ആഷിക് അബുവിന്റെ 'വേശ്യ' പരാമര്‍ശം വിവാദമാകുന്നു
കൊച്ചി: കൊക്കെയ്ന്‍ കേസില്‍ തനിക്കെതിരെ വാര്‍ത്ത നല്‍കിയ മംഗളം പത്രത്തിനും ലേഖകനും എതിരെ ആഷിക് അബു എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് പുതിയ വിവാദത്തിലേക്ക്. ഇതുവരെ ആഷികിന് പിന്തുണ നല്‍കി പോന്ന ഇടതുപക്ഷ ബുദ്ധി ജിവികള്‍ പോലും ഇപ്പോള്‍ എതിരായിരിക്കുകയാണ്.
'ചില മാധ്യമ വ്യഭിചാരികള്‍ വ്യക്തിവിരോധമോ രാഷ്ട്രീയ വിരോധമോ തീര്‍ക്കാന്‍ സ്വയം വേശ്യയായി കഥകള്‍ മെനയുമ്പോള്‍, അത് സിനിമാക്കാര്‍ക്ക് എതിരെ ആണെങ്കില്‍ ഈ പറഞ്ഞ എന്റര്‍ടെയ്ന്‍മെന്റ് അതിന്റെ പാരമ്യത്തിലെത്തും'- ആഷികിന്റെ പോസ്റ്റിലെ ഈ വാക്കുകളാണ് വിവാദമായത്. പ്രത്യേകിച്ചും 'വേശ്യ' എന്ന പ്രയോഗം.

വേശ്യ എന്ന വാക്ക് ഒരു തെറിവാക്കായി ഉപയോഗിക്കരുതെന്നാണ് സ്ത്രീ പക്ഷ വാദികളുടെ നിലപാട്. പ്രത്യേകിച്ച് ആഷിക് അബുവിനെ പോലുള്ളവര്‍ ഇങ്ങനെ ചെയ്യരുത്. പണം വാങ്ങി സെക്‌സ് ചെയ്യുന്നവരെയാണ് വേശ്യകളെന്ന് വിളിക്കുന്നത്. പണം വാങ്ങി ഒരു ഡോക്ടറോ , വക്കീലോ തന്റെ ധാര്‍മികതയില്‍ വെള്ളം ചേര്‍ക്കുന്നതുപോലെയല്ല ഒരു ലൈംഗികത്തൊഴിലാളി ചെയ്യുന്നതെന്നും ചിലര്‍ വിലയിരുത്തുന്നു.
ആഷിക് അബുവിന്റെ പ്രതികരണത്തില്‍ പ്രകടമായ സ്ത്രീ വിരുദ്ധത ഉണ്ടെന്നും ചിലര്‍ ആക്ഷേപിക്കുന്നു. സ്ത്രീവിരുദ്ധത ആഷിക് അബുവിന്റെ സിനിമകളിലും ധാരാളം ഉണ്ടെന്ന് ഇവര്‍ ആക്ഷേപിക്കുന്നു.
വികാരപ്രകടനത്തിടെ സാന്ദര്‍ഭികമായി വന്നതാകാം ഇത്തരം പ്രയോഗങ്ങളെന്നാണ് ചിലര്‍ കരുതുന്നത്. ചൂണ്ടിക്കാണിക്കപ്പെടുന്നതോടെ ആഷിക് അത് തിരുത്താന്‍ തയ്യാറാകുമെന്നും ഇവര്‍ പ്രതീക്ഷിക്കുന്നുണ്ട്.












Click it and Unblock the Notifications