കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മക്കളെ ഓര്‍ത്ത് അഭിമാനം കൊണ്ട പോരാളി; സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ആബാദി ബാനു ബീഗം

Google Oneindia Malayalam News

'ഇന്ത്യയെ അടിമയായി വച്ചിരിക്കുന്ന സര്‍ക്കാരിന്റെ ആവശ്യം അനുസരിക്കാന്‍ എന്റെ മക്കള്‍ തയ്യാറായാല്‍ അവരുടെ കഴുത്ത് ഞെരിക്കാന്‍ എന്റെ വൃദ്ധകരങ്ങള്‍ക്ക് അല്ലാഹു ശക്തി നല്‍കട്ടെ'- മക്കള്‍ക്ക് ഗുരുതര രോഗം ബാധിച്ച വേളയില്‍ അവരെ സന്ദര്‍ശിക്കാന്‍ പോകുന്നതിന് ജയിലിലായ മൗലാന മുഹമ്മദ് അലി ഉമ്മ ആബാദി ബാനു ബീഗത്തിന് എഴുതിയ കത്തിലെ വരികളായിരുന്നു. മുഹമ്മദലിക്ക് മുന്നില്‍ ബ്രിട്ടീഷ് ഭരണകൂടം ഒരു ഉപാധിവച്ചിരുന്നു. മാപ്പപേക്ഷ നല്‍കുക, സര്‍ക്കാരിനെതിരായ എല്ലാ പ്രവര്‍ത്തകനങ്ങളും അവസാനിപ്പിക്കുക. എന്നാല്‍ മാപ്പ് പറഞ്ഞ് അത്തരമൊരു ഔദാര്യം വേണ്ടെന്നുവയ്ക്കുകയാണ് അദ്ദേഹം.

 'കോണ്‍ഗ്രസിന്റെ 2 സംസ്ഥാനങ്ങളും പിടിക്കും': പക്ഷെ ബിജെപിക്ക് മുന്നില്‍ പ്രതിസന്ധിയായി ആ സംസ്ഥാനം 'കോണ്‍ഗ്രസിന്റെ 2 സംസ്ഥാനങ്ങളും പിടിക്കും': പക്ഷെ ബിജെപിക്ക് മുന്നില്‍ പ്രതിസന്ധിയായി ആ സംസ്ഥാനം

ഏറെ ത്യാഗം സഹിച്ച് എന്നെ വളര്‍ത്തി വലുതാക്കിയ, വിദേശത്ത് പഠിക്കാന്‍ സകല സൗകര്യങ്ങളുമൊരുക്കിയ ഉമ്മാ, നിങ്ങള്‍ക്ക് കരുതലൊരുക്കേണ്ട ഈ പ്രായത്തില്‍ അതിനു കഴിയാത്ത വിധം ഞാന്‍ ജയിലിലാണല്ലോ. ഒരു പക്ഷേ ഞാന്‍ തൂക്കിലേറ്റപ്പെടും.
അതോര്‍ത്ത് എനിക്ക് ഭയമില്ല, എന്നാല്‍, ദൈവസന്നിധിയിലെ വിചാരണ വേളയില്‍ നിന്റെ ഉമ്മക്ക് വേണ്ടി നീ എന്തു ചെയ്തു എന്ന ചോദ്യമോര്‍ത്ത് എനിക്ക് ഭയം തോന്നുന്നു- മുഹമ്മദ് അലി കത്തില്‍ കുറിച്ചു.

abdi

എന്നാല്‍ രാജ്യത്തിന് വേണ്ടി തന്റെ മകന്റെ ജീവന്‍ നല്‍കുന്നതിനേക്കാള്‍ വലുതൊന്നും ഇല്ലെന്ന നിലപാടായിരുന്നു ഉമ്മ ആബാദി ബാനു ബീഗം കൈക്കൊണ്ടത്. പ്രിയപ്പെട്ട മോനേ, നീ എന്റെ കാര്യമോര്‍ത്ത് വിഷമിക്കേണ്ട. ഈ നാടിന്റെ മോചനത്തിന് വേണ്ടി ജീവനും ജീവിതവും നല്‍കുന്നതിനേക്കാള്‍ വലുതായൊന്നും ഒരാള്‍ക്കും ചെയ്യാനില്ല.

ഗ്ലാമറസ് ഓവര്‍ലോഡഡ്; എസ്തറിന്റെ പൊളി ഫോട്ടോഷൂട്ട്, അടിപൊളി ലുക്കെന്ന് ആരാധകര്‍

ഞാന്‍ മക്കളെ പ്രസവിച്ചു വളര്‍ത്തിയതും പഠിപ്പിച്ചു വലുതാക്കിയതും നാടിനു വേണ്ടി അടര്‍ക്കളത്തിലേക്ക് അയക്കാന്‍ വേണ്ടിത്തന്നെയാണ്. അത് നീ നിറവേറ്റിയിരിക്കുന്നു. ഒരു പോരാളിയുടെ ഉമ്മ എന്ന പദവി നീയെനിക്ക് സമ്മാനിച്ചിരിക്കുന്നു. കഴുമരം വിധിക്കപ്പെട്ടാല്‍ ആ ശിക്ഷയേറ്റുവാങ്ങാന്‍ പോകുമ്പോള്‍ നിന്റെ കാലുകള്‍ പതറാതിരിക്കട്ടെ, കണ്ണുകള്‍ നിറയാതിരിക്കട്ടെ, ഹൃദയം വേദനിക്കാതിരിക്കട്ടെ പടച്ചവന്‍ നിന്നെ അനുഗ്രഹിക്കട്ടെ.- മറുപടി കത്തില്‍ ഉമ്മ ആബാദി ബാനു ബീഗ കുറിച്ചു.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പോരാളിയെന്ന് ആബാദി ബാനു ബീഗത്തെ വിളിക്കാം. മഹാത്മജി അമ്മീ ജാന്‍ എന്നു വിളിച്ചിരുന്ന, ആബാദി ബാനു ബീഗം ഒരു പ്രതീകം മാത്രമാണ്. രാജ്യത്തിന് വേണ്ടി പോരാടാന്‍ തന്റെ മക്കളെ അയച്ച ആയിരക്കണക്കിന് അമ്മമാരില്‍ ഒരാളാണ് ആബാദി ബാനു. എന്നാല്‍ മക്കളെ സമരത്തിലേക്ക് പറഞ്ഞയച്ചത് മാത്രമല്ല ആബാദി ബാനു ബീഗത്തെ പോലുള്ള അമ്മമാരുടെ വനിതകളുടെ സമര ചരിത്രം.

ഈഫല്‍ ടവറിനേക്കാള്‍ ഉയരം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയില്‍വേ പാലം ഉദ്ഘാടനത്തിനൊരുങ്ങിഈഫല്‍ ടവറിനേക്കാള്‍ ഉയരം, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയില്‍വേ പാലം ഉദ്ഘാടനത്തിനൊരുങ്ങി

ബ്രിട്ടീഷുകാരുടെ തോക്കിനും ലാത്തിക്കും മുന്നില്‍ ഭയക്കാതെ സമരത്തെരുവുകളില്‍ ആബാദി ബാനു ബീഗത്തെ പോലുള്ളവരുണ്ടായിരുന്നു. ആദ്യകാല ചെറുത്തുനില്‍പ്പുകള്‍ നടത്തിയ ഗോത്രസമൂഹങ്ങളില്‍ തന്നെ ഒട്ടനവധി വനിതാ പോരാളികളുണ്ടായിരുന്നു. ഇന്ത്യയുടെ ജോന്‍ ഓഫ് ആര്‍ക്ക് എന്നറിയപ്പെടുന്ന ഝാന്‍സിയിലെ റാണി ലക്ഷ്മിബായി, അവധിലെ ബീഗം ഹസ്രത്ത് മഹല്‍ തുടങ്ങിയവര്‍ 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ധീരമുഖങ്ങളായിരുന്നു.

English summary
A warrior who was proud of his children; Abadi Banu Begum in the history of freedom struggle
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X