ബാലുശ്ശേരിയിലെ റബ്ബർ തോട്ടത്തില്‍ കത്തിക്കരിഞ്ഞ നിലയില്‍ സ്ത്രീയുടെ മൃതദേഹം
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരി തലയാട് റബര്‍ എസ്റ്റേറ്റില്‍ കത്തിയെരിഞ്ഞ നിലയില്‍ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം തിരിച്ചറിഞ്ഞു. നരിക്കുനി പാറന്നൂര്‍ തെക്കേ പറമ്പത്ത് സെലീന ടീച്ചറാണ് പൊള്ളലേറ്റ് മരിച്ചത്. തലയാട് സെന്റ് ജോര്‍ജ് പള്ളിക്ക് സമീപമുള്ള റബ്ബര്‍ തോട്ടത്തില്‍ നിന്നായിരുന്നു മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
സമീപത്തെ പറമ്പില്‍ തീ ആളിക്കത്തുന്നത് കണ്ട് തലയാട് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് എത്തിയവര്‍ ഓടി എത്തുകയായിരുന്നു. പിന്നീട് ഓടിക്കൂടിയ നാട്ടുകർ തീയണക്കാന്‍ ശ്രമം നടത്തുകയും ഉടന്‍ ആശുപത്രിയിലേക്ക് എത്തിക്കുകയുമായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്നലെ വൈകിട്ടോടെ ഇവര്‍ തനിച്ച് തലയാട്ടെത്തിയതെന്നാണ് വിവരം. ആദ്യ മൃതദേഹം തിരിച്ചറിഞ്ഞില്ലെങ്കിലും പിന്നീട് മകന്‍ ഷാമില്‍ സ്ഥലത്തെത്തി ആളെ തിരിച്ചറിയുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications