നിഥിനയെ കൊല്ലാൻ പേപ്പർകട്ടറിൽ പുതിയ ബ്ലേഡ്; പ്രണയം നിരസിച്ചതിന് അമ്മയ്ക്ക് ഭീഷണി സന്ദേശം
കോട്ടയം: പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നിഥിന മോളെ കൊലപ്പെടുത്താന്‍ ബ്ലേഡ് വാങ്ങിയെന്ന് പ്രതി അഭിഷേകിന്റെ മൊഴി. പേപ്പര്‍ കട്ടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയതിട്ടെന്നും അഭിഷേക് പൊലീസിനോട് പറഞ്ഞു. നിഥിനയുടെ അമ്മയ്ക്ക് അടക്കം അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നതായും മൊഴിയിലുണ്ട്.

പൊലീസ് ഇക്കാര്യം വിശദമായി അന്വേഷിക്കും.ബ്ലേഡ് വാങ്ങിയ കടയിലും കോളേജിലും പ്രതിയെ എത്തിച്ച് തെളിവെടുക്കും. അതേസമയം, രാവിലെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച നിഥിനമോളുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദ്ദേഹം ബന്ധുക്കൾക്ക് കൈമാറി. മൃതദേഹം ഉച്ചയ്ക്ക് 12:15ഓടെ നിഥനിയുടെ ചേതനയറ്റ ശരീരം വീട്ടിലെത്തിച്ചു. തലയോലപ്പറമ്പിലെ നിഥിനയുടെ ബന്ധുവിൻ്റെ വീട്ടിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ സംസ്കാരം നടക്കും.
പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

നിഥിനമോളെ കൊലപ്പെടുത്താന്‍ ബ്ലേഡ് വാങ്ങിയെന്നാണ് പ്രതി അഭിഷേക് ബൈജു പൊലീസിന് നൽകിയിരിക്കുന്ന മൊഴി. പേപ്പര്‍ കട്ടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയതിട്ടെന്നും അഭിഷേക് പൊലീസിനോട് പറഞ്ഞു. നിഥിനയുടെ അമ്മയ്ക്ക് അടക്കം അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നതായും വിവരമുണ്ട്. അഭിഷേക് ഇപ്പോൾ പാലാ ഡിവൈഎസ്പി ഓഫീസിലാണുള്ളത്. പ്രതിയെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും തെളിവെടുപ്പിനായി കൊണ്ടുവരിക.
Recommended Video

പാലാ സിഐ പ്രതിയുമായി തെളിവെടുപ്പ് നടത്തിയ ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. പൊലീസ് പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് ആലോചിക്കുന്നത്. തെളിവെടുപ്പിനും വിശദമായ ചോദ്യം ചെയ്യലിനും അനുബന്ധ നടപടികൾക്കുമായിട്ടാണ് പ്രതിയെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങുന്നത്. അതേസമയം, തെളിവെടുപ്പിൻ്റെ ഭാഗമായി ശാസ്ത്രീയവശങ്ങളും അന്വേഷണ സംഘം അവലംബിക്കും. മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കും. പ്രണയത്തിൽ നിന്ന് നിരസിച്ചതിനെ തുടർന്ന് നിഥിനയുടെ അമ്മയ്ക്ക് അടക്കം പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നു. ഇതുൾപ്പെടെ പൊലീസ് പരിശോധിക്കുന്നുണ്ട്.

കൊലപാതകത്തിനു പിന്നിൽ വേറെ ആരെങ്കിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും പ്രതിക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നുള്ള കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകം നടന്ന കോളേജ് ഗ്രൗണ്ടിലെത്തിച്ച് പ്രതിയെ തെളിവെടുക്കും. നിഥിന മോളെ കൊലപ്പെടുത്തിയശേഷം പ്രതി കോളേജ് ഗ്രൗണ്ടിന് സമീപമുള്ള ബെഞ്ചിൽ വിശ്രമിച്ചിരുന്നതായും പറയുന്നുണ്ട്. ഇവിടെ ഉൾപ്പടെ എത്തിച്ച് വിശദമായ പരിശോധന നടത്തും.

കൂടാതെ, കൂത്താട്ടുകുളത്തെ ഒരു കടയിൽ നിന്നാണ് പേപ്പർ കട്ടറിൽ ഉപയോഗിക്കാനുള്ള പുതിയ ബ്ലേഡ് പ്രതി വാങ്ങിയത്. അഭിഷേകിനെ ഇവിടെയെത്തിച്ച് പൊലീസ് തെളിവെടുപ്പു നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. പക്ഷേ, ഇക്കാര്യത്തിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല. പാലായിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് രാവിലെ 8:45 ഓടെ കോട്ടയം മെഡിക്കൽ കോളജിലെത്തിച്ച നിഥിനയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ധരുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റുമോർട്ടം നടത്തിയത്.

അന്വേഷണത്തിൻ്റെ ഭാഗമായി പോസ്റ്റ്മോർട്ടം വീഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികളും പോസ്റ്റ്മോർട്ടം നടപടികളും പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾ കൈമാറി.11:40 ഓടെ കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് മൃതദേഹവുമായി പുറപ്പെട്ട ആംബുലൻസ് ഉച്ചയ്ക്ക് 12:15 ഓടെ തലയോലപ്പറമ്പിലെത്തി. ഇവിടെ രണ്ടു മണിക്കൂർ നീണ്ട പൊതുദർശനത്തിനു ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ നിഥിനയുടെ ബന്ധുവിൻ്റെ വീട്ടിൽ സംസ്കരിക്കും. വെള്ളിയാഴ്ച രാവിലെ 11.15 ന് നിതിന പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോഴാണ് അഭിഷേക് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം കത്തിയുമായി സമീപത്തിരുന്ന സഹപാഠി കൂത്താട്ടുകുളം കോഴിപ്പള്ളി ഉപ്പനായിൽ പുത്തൻപുരയിൽ അഭിഷേക് ബൈജുവിനെ (20) പൊലീസെത്തി അറസ്റ്റ് ചെയ്തു.

പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി അഭിഷേക് കഴിഞ്ഞദിവസം പൊലീസിന് മൊഴി നൽകിയത്. രണ്ട് വർഷമായി താനും പെൺകുട്ടിയും പ്രണയത്തിലായിരുന്നുവെന്നും നിഥിന ബന്ധത്തിൽ അകൽച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നും അഭിഷേക് പറഞ്ഞിരുന്നു. കൊലപ്പെടുത്തണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ല. ആയുധം കൊണ്ടുവന്നത് സ്വന്തം കൈഞരമ്പ് മുറിച്ച് നിഥിനയെ ഭയപ്പെടുത്താനായിരുന്നുവെന്നും അഭിഷേക് പൊലീസിന് കഴിഞ്ഞദിവസം മൊഴിനൽകിയിരുന്നു.












Click it and Unblock the Notifications