Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്റെ നീക്കം പാളി..ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി..എഫ്ഐആർ റദ്ദാക്കില്ല

കൊച്ചി; നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച നടൻ ദിലീപിന് കനത്ത തിരിച്ചടി. ഹർജിയിൽ സ്റ്റേ അനുവദിക്കാൻ ആകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെയായിരുന്നു എഫ്ഐആർ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.

'ചൂമ്മാ തീ...' മീരാ നന്ദന്റെ ഹോട്ട് ലുക്ക്..വൈറലായി പുതിയ ഫോട്ടോസ്

1


ഗുരുതര ആരോപണമായിരുന്നു ഹർജിയിൽ ദിലീപ് ഉന്നയിച്ചിരുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായ ബൈജു പൗലോസും ചേർന്ന് തനിക്കെതിരെ കെട്ടിച്ചമച്ചതാണ് ഗൂഢാലോചന കേസ് എന്നായിരുന്നു ഹർജിയിൽ ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസിൽ തനിക്കെതിരെ വ്യാജ തെളിവുണ്ടാക്കുകയാണ് പുതിയ കേസിന്റെ ലക്ഷ്യം. ഡിജിപി ബി.സന്ധ്യയുടെയും എസ്. ശ്രീജിത്തിന്റെയും അറിവോടെയാണ് തനിക്കെതിരായ ഗൂഡാലോചനയെന്നും ഹർജിയിൽ ദിലീപ് ആരോപിച്ചിരുന്നു.

2


ബാലചന്ദ്രകുമാറും എഡിജിപി ശ്രീജിത്തും തമ്മിൽ നേരത്തേ ബന്ധമുണ്ടെന്നും ദിലീപ് പറഞ്ഞിരുന്നു. ഇത് സ്ഥാപിക്കാനായി ചില വാട്സ് ആപ്പ് ചാറ്റുകളും ദിലീപ് ഹർജിക്കൊപ്പം നൽകിയിരുന്നു. 2019 ൽ എഡിജിപി എസ് ശ്രീജിത്തിന്‍റെ ബന്ധുവിന് സിനിമയിൽ പാട്ട് പാടാൻ അവസരം തേടി ബാലചന്ദ്രകുമാർ ദിലീപിന്‍റെ സുഹൃത്തിന് അയച്ച വാട്സ് ആപ് ചാറ്റുകളായിരുന്നു താരം ഹാജരാജിക്കിയിരുന്നത്.

3

മാത്രമല്ല തനിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുന്നതും നിയമലംഘനമാണെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇന്ന് ഹർജി പരിഗണിച്ചപ്പോഴും തനിക്കെതിരായ അന്വേഷണം നിയമവിരുദ്ധമാണെന്ന് കോടതിയിൽ ദിലീപ് വാദിച്ചു. അന്വേഷണത്തിന്റെ പേരിൽ തന്നെ ക്രൈംബ്രാഞ്ച് ദ്രോഹിക്കുകയാണെന്നും ഹർജി വേഗത്തിൽ തീർപ്പാക്കണമെന്നും ദീലീപ് ആവശ്യപ്പെട്ടു.

4


എന്നാല്‍ പോലീസ് പീഡനമെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അറിയിച്ചു.അതേസമയം കേസിൽ വിശദമായ വാദം നൽകാൻ പ്രോസിക്യൂഷൻ കോടതിയിൽ സമയം തേടിയിട്ടുണ്ട്. ഹർജിയിൽ ഹൈക്കോടതി മൂന്നാഴ്ചയ്ക്കുള്ളിൽ വിശദമായ വാദം കേൾക്കും. അതേസമയം ഗൂഢാലോചന കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം.

5


ദിലീപ്, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സൂരജ് എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇവരെ മൂന്ന് പേരേയും പ്രത്യേകം പ്രത്യേകം ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ദിലീപിന്റ സഹോദരൻ അനൂപിന്റെ ഫോൺ വിവരങ്ങൾ ലഭിച്ച പശ്ചാത്തലത്തിൽ അനൂപിനോട് തിങ്കളാഴ്ച ഹാജരാകാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്.

6


ദിലീപിന്റെ ഫോൺ വിവരങ്ങൾ കൂടി ലഭിച്ചാലുടൻ നടനേയും വീണ്ടും ചോദ്യം ചെയ്യും. കേസിൽ പ്രതികൾ നൽകിയ ആറ് ഫോണുകളുടെ ശാസ്ത്രീയ പരിശോധന പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഏഴ് ഫോണുകളിൽ ആറെണ്ണം മാത്രമാണ് ദിലീപ് പരിശോധനയ്ക്കായി നൽകിയത്. അന്വേഷണ സംഘത്തിന് ഫോൺ നൽകുന്നതിന് മുൻപ് മുംബൈയിൽ ഫോറൻസിക് പരിശോധനയ്ക്കായി ഫോൺ അയച്ചതായി ദിലീപ് അറിയിച്ചിരുന്നു.

7


അതേസമയം ഫോറൻസിക് പരിശോധനയ്ക്കയച്ചതിലൂടെ ഫോണിൽ എന്തെങ്കിലും തെളിവുകൾ ഉണ്ടെങ്കിൽ അത് നശിപ്പിക്കാനുള്ള സമയം നടന് ലഭിച്ചുവെന്ന തരത്തിലുള്ള ആക്ഷേപങ്ങൾ വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. എന്നാൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ഫോണിൽ വരുത്തിയാൽ അവ കണ്ടെത്താൻ സാധിക്കുമെന്നാണ് വിദഗ്ദർ ചൂണ്ടിക്കാട്ടുന്നത്.

8


നിലവിൽ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിലാണ് ഫോണുകളുടെ പരിശോധന നടക്കുന്നത്. ഇസ്രായേലിന്റെ അത്യാധുനിക യൂഫെഡ് ടൂൾ ഉപയോഗിച്ചാണ് ഫോറൻസിക് വിഭാഗം ഫോണുകൾ പരിശോധിക്കുന്നത്. നശിപ്പിച്ച ഡാറ്റകൾ വളരെ പെട്ടെന്ന് തന്നെ കണ്ടെത്താൻ കഴിയുമെന്നാണ് റിപ്പോർട്ട്.

Recommended Video

cmsvideo
    crime branch interrogates Nadirsha in Dileep included conspiracy case | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+