'മുസ്ലിം ലീഗ് യുഡിഎഫ് മുന്നണി വിട്ട് പുറത്ത് വരണം': പാര്‍ട്ടിയില്‍ ആവശ്യം ശക്തമാവുന്നു- റിപ്പോര്‍ട്ട
കോഴിക്കോട്: ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിടേണ്ടി വന്ന യുഡിഎഫ് വലിയ പ്രതിസന്ധിയിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആര്‍എസ്പി, സിഎംപി, കേരള കോണ്‍ഗ്രസ് തുടങ്ങിയ കക്ഷികളുടെ നേതാക്കളെല്ലാം രംഗത്ത് എത്തികഴിഞ്ഞു.
ദില്ലിയില്‍ കനത്ത മഴ: ചിത്രങ്ങള്‍ കാണാം
കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നേയുള്ള വിമര്‍ശനങ്ങളും കുറവല്ല, യുഡിഎഫ് ഒരു തട്ടിക്കൂട്ട് മുന്നണിയാണെന്നാണ് കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അഭിജിത്ത് കഴിഞ്ഞ ദിവസം വിമര്‍ശിച്ചത്. ഇതിന് പിന്നാലെ ഇപ്പോഴിതാ മുസ്ലിം ലീഗും യുഡിഎഫിനെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ പോവുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

നിയമസഭ തിരഞ്ഞെടുപ്പില്‍
നിയമസഭ തിരഞ്ഞെടുപ്പില്‍ ഇത്തവണ കൂടുതല്‍ സീറ്റില്‍ മത്സരിച്ചെങ്കിലും കനത്ത തോല്‍വിയാണ് മുസ്ലിം ലീഗിന് നേരിടേണ്ടി വന്നത്. 27 സീറ്റിലായിരുന്നു ലീഗ് ഇത്തവണ മത്സരിച്ചത്. ഇതില്‍ വിജയിക്കാന്‍ സാധിച്ചത് 15 സീറ്റില്‍ മാത്രം. മൂന്ന് സീറ്റിങ് സീറ്റുകള്‍ നഷ്ടമായി. കഴിഞ്ഞതവണ 24 സീറ്റില്‍ മത്സരിച്ച ലീഗ് 18 സീറ്റില്‍ വിജയിച്ചിരുന്നു.

ഭൂരിപക്ഷം കുത്തനെ കുറഞ്ഞു
15 സീറ്റില്‍ വിജയിക്കാന്‍ സാധിച്ചെങ്കിലും അതില്‍ മിക്കവയിലും ഭൂരിപക്ഷം കുത്തനെ കുറയുകയും ചെയ്തു. ഇത്തരത്തില്‍ പാര്‍ട്ടി തന്നെ വലിയ തിരിച്ചടി നേരിടുന്ന ഘട്ടത്തിലാണ് കോൺഗ്രസുമായുള്ള മുന്നണി ബന്ധം വിടണമെന്ന് മുസ്ലിംലീഗിൽ ആവശ്യമുയരുന്നത്. 'ദേശാഭിമാനി'യാണ് ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്ത് വിടുന്നത്.

കോൺഗ്രസ് ഗ്രൂപ്പിസം
പ്രബല വിഭാഗം ഇപ്പോഴും യുഡിഎഫിനൊപ്പം തന്നെ ഉറച്ച് നില്‍ക്കണമെന്ന നിലപാട് സ്വീകരിക്കുമ്പോല്‍ കോൺഗ്രസ് ഗ്രൂപ്പിസത്തിലും നിലപാടില്ലായ്‌മയിലും മനംമടുത്ത് കൂടിയാണ് നേതാക്കളടക്കം ഒരുവിഭാഗം കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നതെന്നാണ് ദേശാഭിമാനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്വതന്ത്ര നിലപാട്
തെരഞ്ഞെടുപ്പിൽ തോറ്റ ചില നേതാക്കളാണ് ഇവർക്ക് പിന്നിൽ. കുറച്ചുകാലത്തേക്ക് എങ്കിലും ലീഗ് സ്വതന്ത്ര നിലപാട് സ്വീകരിക്കണമെന്നാണ് ആവശ്യം. സാമൂഹ്യ മാധ്യമങ്ങളിലും ഇത്തരം പ്രചാരണങ്ങള്‍ ശക്തമായി പ്രചരിക്കുന്നുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസുമായുള്ള ബന്ധം താല്‍ക്കാലികമായെങ്കിലും അവസാനിപ്പിക്കണമെന്നാണ് അണികളില്‍ ചിലരുടെ ആവശ്യം.

ഫേസ്‌ബുക്കിലൂടെ
''കേരളത്തിൽ കോൺഗ്രസിനെ വിട്ട് പുതിയ മുന്നണിയെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു '' എന്ന തരത്തിലുള്ള പ്രചാരണവും ശക്തമാണ്. മുസ്ലിം യൂത്ത് ലീഗ് കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് ചേറൂരാണ് ഫേസ്‌ബുക്കിലൂടെ കോൺഗ്രസ് വിരുദ്ധ പ്രചാരണത്തിന് തുടക്കമിട്ടത്. ഇത് നേതാക്കളും പ്രവർത്തകരും വ്യാപകമായി പ്രചരിപ്പിക്കുന്നുമുണ്ടെന്നും ദേശാഭിമാനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നേതൃമാറ്റ ചര്‍ച്ചകള്‍
അതേസമയം, മുസ്‍ലിം ലീഗില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലേക്ക് മാറ്റിക്കൊണ്ടുള്ള പുനഃസംഘടനയാണ് മുസ്ലിം ലീഗ് ആലോചിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സ്ഥാനത്ത് നിന്ന് മാറിയത്
മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെപിഎ മജീദ് തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ സ്ഥാനത്ത് നിന്ന് മാറിയിരുന്നു. പിഎ സലാമിനെയാണ് താല്‍ക്കാലിക ചുമത ഏല്‍പ്പിച്ചിരിക്കുന്നത്. സംസ്ഥാന ആക്ടിംങ് പ്രസിഡന്‍റായി, മലപ്പുറം ജില്ലാ പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളെ കൊണ്ടുവരാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.

ഷാജിയുടെ പേര്
നേരത്തെ മുന്‍ എംഎല്‍എയായിരുന്ന കെഎം ഷാജിയുടെ പേരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ വിജിലന്‍സ്, ഇഡി കേസുകള്‍ വന്നതോടെ അതിന്‍റെ സാത്യത മങ്ങി. സി മമ്മൂട്ടി , അഡ്വ.എം ഉമ്മര്‍ എന്നിവരില്‍ ഒരാളെ ജനറല്‍ സെക്രട്ടറിയാക്കണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്.
ഭാനു ശ്രീയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications