കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെടിപൊട്ടാന്‍ കാത്തിരുന്നവർ നിരാശരായി: പിണറായിയുടെ ഈ സ്റ്റേറ്റ്സ്‌മാൻഷിപ്പ് ചരിത്രപരം: എഎ റഹീം

Google Oneindia Malayalam News

തിരുവനന്തപുരം: പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിക്കും സർക്കാരിനും തീരെ പ്രാവീണ്യമില്ലെന്ന വാദമുയർത്താനായിരുന്നു പ്രതിപക്ഷം കഴിഞ്ഞ ദിവസം നിയമസഭയില്‍ ശ്രമിച്ചതെന്ന് എഎ റഹീം എംപി. വിഴിഞ്ഞം പ്രശനത്തിലൂന്നിയായിരുന്നു പ്രതിപക്ഷ വിമർശനം. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ സമരം അവസാനിക്കുന്നതാണ് കണ്ടത്.

സമരം അവസാനിച്ചത് ഈ ദിവസത്തെ മാത്രം ചർച്ച കൊണ്ടല്ല. മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ച സമവായ ചർച്ചകളുടെ നാൾവഴി,സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ ഇതിന്റെയെല്ലാം അവസാനമാണ് സമരം പിൻവലിച്ച നിമിഷം. പ്രതിപക്ഷം പറഞ്ഞ സ്റ്റേറ്റ്മാൻഷിപ്പിന്റെ ലളിതമായ ഉദാഹരണമാണ് ഇന്ന് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇതോടൊപ്പം തന്നെ യു ഡി എഫിനെതിരായ ചില ഉദാഹരണങ്ങളും അദ്ദേഹം പങ്കുവെക്കുന്നു. എ എ റഹീമിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

ഇന്ന് നിയമസഭയിൽ പ്രതിപക്ഷത്തെ

സ്റ്റേറ്റ്സ്മാൻഷിപ്പ്

ഇന്ന് നിയമസഭയിൽ പ്രതിപക്ഷത്തെ പ്രമുഖർ മുഖ്യമന്ത്രിയെ സ്റ്റേറ്റ്സ്മാൻഷിപ്പ് പഠിപ്പിക്കുന്നത് കേട്ടു.പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിക്കും സർക്കാരിനും തീരെ പ്രാവീണ്യമില്ലെന്ന വാദമുയർത്താൻ ശ്രമിക്കുകയായിരുന്നു പ്രതിപക്ഷം.മുഖ്യമന്ത്രി വിഴിഞ്ഞം സമരക്കാരുമായി ചർച്ച ചെയ്യുന്നില്ല,
പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കുന്നില്ല,ആരോപണങ്ങൾ അതിരുവിട്ട അടിയന്തിരപ്രമേയ ചർച്ച. പതിവുപോലെ മുഖ്യമന്ത്രിയുടെ ക്രിസ്റ്റൽ ക്ലിയറായ മറുപടി. മണിക്കൂറുകൾക്കകം വിഴിഞ്ഞം സമരം അവസാനിപ്പിക്കാൻ ധാരണ. സമരം അവസാനിച്ചത് ഈ ദിവസത്തെ മാത്രം ചർച്ച കൊണ്ടല്ല. മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ച സമവായ ചർച്ചകളുടെ നാൾവഴി, സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ ഇതിന്റെയെല്ലാം അവസാനമാണ് സമരം പിൻവലിച്ച നിമിഷം. പ്രതിപക്ഷം പറഞ്ഞ സ്റ്റേറ്റ്മാൻഷിപ്പിന്റെ ലളിതമായ ഉദാഹരണമാണ് ഇന്ന് കണ്ടത്.

1500 ദിർഹത്തിന് ജോലി ചെയ്ത പഴയ ഖാദറല്ല ഇത്: 66 കോടിയുടെ ലോട്ടറി വിജയി, ഇനി യുഎഇയില്‍ പുതിയ ബിസിനസ്1500 ദിർഹത്തിന് ജോലി ചെയ്ത പഴയ ഖാദറല്ല ഇത്: 66 കോടിയുടെ ലോട്ടറി വിജയി, ഇനി യുഎഇയില്‍ പുതിയ ബിസിനസ്

മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് പോലെ,

മുഖ്യമന്ത്രി ഇന്ന് പറഞ്ഞത് പോലെ, സർക്കാരിന് ഒരു പിടിവാശിയേ ഉള്ളൂ.. അത് തുറമുഖ നിർമ്മാണം നിർത്തിവയ്ക്കാനാകില്ല എന്നത് മാത്രമാണ്. മറ്റെല്ലാം സർക്കാർ കേട്ടു ,സമരസമിതി മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളെയും തുറന്ന മനസ്സോടെ സമീപിച്ചു. പ്രതിപക്ഷവും മറ്റു സർക്കാർ വിരുദ്ധശക്തികളും പ്രതീക്ഷിച്ചത് വെടിവയ്പ്പിൽ എല്ലാം അവസാനിക്കുമെന്നാണ്. എല്ലാം, എന്നുപറഞ്ഞാൽ എൽഡിഎഫ് സർക്കാരും അവസാനിക്കും എന്ന് കിനാവുകണ്ടു. വെടിവയ്പ്പിലേയ്ക്ക് നീങ്ങാവുന്ന എല്ലാ സാഹചര്യങ്ങളും ഉണ്ടായിരുന്നു. എന്നാൽ വെടിവയ്പ്പ് പോയിട്ട് കടുത്ത പോലീസ് നടപടിപോലും ഉണ്ടായില്ല. ആഭ്യന്തരവകുപ്പ് പുലർത്തിയ അസാധാരണമായ അവധാനത ആദ്യം പറഞ്ഞ സ്റ്റേറ്റ്സ്മാൻഷിപ്പിന്റെ അതുല്യമായ ഉദാഹരണമാണ്.

'സിനിമയില്‍ ചിലർ പിന്നില്‍ നിന്ന് കുത്തിയെന്ന് റോബിന്‍'; പ്രശസ്തി കണ്ട് കൂടിയവരുമുണ്ടെന്നും ലേഖ'സിനിമയില്‍ ചിലർ പിന്നില്‍ നിന്ന് കുത്തിയെന്ന് റോബിന്‍'; പ്രശസ്തി കണ്ട് കൂടിയവരുമുണ്ടെന്നും ലേഖ

കഴിഞ്ഞ കുറെ നാളുകളായി ഒരു പ്രചാരണം ഇടതു വിരുദ്ധർ

കഴിഞ്ഞ കുറെ നാളുകളായി ഒരു പ്രചാരണം ഇടതു വിരുദ്ധർ സംഘടിതമായി പ്രചരിപ്പിച്ചു."പിടിപ്പുകെട്ട പൊലീസാണ് പിണറായിയുടെ പോലീസ്" ഇത്തരത്തിൽ രാഷ്ട്രീയ പ്രേരിതമായ പ്രചാരണ പരമ്പരതന്നെ ഇവിടെ ഉണ്ടായി. എല്ലാം ആസൂത്രിതമായിരുന്നു. 'പോലീസ് അതിരുവിടുന്നു, ആളുകളെ ആക്രമിക്കുന്നു,എല്ലാ പിടിപ്പുകേടിനും ഉത്തരവാദി ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയും.' ഇതായിരുന്നല്ലോ പ്രൊപ്പഗാണ്ട. അപ്പോൾ,വിഴിഞ്ഞത്തെ, മാതൃകാപരമായ പോലീസ് അവധാനതയുടെ, രക്തച്ചൊരിച്ചിലുണ്ടാകാതെ ക്ഷമാപൂർവ്വം വിന്യസിക്കപ്പെട്ട പോലീസ് പ്രൊഫഷണലിസത്തിനുള്ള കയ്യടിയും നമ്മുടെ ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും തന്നെ കൊടുക്കാമല്ലോ അല്ലേ???

Eye Health: കണ്ണാണ്, സൂക്ഷിക്ഷണം; അലസത പാടില്ല: കണ്ണിന്റെ ആരോഗ്യത്തിന് എന്ത് കഴിക്കണം, എന്ത് പാടില്ല

ഇനി സ്റ്റേറ്റ്സ്മാൻഷിപ്പിന്റെ ചില ഫയൽ ചിത്രങ്ങളാണ്:

ഇനി സ്റ്റേറ്റ്സ്മാൻഷിപ്പിന്റെ ചില ഫയൽ ചിത്രങ്ങളാണ്:

2003 ഫെബ്രുവരി 19
അന്നായിരുന്നു ജോഗി എന്ന ആദിവാസിയും ഒരു പോലീസുകാരനും കൊല്ലപ്പെട്ടത്. മുത്തങ്ങയിലെ ആദിവാസികളുടെ സമരവും അന്നത്തെ യുഡിഎഫ് സർക്കാർ,ദയാരഹിതമായി ആ സാധുമനുഷ്യരെ വെടിവച്ചു കൊന്നതും കേരളം മറക്കുമോ?
ഇന്ന് നിയമ സഭയിൽ സ്റ്റേറ്റ്സ്മാൻഷിപ്പ് പഠിപ്പിക്കാനിറങ്ങിയ കോൺഗ്രസ്സിന്റെ ഭരണം. ആന്റണി മുഖ്യമന്ത്രി. ചോരയൊഴുക്കി, ആദിവാസികളെയും മാധ്യമപ്രവർത്തകരെയും തല്ലിയൊതുക്കിയുമായിരുന്നു മുത്തങ്ങയിൽ ആന്റണിസർക്കാർ സ്റ്റേറ്റ്സ്മാൻഷിപ്പ് വൈഭവം പ്രകടിപ്പിച്ചത്.

1995 ഒക്ടോബർ 11

എ കെആന്റണി മുഖ്യമന്ത്രി. ആന്റണിയുടെ പോലീസ് ശിവഗിരിയിൽ നടത്തിയ നരവേട്ട കേരളം മറക്കില്ല. ശ്രീനാരായണ ഗുരുവിന്റെ സമാധിഭൂമിയിൽ യുഡിഎഫ് സ്റ്റേറ്റ്സ്മാൻഷിപ്പ് വൈഭവം പ്രകടിപ്പിച്ചപ്പോൾ ലാത്തിയടിയേറ്റും, പോലീസിന്റെ ബൂട്ടുകളുടെ പ്രഹരമേറ്റും പിടഞ്ഞുവീണത് ആദരണീയരായ സന്യാസിവര്യന്മാരായിരുന്നു.

പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് അഞ്ചു

ശിവഗിരി ധർമ്മസംഘം ട്രസ്റ്റിന്റെ ഭരണം സംബന്ധിച്ച് ഇരുവിഭാഗം സന്യാസിമാർ തമ്മിലുള്ള തർക്കത്തിൽ ഒരു വിഭാഗത്തിന് അനുകൂലമായി ഉണ്ടായ കോടതി വിധി നടപ്പാക്കുന്നതിനെച്ചൊല്ലി ശിവഗിരിയിൽ സംഘർഷ സ്ഥിതി രൂപപ്പെട്ടിരുന്നു. പോലീസ് പക്ഷം ചേർന്നു. ക്രൂരമായി ഇരച്ചുകയറി. ഗുരുവിന്റെ മണ്ണിൽ നരവേട്ടനടത്തി. താൻ ഉൾപ്പെടെയുള്ളവർ ഈപൊലീസ് നടപടിക്കെതിരായിരുന്നുവെന്ന് ആ മന്ത്രിസഭയിലുണ്ടായിരുന്ന
ശ്രീ കടവൂർ ശിവദാസൻ വെളിപ്പെടുത്തിയിട്ടുമുണ്ട്.

1994 നവംബർ 25 കൂത്തുപറമ്പ്

പോലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് അഞ്ചു ചെറുപ്പക്കാർ, കേരളമാകെ വൻയുവജനരോഷം ഇരമ്പി. ജനാധിപത്യപരമായി കരിങ്കൊടിയുമായി പ്രതിഷേധിക്കാൻ ചെന്ന ചെറുപ്പക്കാരെയും വിദ്യാർഥികളെയുമാണ് വെടിവച്ചു കൊന്നുകളഞ്ഞത്.

ജനകീയ സമരങ്ങളെയും പ്രതിഷേധങ്ങളെയും ശിവഗിരിയിലേത് പോലെയുള്ള സാഹചര്യത്തെയും യുഡിഎഫ് നേരിട്ടത് ജനാധിപത്യ വിരുദ്ധമായിട്ടായിരുന്നു. ഒരു സ്റ്റേറ്റ്സ്സ്‌മാൻഷിപ്പ് വൈഭവവും നിങ്ങൾക്ക് കാട്ടിത്തരാനാകില്ല.

നാടിന്റെ വികസനമാണ് എൽ ഡി എഫ് ലക്‌ഷ്യം

ഇന്ന് സഖാവ് പിണറായിയോട് സ്റ്റേമാൻഷിപ്പിനെ കുറിച്ച് ഓർമിപ്പിച്ചവർ ഏറെക്കാലമായി പോലീസ് വെടിയുതിർക്കുന്നത് കേൾക്കാൻ കാതുകൂർപ്പിച്ചിരിക്കുകയാണ്. ഗെയിൽ സമരത്തിൽ, ദേശീയപാത, ഹൈവേ പ്രതിഷേധങ്ങളിൽ, മുലമ്പള്ളിയിൽ, ശബരിമലയിൽ ,ഇപ്പോൾ വിഴിഞ്ഞത്ത് ഇപ്പോൾ പൊട്ടും, വെടിയും പിന്നാലെ വിമോചനസമരവും എന്ന് കിനാവ് കണ്ടു കാലം കഴിക്കുന്നവരുടെ വേദനയാണ് ഇന്നത്തെ പ്രതിപക്ഷ പ്രകടനത്തിൽ തെളിഞ്ഞുകണ്ടത്.

നാടിന്റെ വികസനമാണ് എൽ ഡി എഫ് ലക്‌ഷ്യം. വഴിമുടക്കാൻ സങ്കുചിത രാഷ്ട്രീയ ലക്ഷ്യവും മനസ്സിലിട്ട് കലാപസാഹചര്യവും പോർവിളികളുമായി ആരുവന്നാലും വികസന പദ്ധതി ഉപേക്ഷിച്ചു പിന്മാറാൻ ഈ സർക്കാർ ഒരുക്കമല്ല. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല .എന്നാൽ അതിനുവേണ്ടി ചോരപ്പുഴയൊഴുക്കാനും സർക്കാർ പോകില്ല. കൃത്യതമായ അവധാനതയോടെ,സർക്കാർ പ്രതിജ്ഞാബദ്ധതയോടെ മുന്നോട്ട് പോകും.

കോൺഗ്രസ്സിന്, എൽ ഡി എഫിനെ അട്ടിമറി

ഈ പദത്തിന് ഓക്സ്ഫോർഡ് നിഘണ്ടുവിലെ വിശദീകരണം ഇപ്രകാരമാണ്.

statesman -
​'a man who is a wise, experienced and respected political leader'

പ്രളയസമയത്ത്,മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് ടെലഗ്രാഫ് പത്രം നൽകിയ തലക്കെട്ട് ഓർത്തുപോകുന്നു. CM-The Crisis Manager എന്നാണ്. എല്ലാ പ്രതിസന്ധികളിലും,കോവിഡ് മഹാമാരിക്കാലത്തും കേരളം കണ്ട സ്റ്റേറ്റ്സ്‌മാൻഷിപ്പ് തന്നെയാണ് സംസ്ഥാനത്തിന്റെ വികസനത്തിലും ഇശ്ചാശക്തിയോടെ, ധീരമായി മുന്നോട്ട് വയ്ക്കുന്ന ചുവടുകളിൽ കാണുന്നത്.

കോൺഗ്രസ്സിന്, എൽ ഡി എഫിനെ അട്ടിമറിച്ച് എങ്ങനെയും അധികാരത്തിൽ വന്നേ മതിയാകൂ. ബി ജെ പിയ്ക്ക് 'കമ്മ്യൂണിസ്റ്റ് ഐഡിയോളജിയെ'അവസാനിപ്പിച്ചേ മതിയാകൂ. എന്നാൽ, കേരളത്തിന് മുന്നോട്ട് കുത്തിച്ചാലേ മതിയാകൂ. വികസനം വരണം, നിക്ഷേപങ്ങൾ വരണം, തൊഴിൽ അവസരങ്ങൾ വരണം. അതിനു ശക്തമായ സ്റ്റേറ്റ്സ്മാൻഷിപ്പ് നമുക്ക് കരുത്തുപകരും. എൽഡിഎഫിന്റെ ദീർഘവീക്ഷണത്തോടെയുള്ള ചുവടുകൾക്ക് സഖാവ് പിണറായി ചരിത്രപരമായ നേതൃത്വം നൽകുന്നു. ഈ സ്റ്റേറ്റ്സ്‌മാൻഷിപ്പ് തന്നെയാകും ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെടുന്നത്.

English summary
AA Rahim says stand taken by pinarayi vijayan on the Vizhinjam issue is an example of statesmanship
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X