഷൻ നൽകി തുടങ്ങുന്നതിൻ്റെ ഭാഗമായി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്ള വിദഗ്ധ പരിശീലന പരിപാടി സംഘടിപ്പിച്ച് വരുന്നു. പരിശീലനം പൂര്‍ത്തിയായാലുടന്‍ തന്നെ സംസ്ഥാനത്ത് വാക്‌സിനേഷന്‍ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സോഷ്യല്‍ മീഡിയയില്‍ വൈറലായി അഭയ ഹിരണ്‍മയിയുടെ ചിത്രങ്ങള്‍; ആരെയാണ് കാത്തിരിക്കുന്നതെന്ന് ആരാധകര്‍

2

സ്‌ട്രെപ്‌റ്റോ കോക്കസ് ന്യുമോണിയ അഥവാ ന്യൂമോ കോക്കസ് എന്ന രോഗാണു പരത്തുന്ന ഒരുകൂട്ടം രോഗങ്ങളെയാണ് ന്യൂമോകോക്കല്‍ രോഗം എന്ന് വിളിക്കുന്നത്. ഈ രോഗാണു ശരീരത്തിന്റെ പല ഭാഗങ്ങളിലായി വ്യാപിച്ചാൽ പല തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. ഗുരുതരമായ ശ്വാസകോശ അണുബാധയുടെ ഒരു രൂപമാണ് ന്യൂമോകോക്കല്‍ ന്യൂമോണിയ.

മുഖ്യമന്ത്രിയും ഗവർണറും, മോഹൻലാൽ പൃഥിരാജ് അടക്കമുള്ള താരനിര; രവിപിള്ളയുടെ മകന്റെ വിവാഹ വീഡിയോ വൈറൽമുഖ്യമന്ത്രിയും ഗവർണറും, മോഹൻലാൽ പൃഥിരാജ് അടക്കമുള്ള താരനിര; രവിപിള്ളയുടെ മകന്റെ വിവാഹ വീഡിയോ വൈറൽ

3

അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിനുള്ള പ്രധാന കാരണം ന്യൂമോകോക്കല്‍ ന്യുമോണിയാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. കൂടാതെ, ഈ രോഗബാധയുണ്ടായാൽ വലിയ തോതിലുള്ള സാമ്പത്തിക പ്രതിസന്ധിയും അനുഭവിക്കേണ്ടിവരും. ഇത് കൂടി ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് അടുത്ത മാസം മുതൽ വാക്സിനേഷൻ ആരംഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കെട്ടടങ്ങാതെ നാർക്കോട്ടിക് ജിഹാദ്; സിപിഎമ്മിന് നിലപാടില്ലെന്ന് സതീശൻ; ദീപിക ലേഖനത്തിലും പ്രതികരണംകെട്ടടങ്ങാതെ നാർക്കോട്ടിക് ജിഹാദ്; സിപിഎമ്മിന് നിലപാടില്ലെന്ന് സതീശൻ; ദീപിക ലേഖനത്തിലും പ്രതികരണം

4

ചുമ, കഫക്കെട്ട്, ശ്വാസമെടുക്കാന്‍ പ്രയാസം, പനി ശ്വാസംമുട്ടല്‍, നെഞ്ചുവേദന എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍. കുട്ടികള്‍ക്ക് അസുഖം കൂടുതലാണെങ്കില്‍ ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും ബുദ്ധിമുട്ട് വന്നേക്കാം. ഒപ്പം ഹൃദയാഘാതമുണ്ടാകാനോ അബോധാവസ്ഥയിലേക്ക് പോകാനോ മരണമടയാനോ സാധ്യതയുണ്ട്.

മുസ്ലിം ലീഗില്‍ കൂട്ടപ്പൊരിച്ചില്‍; പാണക്കാട് തങ്ങളുടെ വാക്ക് അന്തിമം എന്ന് കുഞ്ഞാലിക്കുട്ടി, പക്ഷേ..മുസ്ലിം ലീഗില്‍ കൂട്ടപ്പൊരിച്ചില്‍; പാണക്കാട് തങ്ങളുടെ വാക്ക് അന്തിമം എന്ന് കുഞ്ഞാലിക്കുട്ടി, പക്ഷേ..

5

കുട്ടികളില്‍ ഗുരുതരമായി ന്യൂമോണിയ ഉണ്ടാകുന്നതിനുള്ള പ്രധാന കാരണമായ ന്യുമോകോക്കല്‍ ന്യുമോണിയയില്‍ നിന്നും പ്രതിരോധിക്കുവാനുള്ള ഫലപ്രദമായ മാര്‍ഗമാണ് ഈ വാക്‌സിനെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. യൂണിവേഴ്‌സല്‍ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ ഭാഗമായി രാജ്യത്ത് പിസിവി വാക്‌സിനേഷന്‍ സൗജന്യമാണെന്നും മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

ഒറ്റപേരിൽ പുസ്തകമെഴുതി; രശ്മിയെ ജീവിതസഖിയാക്കി അനിൽ; പ്രണയം പൂത്തുലഞ്ഞത് എഴുത്തിലൂടെ!!!ഒറ്റപേരിൽ പുസ്തകമെഴുതി; രശ്മിയെ ജീവിതസഖിയാക്കി അനിൽ; പ്രണയം പൂത്തുലഞ്ഞത് എഴുത്തിലൂടെ!!!

6

പിസിവി ഒരു സുരക്ഷിത വാക്‌സിനാണ്. ഏതൊരു, വാക്‌സിനെടുത്തതിനുശേഷവും ഉണ്ടാകുന്നതുപോലെ കുഞ്ഞിന് ചെറിയ പനി, കുത്തിവയ്പ്പെടുത്ത ഭാഗത്ത് ചുവപ്പ് നിറം ദൃശ്യമാകാൻ സാധ്യതയുണ്ട്. ഒരേസമയം, വിവിധ വാക്‌സിനുകള്‍ നല്‍കുന്നത് കുഞ്ഞിന് തികച്ചും സുരക്ഷിതവും ഫലപ്രദവുമാണ്. പിസിവി നല്‍കുന്നതിനൊപ്പം കുഞ്ഞിന് ആ പ്രായത്തില്‍ നല്‍കേണ്ട മറ്റു വാക്‌സിനുകളും നല്‍കുന്നതിനും തടസ്സമില്ലെന്നും മന്ത്രി അറിയിച്ചു.

Recommended Video

cmsvideo
വീണ ജോര്‍ജ് എന്നാ സുമ്മാവ..ആരോഗ്യ മേഖലക്ക് രണ്ട് ദേശിയ അവാര്‍ഡുകള്‍

English summary
Health Minister Veena George has said that a new vaccination program for children will be launched in the state from October
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X