നടന് ബാബുരാജ് അറസ്റ്റില്‍; അടിമാലി സ്റ്റേഷനിലെത്തിയ വേളയില്‍ പോലീസ് നടപടി, കേസ് ഇങ്ങനെ
രണ്ടാംതവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷമാണ് പോലീസ് നടപടി

തൊടുപുഴ: നടന് ബാബുരാജ് അറസ്റ്റില്‍. വഞ്ചനാകേസില്‍ അടിമാലി പോലീസ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷമായിരുന്നു അറസ്റ്റ്. പിന്നീട് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന റിസോര്‍ട്ട് പാട്ടത്തിന് നല്കി വഞ്ചിച്ചു എന്ന വ്യവസായിയുടെ പരാതിയിലാണ് അറസ്റ്റ്.
കേസില്‍ നേരത്തെ ഹൈക്കോടതി നടന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. തന്നെ കുടുക്കാനുള്ള ചില നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ബാബുരാജ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴത്തെ അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

ബാബുരാജിനെതിരെ കേസെടുത്ത് കഴിഞ്ഞവര്‍ഷം
നടന് ബാബുരാജിനെതിരെ അടിമാലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തിലാണ്. 40 ലക്ഷം രൂപ തട്ടിയെന്ന് ഹോട്ടല്‍ വ്യവസായി അരുണ്‍ നല്കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അരുണ്‍ കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്.

ഇതാണ് പരാതിക്കാരന്
പണം തട്ടിയെന്നും തിരിച്ചുചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നുമാണ് ബാബുരാജിനെതിരായ പരാതി. കോതമംഗലം തലക്കോട് സ്വദേശി അരുണ്‍ ആണ് പരാതിക്കാരന്. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള മൂന്നാറിലെ റിസോര്‍ട്ട് അരുണ്‍ പാട്ടത്തിനെടുത്തിരുന്നു. റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന റിസോര്‍ട്ടാണിതെന്ന് വളരെ വൈകിയാണ് അരുണ്‍ അറിഞ്ഞതത്രെ.

കേസ് ഇങ്ങനെ
മൂന്നാറില്‍ കമ്പ് ലൈനില്‍ ബാബുരാജിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോര്‍ട്ട്. 40 ലക്ഷം രൂപ അഡ്വാന്‍സായും മൂന്ന് ലക്ഷം രൂപ വാടകയായും നിശ്ചയിച്ചിരുന്നു എന്നാണ് പരാതിക്കാരന് പറയുന്നത്. ഇതുപ്രകാരം കരാറുണ്ടാക്കുകയും 40 ലക്ഷം രൂപ കൈമാറുകയും ചെയ്തുവത്രെ. 2019ല്‍ ലോക്ഡൗണിന് തൊട്ടുമുമ്പാണ് അരുണ്‍ പാട്ടത്തിന് എടുത്തത്. കൊവിഡ് കാരണം റിസോര്‍ട്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല.

വിവാദമായതിന് കാരണം
2021ല്‍ റിസോര്‍ട്ട് തുറക്കാനായി പഞ്ചായത്തിനെ സമീപിച്ചപ്പോഴാണ് റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന റിസോര്‍ട്ടാണിതെന്ന് ബോധ്യമായത്. റവന്യൂ വകുപ്പ് ഒഴിയാന്‍ ആവശ്യപ്പെട്ട ഭൂമി തനിക്ക് നല്കി വഞ്ചിക്കുകയാണ് ബാബുരാജ് ചെയ്തതെന്ന് പരാതിക്കാരന് ആരോപിക്കുന്നു. ജിഎസ്ടി എടുക്കാന്‍ വേണ്ടി ചില പേപ്പറുകള്‍ ബാബുരാജിനോട് ചോദിച്ചു. ഈ സമയം അദ്ദേഹം രേഖകള്‍ കൈമാറാതെ വൈകിപ്പിച്ചുവെന്നും പരാതിക്കാരന് ആരോപിച്ചിരുന്നു.

പണം തിരിച്ചുതന്നില്ല
പട്ടയമില്ലാത്ത ഭൂമിയാണെന്നു അറിഞ്ഞതോടെ ഇടപാട് അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. പണം തിരിച്ചു ചോദിച്ചപ്പോള്‍ ബാബു രാജ് ഭീഷണിപ്പെടുത്തിയെന്നും പോലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും തുടര്‍ന്നാണ് കോടതിയെ സമീപിച്ചതെന്നും പരാതിക്കാരന് പറഞ്ഞിരുന്നു. ബാബുരാജിന്റെ സമ്മര്‍ദ്ദം കാരണമാണ് പോലീസ് കേസെടുക്കാതിരുന്നതെന്ന് അരുണ്‍ വിശ്വസിക്കുന്നു.

ബാബുരാജിന്റെ നിലപാട്
കേസ് നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബാബു രാജ് ഹൈക്കോടതിയെ സമീപിച്ചു. നടന് മുന്‍കൂര്‍ ജാമ്യം ലഭിക്കുകയും ചെയ്തു. മൂന്ന് ലക്ഷം രൂപ വച്ചുള്ള വാടകയും ജോലിക്കാരുടെ ശമ്പളവും കണക്കാക്കുമ്പോള്‍ 40 ലക്ഷം രൂപ തിരിച്ചുകൊടുക്കേണ്ടതില്ലെന്ന് ബാബുരാജ് അഭിപ്രായപ്പെടുന്നു. അടിമാലി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്കിയതിനാല് വിട്ടയക്കുമെന്നാണ് റിപ്പോര്‍ട്ട്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications