Get Updates
Get notified of breaking news, exclusive insights, and must-see stories!

'അബദ്ധം പറ്റിപോയെന്ന് ദിലീപ് പറഞ്ഞെന്ന് മൊഴി നൽകാൻ നാദിർഷയോട് പോലീസ് ആവശ്യപ്പെട്ടു';രാഹുൽ ഈശ്വർ

കൊച്ചി; ദിലീപിനെതിരായി മൊഴി പറയാൻ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തിനെ പോലീസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് രാഹുൽ ഈശ്വർ. സുഹൃത്തിന്റെ പേര് പറയാതെയായിരുന്നു രാഹുലിന്റെ ആരോപണം. അദ്ദേഹം ഇക്കാര്യം കോടതിയിൽ സൂചിപ്പിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ സ്വകാര്യതയെ ബാധിക്കുന്നതിനാലാണ് പേര് പറയാത്തതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവർ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ. അതേസമയം ദിലീപിന്റെ അടുത്ത സുഹൃത്തായ നാദിർഷയെ പോലീസ് ഭീഷണിപ്പെടുത്തിയെന്നാണോയെന്നും അങ്ങനെയെങ്കിൽ എന്തുകൊണ്ട് അദ്ദേഹം ഇക്കാര്യം തുറന്ന് പറയുന്നില്ലെന്നും ചർച്ചയിൽ അവതാരകനായ നികേഷ് കുമാർ ചോദിച്ചു. ചർച്ചയിൽ രാഹുലിന്റെ വാക്കുകളിലേക്ക്

1

കേസിൽ പോലീസിനെ പ്രോസിക്യൂഷൻ സമ്മർദ്ദത്തിലാക്കുകയാണ്. ഒരിക്കലും ഇല്ലാത്ത തെളിവ് പോലീസ് ഉണ്ടാക്കാൻ സാധിക്കില്ലല്ലോ? പ്രോസിക്യൂഷൻ വിഭാവനം ചെയ്യുന്ന ഒരു കഥയ്ക്ക് പുറകിൽ പോലീസിന് പോകാൻ സാധിക്കില്ല. പ്രോസിക്യൂഷൻ ഉണ്ടാക്കുന്ന നെറേറ്റീവിന് അനുസരിച്ച് പോലീസ് ചില കാര്യങ്ങൾ ഉണ്ടാക്കിയെടുക്കാൻ നോക്കുകയാണ്.

2

അതുകൊണ്ടാണ് ബാലചന്ദ്രകുമാറിന്റെ വാദങ്ങളെല്ലാം പൊളിഞ്ഞ് വീണത്.
ബാലചന്ദ്രകുമാർ പറഞ്ഞത് എങ്ങനെ കൊല്ലണമെന്ന് പറഞ്ഞുവെന്നതിന്റെ ക്ലിപ്പ് പുറത്തുവിടും എന്നൊക്കെയാണ്. മൂന്ന് സെക്കന്റുള്ള ക്ലിപ്പ് വെച്ചാണോ കേസ് തെളിയിക്കാൻ പോകുന്നത്? ബാലചന്ദ്രകുമാറിന്റെ ആദ്യത്തെ പുകമറ ജനങ്ങൾ വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ ദിലീപിന്റെ ഭാഗങ്ങൾ സ്ട്രോങ് ആണെന്ന് കോടതിയും തിരിച്ചറിഞ്ഞു.

3

പോലീസിന് എന്തെങ്കിലും തെളിവ് ലഭിക്കുമെങ്കിൽ അവർ കൊണ്ടുവരട്ടെ. എന്നാൽ ലഭ്യമായ അവസ്ഥയിൽ അതിഭാവുകത്വം നിറഞ്ഞ കഥകൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. ദിലീപിന്റെ സുഹൃത്തായ വ്യക്തിയോട് ദിലീപിനെതിരായി മൊഴി നൽകാൻ പോലീസ് ഭീഷണിപ്പെടുത്തിയിരുന്നു.

4

അദ്ദേഹത്തിന്റെ പേര് താൻ പറയുന്നില്ല. പോലീസ് അദ്ദേഹത്തോട് പറഞ്ഞത് അമേരിക്കൻ ട്രിപ്പ് പോയപ്പോൾ എന്റെ കൈയ്യിൽ നിന്നും ഒരബദ്ധം പറ്റിയെന്ന് ദിലീപ് നിങ്ങളോട് പറഞ്ഞതായി എഴുതി തന്നാൽ അദ്ദേഹത്തെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വിടുമെന്ന് പറഞ്ഞിട്ടുണ്ടെന്നാണ്. സുഹൃത്തിൻറെ പേര് പ്രതിപാദിക്കാതെയായിരുന്നു രാഹുൽ ഇക്കാര്യം പറഞ്ഞത്. ഇതോടെ അവതാരകനായ നികേഷ് കുമാർ ഇടപെട്ടു.

5

നാദിർഷയെ ചോദ്യം ചെയ്തപ്പോൾ എന്ത് പറയണം എന്ന് പോലീസ് പറഞ്ഞുവെന്നാണോ താങ്കൾ പറയുന്നതെന്ന് നികേഷ് ചോദിച്ചു. എന്നാൽ താനത് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം തന്നെ ഒരിക്കൽ കോടതിയിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഇപ്പോൾ കൂടുതലായൊന്നും പറയാനാകില്ല. കാരണം കേസിനെ സംബന്ധിക്കുന്ന വിഷയമാണ്, അദ്ദേഹത്തിന്റെ സ്വകാര്യതയെ സംബന്ധിക്കുന്ന വിഷയമാണ്, രാഹുൽ പറഞ്ഞു.

7

എന്നാൽ പോലീസ് ഭീഷണിപ്പെടുത്തിയെങ്കിൽ എന്തുകൊണ്ടാണ് നാദിർഷ അത് പുറത്തുവന്ന് പറയാത്തതെന്നും അദ്ദേഹത്തിന് ഭയമാണോയെന്നും നികേഷ് ചോദിച്ചു. എന്നാൽ അദ്ദേഹം അത് കോടതിയിൽ സൂചിപ്പിച്ചതാണെന്നും അതുകൊണ്ടാണ് താൻ അദ്ദേഹത്തിന്റെ പേര് പറയാത്തതെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

7

സാക്ഷികൾ കൂറുമാറിയെന്നത് കോടതിയിൽ പറഞ്ഞ കാര്യങ്ങളല്ല അവർ മാറ്റി പറഞ്ഞതെന്നും രാഹുൽ പറഞ്ഞു.
സാക്ഷികൾ കൂറുമാറിയത് ആരൊക്കെയാണ്? ദിലീപിന്റ ഭാര്യ കാവ്യ, അവരുടെ അച്ഛൻ , ദിലീപിന്റെ ബന്ധുക്കൾ എന്നിവരാണ്. പോലീസ് എഴുതിയെടുത്ത മൊഴികൾ വാസ്തവ വിരുദ്ധമാണ്. അല്ലാതെ അവർ കോടതിയിൽ പറഞ്ഞ മൊഴികളല്ല മാറ്റിയത്.

8

ഒരു ഫോൺ ഒഴിച്ച് എല്ലാ ഫോണുകളും ദിലീപ് ഹാജരാക്കിയിരുന്നു. തന്റെ ഫോൺ കേട് വന്ന് പോയി, നശിപ്പിച്ച് കളിഞ്ഞു എന്നോ കത്തിച്ചുവെന്നോ ഒക്കെ ദിലീപിന് പറയാമായിരുന്നു. എന്നാൽ ദിലീപ് ചെയ്തത് എന്താണ്? തനിക്ക് അനുകൂലമായ കാര്യങ്ങൾ വീണ്ടെടുക്കാൻ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി ബോംബേയിലേക്ക് അയച്ചു.

9

ദിലീപ് ബാലചന്ദ്രകുമാറിന് എതിരായിട്ടുള്ള ശബ്ദ സംഭാഷണം പുറത്തുവിട്ടല്ലോ? മിനിറ്റുകളോളം നീണ്ട് നിൽക്കുന്ന വ്യക്തമായ സംഭാഷണമാണ് പുറത്തുവിട്ടത്. അല്ലാതെ ബാലചന്ദ്രകുമാർ പുറത്തുവിട്ടത് പോലെ സെക്കന്റുകൾ മാത്രം ഉള്ളതല്ല.
താൻ തെളിവ് കണ്ടുപിടിക്കാമെന്നല്ല ദിലീപ് പറഞ്ഞത്. അദ്ദേഹം കോടതിയോട് അഭ്യർത്ഥിക്കുകയാണ് ചെയ്തത്. തനിക്ക് വേണ്ടി ഫോണിലുള്ള വിവരങ്ങൾ വീണ്ടെടുക്കാൻ അയച്ചിട്ടുണ്ട്. ആ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കും എന്ന്.

