മന്ത്രി സ്ഥാനമില്ലാത്ത ഏക കക്ഷി; ശ്രേയാംസ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനം, പിളരുമോ എല്‍ജെഡി?
തിരുവനന്തപുരം: ചരിത്രം തിരുത്തി രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കാന്‍ പോവുമ്പോള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അവരെ പിന്തുണയ്ക്കുന്ന ജനലക്ഷങ്ങളും വളരെയധികം ആഹ്ളാദത്തിലാണ്. എന്നാല്‍ ആ സന്തോഷത്തിന്‍റെ വേളയിലും കടുത്ത അതൃപ്തിയിലും അമര്‍ഷത്തിലും കഴിയുന്ന ഒരു ഘടകക്ഷിയും എല്‍ഡിഎഫിലുണ്ട്.
മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍
മറ്റ് എല്ലാ ഘടകക്ഷികളും ടേം വ്യവസ്ഥയിലെങ്കിലും മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പട്ടപ്പോഴും മാറ്റി നിര്‍ത്തപ്പെട്ട എല്‍ജെഡിയാണ് മുന്നണിയിലെ ഏക അസംതൃപ്തിര്‍. മന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിയില്‍ വലിയ തോതിലുള്ള അസംതൃപ്തിയാണ് പുകഞ്ഞുകൊണ്ടിരിക്കുന്നത്.

വീണ്ടും എല്‍ഡിഎഫ്
91 സീറ്റുകള്‍ നേടി എല്‍ഡിഎഫ് വീണ്ടും അധികാരത്തിലേക്ക് എത്തുമ്പോള്‍ മുന്നണിയിലെ എല്ലാ ഘടകക്ഷികള്‍ക്കും ഒരു അംഗങ്ങളെയെങ്കിലും വിജയിപ്പിക്കാന്‍ സാധിക്കുകയും ചെയ്തു. സിപിഎമ്മിനും സിപിഐക്കും മാത്രം 80 സീറ്റിന് മുകളില്‍ ലഭിച്ചെങ്കിലും മന്ത്രിമാരുടെ കാര്യത്തിലും വകുപ്പ് വിഭനത്തില്‍ ഘടകകക്ഷികള്‍ക്ക് വാരിക്കോരി നല്‍കി ഇടതുമുന്നണി.

മറ്റെല്ലാവര്‍ക്കും ഇടം
കേരള കോണ്‍ഗ്രസ് എസ്, ഐഎന്‍എല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് ബി എന്നിവര്‍ക്കാണ് ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കുന്നത്. ആദ്യ ടേമില്‍ ഐഎന്‍എല്ലും ജനാധിപത്യ കേരള കോണ്‍ഗ്രസും മന്ത്രിസഭയിലേക്ക് എത്തുന്നു. തുറമുഖം, ഗതാഗതം തുടങ്ങിയ സുപ്രധാന വകുപ്പുകളും ഇവര്‍ക്ക് ലഭിച്ചു.

ഏക അംഗം
ഇത്തരത്തില്‍ എല്‍ഡിഎഫിലെ മറ്റ് എല്ലാ ഘടകക്ഷികളും വലിയ തോതില്‍ പരിഗണിക്കപ്പെട്ടപ്പോഴും തങ്ങള്‍ മാത്രം പൂര്‍ണ്ണമായി അവഗണിക്കപ്പെട്ടുവെന്ന വികാരമാണ് എല്‍ജെഡിക്കുള്ളത്. ഏക അംഗമായി കെപി മോഹനന്‍ ടേം വ്യവസ്ഥയിലെങ്കിലും മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കുമെന്നായിരുന്നു പ്രതീക്ഷിച്ചത്.

മൂന്ന് സീറ്റില്‍ മത്സരം
മൂന്ന് സീറ്റില്‍ മത്സരിച്ച എല്‍ജെഡിക്ക് ഇത്തവണ വിജയിക്കാന്‍ കഴിഞ്ഞത് കൂത്തുപറമ്പില്‍ മാത്രമായിരുന്നു. സിറ്റിങ് സീറ്റായ കല്‍പ്പറ്റയില്‍ മത്സരിച്ച പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാറും വടകരയില്‍ മത്സരിച്ച മനയത്ത് ചന്ദ്രനും പരാജയപ്പെട്ടു. അപ്പോഴും മുന്നണിയിലേക്ക് മടങ്ങി വന്ന കക്ഷിയെന്ന നിലയില്‍ അര്‍ഹമായ ഇടം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ.

ലയനം പറ്റില്ല
എന്നാല്‍ എല്‍ജെഡിക്ക് മാത്രമായി മന്ത്രി സ്ഥാനം എന്ന ആവശ്യം പരിഗണിക്കാന്‍ സിപിഎം ഒരു ഘട്ടത്തില്‍ പോലും തയ്യാറിയില്ല. എല്‍ജെഡി മുന്നണിയിലേക്ക് മടങ്ങിയത് മുതല്‍ തന്നെ ജെഡിഎസുമായി ലയിക്കുകയെന്ന നിര്‍ദേശം സിപിഎം മുന്നോട്ട് വെക്കുന്നുണ്ട്. തിരഞ്ഞെടുപ്പിന് ശേഷവും ഇതേ നിര്‍ദേശമാണ് അവര്‍ ആവര്‍ത്തിക്കുന്നത്.

നേട്ടമെന്ത്
എന്നാല്‍ ലയനം കൊണ്ട് എല്‍ജെഡിക്ക് പ്രത്യേകിച്ച നേട്ടമെൊന്നും ഇല്ലാത്തിനാല്‍ ലയനം ആവശ്യമില്ലെന്ന നിലപാടാണ് എല്‍ജെഡിക്കുള്ളത്. ജെഡിഎസുമായി ലയിച്ച് ഒരു പാര്‍ട്ടിയായി മാറിയാലും മന്ത്രി സ്ഥാനം ഉറപ്പില്ല. പാര്‍ട്ടിയുടെ അധ്യക്ഷ പദവി ജെഡിഎസിന്‍റെ നിലവിലെ നേതൃത്വത്തിന് തന്നെയാവും. ഇതെല്ലാം പരിഗണിച്ചാണ് ലയനം വേണ്ടെന്ന നിലപാട് എല്‍ജെഡി ഉറച്ച് നില്‍ക്കുന്നത്.

പാര്‍ട്ടിയില്‍ വിമര്‍ശനം
അതേസമയം, മന്ത്രിസഭയില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് വേണ്ട ഇടപെടലുകള്‍ നടത്താന്‍ അധ്യക്ഷന്‍ എംവി ശ്രേയാംസ് കുമാറിന് കഴിഞ്ഞില്ലെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ശക്തമാണ്. സംസ്ഥാന സെക്രട്ടേറിയേറ്റിലും ജില്ലാ സെക്രട്ടേറിയേറ്റിലും രൂക്ഷവിമര്‍ശനമാണ് സംസ്ഥാന പ്രസിഡന്‍റിനെതിരെ ഉയര്‍ന്നത്.

സിപിഎം തീരുമാനം
സിപിഎം തീരുമാനം തിരുത്തിക്കാനും മന്ത്രിസ്ഥാനം വാങ്ങിയെടുക്കാനും സംസ്ഥാന പ്രസിഡന്‍റ് എം.വി. ശ്രേയാംസ് കുമാറിനും നേതൃത്വത്തിനും കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. അടുത്ത ടേമിലും എംപി സ്ഥാനം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ശ്രേയാംസ് കുമാര്‍ മന്ത്രിസ്ഥാനത്തിനായി വേണ്ടത്ര സമ്മര്‍ദം ചെലുത്താതെന്ന ആരോപണവും പാര്‍ട്ടിക്കുള്ളിലുണ്ട്.

എംപി സ്ഥാനം ഉറപ്പിക്കാന്‍
ഒരു വര്‍ഷം കൂടിയാണ് ശ്രേയാംസ് കുമാറിന് എംപി സ്ഥാനത്ത് തുടരാന്‍ കാലവധിയുള്ളു. എന്നാല്‍ ഇപ്പോള്‍ മറ്റു ചെറുക്ഷികളെപ്പോലെ മന്ത്രി സ്ഥാനത്തിന് വാശിപിടിച്ചാല്‍ രണ്ടര വര്‍ഷം കെപി മോഹനന് മന്ത്രിയാവാം. എന്നാല്‍ സിപിഎം വീണ്ടും രാജ്യസഭാ സീറ്റ് നല്‍കണമെന്നില്ല. ഇത് മുന്‍കൂട്ടി കണ്ടാണ് മന്ത്രി സ്ഥാനത്തിന് വേണ്ടി പ്രസിഡന്‍റ് ശക്തമായ നിലപാട് സ്വീകരിക്കാതിരുന്നതെന്നാണ് വിമര്‍ശനം.

പദവി ഒഴിയണം
പാര്‍ട്ടിയിലെ ഒരുവിഭാഗം എംവി ശ്രേയാംസ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുവെന്നാണ് സൂചന രാജി വെച്ചൊഴിയാന്‍ ശ്രേയാംസ് കുമാര്‍ തയ്യാറായില്ലെങ്കില്‍ പാര്‍ട്ടി പിളരാനുള്ള സാധ്യത വരെ ഉണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. എന്നാല്‍ മന്ത്രിസ്ഥാനത്തിനായി ശ്രമിക്കാവുന്നതിന്‍റെ പരമാവധി ശ്രമിച്ചുവെന്നാണ് നേതൃത്വത്തിന്‍റെ വിശദീകരണം.
സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications