Get Updates
Get notified of breaking news, exclusive insights, and must-see stories!

ജെബി മേത്തറിന്റേത് പേയ്‌മെന്റ് സീറ്റെന്ന് ആരോപണം; കെഎസ്‌യു സംസ്ഥാന നേതാവിനെതിരെ നടപടി

ദില്ലി: കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് ആര്‍ വി സ്‌നേഹയ്‌ക്കെതിരെ നേതൃത്വത്തിന്റെ നടപടി. എന്‍ എസ് യു ദേശീയ നേതൃത്വമാണ് സ്‌നേഹയെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നുള്ള രാജ്യസഭ സ്ഥാനാര്‍ത്ഥി ജെബി മേത്തറിന്റെ സ്ഥാനാര്‍ത്ഥുത്വത്തില്‍ പരസ്യ പ്രതികരണം നടത്തിയതിന്റെ പേരിലാണ് നടപടിയെന്നാണ് വിവരം.

1

കെ എസ് യു യൂണിറ്റ് കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ദേശീയ സെക്രട്ടറി സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിനുള്ള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ എം ലിജുവിന് വേണ്ടി സ്‌നേഹ പരസ്യമായി രംഗത്തെത്തിയിരുന്നു. കൂടാതെ സ്ഥാനാര്‍ത്ഥിയായി ജെബി മേത്തറിനെ പ്രഖ്യാപിച്ചതിന് പിന്നാലെ, അവരുടേത് പെയ്‌മെന്റ് സീറ്റാണെന്ന് സ്നേഹ സോഷ്യല്‍ മീഡിയ വഴി പരസ്യപ്രതികരണം നടത്തിയിരുന്നു.

2

രാജ്യസഭ സ്ഥാനാര്‍ത്ഥിയായി ബിന്ദു കൃഷ്ണയെ പരിഗണിക്കാമായിരുന്നെന്നും കഴിഞ്ഞ വര്‍ഷങ്ങളില്‍ സ്ത്രീകളുടെ ശബ്ദമായി നിനിന്ന നേതാവാണ് ബിന്ദു കൃഷ്ണയെന്നും സ്‌നേഹ ഫേസ്ബുക്കില്‍ അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ഹരിപ്പാട് ചെറുതന ഡിവിഷനില്‍ നിന്നുള്ള ബ്ലോക്ക് പഞ്ചായത്ത് അംഗം കൂടിയാണ് സ്‌നേഹ. അതേസമയം, വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതികരണവുമായി സ്‌നേഹ രംഗത്തെത്തി.

3

ചിലരുടെ മാത്രം സ്വത്തായി കോണ്‍ഗ്രസ്സ് പാര്‍ട്ടി വരുമ്പോള്‍ വിമര്‍ശനം ഉണ്ടാവും എന്നാല്‍ എന്തിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍ നല്‍കിയത് എന്ന് മാത്രം വിശദീകരണം ഉണ്ടായിട്ടില്ലെന്ന് സ്‌നേഹ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ദിവസം പഴംകുളം മധു രമേശ് ചെന്നിത്തലയ്ക്ക് എതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തിയ പരാമര്‍ശത്തിന് എതിരെ ഒരു നടപടിയും സ്വീകരിക്കാത്തതിനെ ഇരട്ടത്താപ്പായി കാണുന്നെന്നും സ്‌നേഹ ഫേസ്ബുക്കില്‍ കുറിക്കുന്നു. സ്‌നേഹയുടെ കുറിപ്പ് ഇങ്ങനെ,

4

നിലപാടാണ് എന്റെ പ്രസ്ഥാനം.. ഞാന്‍ എന്നേക്കാള്‍ ഏറെ ഞാന്‍ സ്‌നേഹിക്കുന്ന എന്റെ പ്രസ്ഥാനം കോണ്‍ഗ്രസ്സ്. ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നു ഈ നടപടി. ഇതാണ് ഞങ്ങള്‍ സാധരണക്കാര്‍ക്ക് വേണ്ട കേഡര്‍ സിസ്റ്റം. എന്നാല്‍ ചിലരുടെ മാത്രം സ്വത്തായി കോണ്‍ഗ്രസ്സ് പാര്‍ട്ടി വരുമ്പോള്‍ വിമര്‍ശനം ഉണ്ടാവും എന്നാല്‍ എന്തിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍ തന്നത് എന്ന് മാത്രം വിശദീകരണം ഉണ്ടായിട്ടില്ല.

5

കഴിഞ്ഞ രാത്രി മുതല്‍ ഞാന്‍ ഉപയോഗിച്ചിരുന്ന ഫേസ്ബുക്ക് പേജ് പോലും ചില സാമൂഹിക വിരുധര്‍ മാസ്സ് റിപ്പോര്‍ട്ട് ചെയ്തു ബ്ലോക്കാക്കി. ഒന്ന് മാത്രം പറയുന്നു. നിലപാടാണ് എന്റെ പ്രസ്ഥാനം എന്നാല്‍ ഇരട്ടത്താപ്പ് നയം വീണ്ടും ആവര്‍ത്തിച്ചു അതില്‍ ഒരു കോണ്‍ഗ്രസ്‌കാരി എന്ന നിലയില്‍ വിമര്‍ശിക്കുന്നു വീണ്ടും .

6

കഴിഞ്ഞ ദിവസം പഴംകുളം മധു ബഹുമാനപ്പെട്ട രമേശ് ചെന്നിത്തലയ്ക്ക് എതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തിയ പരാമര്‍ശത്തിന് എതിരെ ഒരു നടപടിയും സ്വീകരിക്കാത്തതിനെ ഇരട്ടത്താപ്പായി കാണുന്നു. പ്രസ്ഥാനം എന്റെ ജീവനാണ് .. നിലപാട് എന്റെ വ്യക്തിത്വമാണ്- സ്‌നേഹ ഫേസ്ബുക്കില്‍ കുറിച്ചു.

7

അതേസമയം, എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ച രണ്ട് പേരെ കോണ്‍ഗ്രസില്‍ നിന്നും കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്തിരുന്നു. വെളളയില്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന സലീം കുന്ദമംഗലം, ബ്ലോക്ക് വൈസ് പ്രസിഡന്റായിരുന്ന അബ്ദുള്‍ റസാഖ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+