കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി കണ്ട് കേരളത്തിലെ ആപ്പ് തിളക്കണ്ട

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി ചരിത്രം തിരുത്തിക്കുറിച്ചിരിക്കുകയാണ്. രാജ്യം മുഴുവന്‍ ഇതിന്റെ അലയൊലികള്‍ ഉണ്ടാകുമെന്ന് ഉറപ്പും ആണ്. എന്നാല്‍ ഈ തരംഗം കണ്ട് കേരളത്തിലെ ആം ആദ്മി പാര്‍ട്ടിക്കാര്‍ അങ്ങനെ ആവേശം കൊള്ളണ്ട എന്നാണ് ചിലര്‍ പറയുന്നത്.

കേരളത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രവര്‍ത്തനം അത്രത്തോളം പുറകിലാണ് എന്നത് തന്നെയാണ് കാരണമായി പറയുന്നത്. അഴിമതിക്കെതിരെ ചൂലെടുക്കുന്ന പാര്‍ട്ടി, കേരളത്തിലെ ഒരു അഴിമതി പ്രശ്‌നത്തിലും നിലപാടെടുക്കുകയോ സമരം ചെയ്യുകയോ ചെയ്തിട്ടില്ലെന്നതാണ് സത്യം.

ദില്ലി തിരഞ്ഞെടുപ്പ് ചിത്രങ്ങള്‍

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആം ആദ്മി പാര്‍ട്ടി മികച്ച പ്രകടനം പുറത്തെടുത്ത സംസ്ഥാനം കേരളം ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയതു മുതല്‍ ഇങ്ങോട്ട് ആം ആദ്മി കേള്‍ക്കേണ്ടി വന്ന ചീത്തപ്പേരുകള്‍ അനവധിയാണ്.

സോളാറില്‍ മിണ്ടിയോ

സോളാറില്‍ മിണ്ടിയോ

സോളാര്‍ കേസ് ആണ് കേരളം അടുത്തകാലത്ത് കണ്ട വലിയ അഴിമതി/തട്ടിപ്പ് സംഭവങ്ങളില്‍ ഒന്ന്. കേരളത്തിലെ വലിയൊരു വിഭാഗം ഈ തട്ടിപ്പിനെതിരെ മാനസികമായി രംഗത്ത് വന്നപ്പോഴും ആം ആദ്മി പാര്‍ട്ടി ഒന്നും മിണ്ടിയില്ല.

പ്ലസ് ടു കച്ചവടം

പ്ലസ് ടു കച്ചവടം

കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു പ്ലസ് ടു ബാച്ചുകള്‍ അനുവദിച്ചതിലെ ക്രമക്കേട്. ആം ആദ്മി പാര്‍ട്ടിക്കാര്‍ എവിടേയെങ്കിലും ഇതിനെതിരെ പ്രതികരിച്ചോ?

ബ്ലൂ ബ്ലാക്ക് മെയിലിങ്

ബ്ലൂ ബ്ലാക്ക് മെയിലിങ്

ഭരണ സ്വാധീനം ഉപയോഗിച്ച് എങ്ങനെ തട്ടിപ്പ് കേസുകളില്‍ നിന്ന് രക്ഷപ്പെടാം എന്നതിന്റെ ഉദാഹരണമായിരുന്നു ബ്ലൂ ബ്ലാക്ക് മെയില്‍ കേസ്. ഇതിലും ആം ആദ്മിയുടെ പ്രതികരണം എവിടേയും കണ്ടില്ല.

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍

പാരിസ്ഥിതിക പ്രശ്‌നങ്ങള്‍

കേരളത്തിലെ ഒരു പരിസ്ഥിതി പ്രശ്‌നങ്ങളിലും ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ആം ആദ്മി പാര്‍ട്ടിയുടെ സജീവ സാന്നിധ്യം ഉണ്ടായിട്ടില്ല.

മുല്ലപ്പെരിയാര്‍

മുല്ലപ്പെരിയാര്‍

കഴിഞ്ഞ മഴക്കാലത്തും കേരളത്തില്‍ മുല്ലപ്പെരിയാര്‍ ഒരു വലിയ വിഷയം ആയിരുന്നു. എന്തായിരുന്നു ആം ആദ്മി ഈ വിഷയത്തില്‍ എടുത്ത നിലപാട്?

ബാര്‍ കോഴ

ബാര്‍ കോഴ

കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ബാര്‍ കോഴ കേസില്‍ ഇതുവരെ ആം ആദ്മി പാര്‍ട്ടി ഒരു പ്രതികരണം പോലും നടത്തിയിട്ടില്ല.

പൊതു വിഷയങ്ങളില്‍ ഒരു സമരം പോലും

പൊതു വിഷയങ്ങളില്‍ ഒരു സമരം പോലും

പ്രാദേശികമായി ചില സമരങ്ങള്‍ തുടക്കത്തില്‍ നടത്തിയെന്നല്ലാതെ ഒരു പൊതു വിഷയത്തില്‍ പോലും ആം ആദ്മി കേരളത്തില്‍ ഇടപെട്ടിട്ടില്ലെന്നത് ഒരു സത്യം തന്നെയാണ്.

English summary
AAP Kerala fraction didn't involve in Kerala Politics last year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X