Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉണ്ണി മുകുന്ദന്റെ കാര്യത്തില്‍ അങ്ങനെയൊന്നും പറഞ്ഞില്ല: വീഡിയോ വ്യാജമെന്ന് ബാല

ഷെഫീഖിന്റെ സന്തോഷം എന്ന സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് നേരത്തെ ഉണ്ണി മുകുന്ദനെതിരെ ബാല പരസ്യമായി രംഗത്ത് വന്നിരുന്നു

 balaunni-1

നടന്‍ ഉണ്ണി മുകുന്ദന്‍ യൂട്യൂബ് ചാനല്‍ വ്ളോഗറെ വിളിച്ച് അസഭ്യം പറഞ്ഞ സംഭവത്തില്‍ താരത്തെ ട്രോളിക്കൊണ്ട് നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം സിനിമ മേഖലയില്‍ നിന്നും വലിയ പിന്തുണ ഉണ്ണി മുകുന്ദന് ലഭിക്കുന്നുമുണ്ട്.

സിനിമയെ അനുകൂലിക്കുകുയം വിമർശിക്കുകയും ചെയ്യാമെങ്കിലും വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട് വീട്ടുകാരെയടക്കം ഇത്തരം ചർച്ചകളിലേക്ക് അംഗീകരിക്കാന്‍ കഴിയാത്തതാണെന്നാണ് ഉണ്ണി മുകുന്ദനെ പിന്തുണയ്ക്കുന്നവർ പറയുന്നത്. ഇതിനിടയിലാണ് ഈ വിഷയമവുമായി ബന്ധപ്പെട്ട നടന്‍ ബാലയുടെ പ്രതികരണം എന്ന തരത്തിലുള്ള ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലും വൈറലാവുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നാണ് ബാല വ്യക്തമാക്കുന്നത്.

ബാലയുടെ പ്രതികരണം

ബാലയുടെ പ്രതികരണം

തന്റെ പഴയ അഭിമുഖങ്ങളിലെ ക്ലിപ്പിങ്ങുകൾ ചേർത്തുണ്ടാക്കിയതാണ് ഈ വീഡിയോയെന്നാണ് ബാല ഫേസ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കുന്നത്. 'എന്താണ് യഥാർത്ഥമെന്നും എന്താണ് വ്യാജമെന്നും ആളുകൾ അറിയണം, സത്യത്തെ പിന്തുണയ്ക്കുക. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ'യെന്ന തലക്കെട്ടോടെയാണ് ബാല ലൈവില്‍ എത്തിയിരിക്കുന്നത്.

ഉണ്ണി മുകുന്ദനും ബാലയും

ഉണ്ണി മുകുന്ദനും ബാലയും

കുറച്ച് നേരം മുമ്പ് ഒരു വീഡിയോ കണ്ടിട്ട് ഞാന്‍ ചിരിച്ച് പോയി, ഞാന്‍ എന്തൊക്കെയോ പറഞ്ഞെന്ന് പറഞ്ഞാണ് ഒരു യൂട്യൂബ് ചാനല്‍ വാർത്ത ഇട്ടിരിക്കുന്നത്. ഞാന്‍ വളരെ വ്യക്തമായ കാര്യങ്ങളാണ് അവരോട് പറഞ്ഞിട്ടുള്ളത്. മീഡിയ ഇല്ലെങ്കില്‍ നടനില്ല, നടനില്ലെങ്കില്‍ മീഡിയയും ഇല്ല. നമ്മളെല്ലാവരും ഫാമിലിയായി ഒന്നിച്ച് പോവണം എന്ന രീതിയിലാണ് ഞാന്‍ സംസാരിച്ചത്.

ചാനലിന് കള്ളക്കാര്യങ്ങള്‍ എന്ന പേര്

ചാനലിന് കള്ളക്കാര്യങ്ങള്‍ എന്ന പേര്

എന്നാല്‍ ഞാന്‍ പറയാത്ത എന്തെക്കൊയോ കാര്യങ്ങള്‍ പറഞ്ഞാണ് വാർത്ത. ഞാന്‍ എന്തോ അവർക്ക് അഭിമുഖം കൊടുത്തത് പോലെ പഴയ വീഡിയോയില്‍ നിന്ന് ഷോട്ടെല്ലാം കട്ട് ചെയ്ത് വെച്ചിരിക്കുകയാണ്. ഞാന്‍ പറഞ്ഞത് പോലെ അവർ തന്നെ ഉണ്ടാക്കി വെച്ചിരിക്കുകയാണ്. എന്തായാലും സൂപ്പർ സ്ക്രിപ്റ്റാണ്. ചാനലിന് കള്ളക്കാര്യങ്ങള്‍ എന്ന പേര് വെച്ചാല്‍ നന്നായിരിക്കുമെന്നും ബാല കൂട്ടിച്ചേർക്കുന്നു.

ഭക്തി വിറ്റാണ് ഉണ്ണി മുകുന്ദനും

ഭക്തി വിറ്റാണ് ഉണ്ണി മുകുന്ദനും

അതേസമയം, ഭക്തി വിറ്റാണ് ഉണ്ണി മുകുന്ദനും കൂട്ടരും മാളികപ്പുറം സിനിമ പ്രമോട്ട് ചെയ്യുന്നതെന്നാ യൂട്യൂബ് വ്ലോഗറുടെ വീഡിയോ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഉണ്ണി മുകുന്ദന്‍ അദ്ദേഹത്തെ വിളിക്കുന്നതും ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അസഭ്യം പറയുന്നതും. തന്റെ അച്ഛനെയും അമ്മയെയും കുറിച്ചും സിനിമയിൽ അഭിനയിച്ച കുട്ടിയെപ്പറ്റിയും മോശം പറഞ്ഞതിനാലാണ് യൂട്യൂബറോട് വൈകാരികമായി പ്രതികരിച്ചതെന്നാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്.

Vastu Tips: യാത്രയുടെ ലക്ഷ്യം സഫലീകരിക്കണോ: എങ്കില്‍ വാസ്തു പറയുന്ന ഇക്കാര്യങ്ങള്‍ മറക്കരുത്

അച്ഛനേയും അമ്മയേയും ഞാന്‍ വിമർശിക്കുകയോ

എന്നാല്‍ അച്ഛനേയും അമ്മയേയും ഞാന്‍ വിമർശിക്കുകയോ ഇതിലേക്ക് വലിച്ചിഴയ്ക്കുകയോ ചെയ്തിട്ടില്ലെന്നാണ് വ്ലാഗറുടെ വിശദീകരണം. ആ കുട്ടികളേയും വിമർശിച്ചിട്ടില്ല. ആ കുട്ടികളെ ഞാന്‍ അഭിനന്ദിക്കുകയാണ് ചെയ്തത്. നന്നായി അഭിനയിച്ചു. ഇത് എങ്ങനെയാണ് ഇങ്ങനെ തിരിഞ്ഞ് വന്നതെന്ന് എനിക്ക് അറിയില്ല. ഏത് അഭിമുഖത്തിനായി പോവുമ്പോഴും ആ കുട്ടിയെ കറുപ്പും കറുപ്പും അണിയിച്ചുകൊണ്ടായിരുന്നു കൊണ്ടുപോയത്. അതാണ് ഞാന്‍ പ്രധാനമായും എടുത്ത് പറഞ്ഞതെന്നും സായി കൃഷ്ണയെന്ന വ്ളോഗർ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+