നടൻ സിബി തോമസിന് സ്ഥാനക്കയറ്റം; വിജിലൻസ് ഇൻസ്പെക്ടറിൽ നിന്നും ഡി.വൈ.എസ്.പിയിലേക്ക്
'ഞാൻ വേറെ ഏത് സർവകലാശാലയിൽ പഠിച്ചാലും കിട്ടാത്ത ജീവിത അനുഭവം സിനിമയിലേക്ക് വേണ്ടെന്ന് അറിവുകളെല്ലാം ജോലി തന്നെ തരുന്നുണ്ട്,'

ചലച്ചിത്ര നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് ഡിവൈഎസ്പിയായി സ്ഥാനക്കയറ്റം. വയനാട് വിജിലൻസ് ആൻറി കറപ്ഷൻ ബ്യൂറോയിലാണ് നിയമനം. നിലവിൽ കാസർകോട് വിജിലൻസ് ഇൻസ്പെക്ടറാണ് സിബി. കാസർഗോഡ് വെള്ളരിക്കുണ്ട് സ്വദേശിയാണ് സിബി തോമസ്. രസതന്ത്രത്തിൽ ബിരുദധാരിയാണ്.
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാൻ അവസരം ലഭിച്ചെങ്കിലും തുടരാൻ സാധിച്ചില്ല. പൊലീസിൽ എത്തിയ സിബി തോമസ് പാലാരിവട്ടം, കണ്ണൂർ ചൊക്ലി, കാസർകോട് ആദൂർ എന്നീ സ്റ്റേഷനുകളിൽ സിഐ ആയിട്ടുണ്ട്. 2014, 2019, 2022 വർഷങ്ങളിൽ ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണർ നേടിയിട്ടുണ്ട്. 2015 ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടി.
ചിലർക്ക് പറയാനുണ്ടാകുക നീറുന്ന ആഴമുള്ള കഥകളാകും അവയങ്ങനെ മനസ്സിൽ തങ്ങിനിൽക്കും. അവരെയെല്ലാം സിനിമയിലെ കഥാപാത്രങ്ങളായി ഞാൻ സങ്കൽപിച്ചു നോക്കും, അത് എങ്ങനെയിരിക്കും എന്നൊക്കെ വെറുതെ ചിന്തിക്കും, ഞാൻ വേറെ ഏത് സർവകലാശാലയിൽ പഠിച്ചാലും കിട്ടാത്ത ജീവിത അനുഭവം സിനിമയിലേക്ക് വേണ്ടെന്ന് അറിവുകളെല്ലാം ജോലി തന്നെ തരുന്നുണ്ട്. എന്റെ മുന്നിലേക്ക് വരുന്ന ആളുകൾ പറയുന്ന പ്രശ്‌നങ്ങളും അവരുടെ ശരീര ഭാഷയും ശബ്ദ വ്യത്യാസവും അവർ ആ പ്രശ്‌നം നേരിടുന്ന രീതിയുമെല്ലാം എനിക്ക് വലിയൊരു പാഠശാലയാണ്, അദ്ദേഹം പറഞ്ഞു

അവരുമായി സാമ്യമുള്ള കഥാപാത്രം സിനിമയിൽ കിട്ടിയാൽ എനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടതില്ല അവരെത്തന്നെ അനുകരിച്ചാൽ മാത്രം മതി. അത്ര ആത്മവിശ്വാസം ജോലി തരുന്നുണ്ട്. അതുപോലെ മേലുദ്യോഗസ്ഥരും സഹ പ്രവർത്തകരുമൊക്കെ വളരെ നല്ല പിന്തുണയാണ്. അവരെല്ലാവരും ഞാൻ സിനിമയിൽ അഭിനയിക്കുന്നത് വലിയ അഭിമാനമായാണ് കരുതുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും പുറത്തിറങ്ങിയപ്പോൾത്തന്നെ വലിയ സ്വീകാര്യത ആണ് ലഭിച്ചത് അദ്ദേഹം പറഞ്ഞു.
പോലീസിൽ ചേർന്നാലും കലാ ജീവിതവുമായി മുന്നോട്ടു പോകാം. പക്ഷേ ഡിപ്പാർട്‌മെന്റിന്റെ പിന്തുണ വേണമെന്ന് മാത്രം. എനിക്കത് ഉള്ളതുകൊണ്ടാണ് സിനിമയുടെ ഭാഗമാകാൻ കഴിയുന്നത്, സിബി പറഞ്ഞു. തൊണ്ടിമുതലും ദൃസാക്ഷിയും' എന്ന ചിത്രത്തിലെ എസ്ഐയുടെ വേഷത്തിൽ ആണ് സിബി ഏറെ ശ്രദ്ധേയനായത്. രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിന്റെ സഹ-തിരക്കഥാകൃത്തായിരുന്നു. സൂര്യ നായകനായ 'ജയ് ഭീമി'ലും സിബി അഭിനയിച്ചിട്ടുണ്ട്...സിബി തോമസ് എഴുതി മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'കുറ്റസമ്മതം' എന്ന നോവലിന് മലയാള പുരസ്കാരം ലഭിച്ചിട്ടുണ്ട്. വെള്ളരിക്കുണ്ട് ചുള്ളി സ്വദേശിയാണ്. ഭാര്യ: ജോളി എലിസബത്ത്, മക്കൾ: ഹെലൻ, കരോളിൻ, എഡ്വിൻ.












Click it and Unblock the Notifications