10

‌പലരും തെറ്റിധരിച്ചത് ദിലീപ് തെളിവുകൾ സ്വന്തമായി കണ്ടുപിടിക്കുകയാണെന്നാണ്. എന്നാൽ അങ്ങനെ അല്ല തനിക്ക് അനുകൂലമായ കാര്യങ്ങൾ കണ്ടെത്താനും ബാലചന്ദ്രകുമാർ മോശമായ രീതിയിൽ പ്രവർത്തിക്കുന്ന ആളാണെന്ന് തെളിയിക്കാനുമാണ് അദ്ദേഹം ശ്രമിച്ചത്. അദ്ദേഹത്തിന് അതിനുള്ള അവകാശം അല്ലേ?

11

കോടതിയിൽ ഒരു ഫോൺ മാത്രമാണല്ലോ ദിലീപ് സമർപ്പിക്കാതിരുന്നത്. എന്നാൽ ബാലചന്ദ്രകുമാർ നിവേദ്യം വെയ്ക്കാനിരുന്ന ഫോൺ എവിടെയെന്ന് പോലീസ് എന്തുകൊണ്ടാണ് ചോദിക്കാത്തതെന്നും രാഹുൽ ഈശ്വർ ചോദിച്ചു. ഈ കേസ് എന്നത് ഈഗോ നടപ്പാക്കാനുള്ള ഒരു യുദ്ധമൊന്നുമല്ല, നീതിയാണ് നടപ്പാക്കേണ്ടത്. ദിലീപിനെതിരെ പോലീസിന്റെ കൈയ്യിൽ വിഷ്വൽ എവിഡൻസ് ഉണ്ടെന്നാണ് ഞാനൊക്കെ കരുതിത്. അത് ഹൈക്കോടതിയിൽ തരാം എന്നൊക്കെ പ്രോസിക്യൂഷൻ പറഞ്ഞിരുന്നു. എന്നാൽ അതൊന്നും കോടതിയിൽ സമർപ്പിക്കപ്പെട്ടില്ല . അതുകൊണ്ട് തന്നെ പ്രോസിക്യൂഷൻ വാദങ്ങൾ അതിശയോക്തി കലർന്നതാണെന്ന് പൊതുസമൂഹത്തിന് തോന്നിയാൽ അത് തെറ്റ് പറയാൻ സാധിക്കില്ല.

12

ദിലീപിന് അനുകൂലമാണ് തെളിവുകൾ. പൊതുബോധം അനുസരിച്ചല്ലല്ലോ നീതി ബോധം അനുസരിച്ചല്ലേ കോടതികൾ പെരുമാറേണ്ടത്. പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ കോടതികൾക്ക് പെരുമാറാൻ സാധിക്കുമോയെന്നും രാഹുൽ ഈശ്വർ ചോദിച്ചു.

13

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഡാലോചന നടത്തിയെന്ന കേസ് ഗുരുതരമാണെന്ന് ചർച്ചയിൽ പങ്കെടുത്ത അഭിഭാഷക ആശാ ഉണ്ണിത്താൻ പ്രതികരിച്ചു. പോലീസ് വെറുതേ ഉത്തരമൊരു ആരോപണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യില്ല. അതും ദിലീപിനെ പോലെ ഇത്രയും സ്വാധീനമുള്ളൊരാളെ പ്രതിയാക്കിയിട്ടുണ്ടെങ്കിൽ ആ ധൈര്യം പോലീസ് കാണിക്കുന്നുണ്ടെങ്കിൽ ഇവിടെ എന്തോ പുകഞ്ഞിട്ടുണ്ടെന്ന് തന്നെ ഉറപ്പാണ്. അല്ലാതെ ചിലർ പറയുന്നത് പോലെ ബാലചന്ദ്രകുമാറിനെ കെട്ടിയിറക്കി എന്നൊന്നുമായിരിക്കില്ല.

14

പോലീസിന് ദിലീപിനോട് എന്തെങ്കിലും വൈരാഗ്യമോ ഇരയോട് സ്നേഹോ എന്നൊന്നുമല്ല. സിസ്റ്റത്തെ വെല്ലുവിളിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ പോലും ഗൂഢാലോചന നടത്തി വധിക്കാം എന്ന ആലോചന തന്നെ വളരെ ഭീകരമായ അവസ്ഥയല്ലേ? നിയമവും ക്രമസമാധാനവും പുലരണം എന്നതാണ് ആവശ്യമെന്നും അവർ പറഞ്ഞു.

Recommended Video

cmsvideo
    crime branch interrogates Nadirsha in Dileep included conspiracy case | Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+