കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഏത് സര്‍ക്കാറും പിന്നാലെ വന്നോളും'; തീയേറ്റര്‍ ഉടമകള്‍ക്ക് മുന്നില്‍ പുതിയ ആശയവുമായി ഹരീഷ് പേരടി

Google Oneindia Malayalam News

കോഴിക്കോട്: തീയേറ്ററുകളില്‍ പ്രേക്ഷകര്‍ എത്താത്തതിനാല്‍ നഷ്ടം നേരിടുന്ന തീയേറ്റര്‍ ഉടമകള്‍ക്ക് മുന്നില്‍ പുതിയ ആശയം മുന്നോട്ടുവച്ച് നടന്‍ ഹരീഷ് പേരടി. ആഴ്ചയില്‍ ഒരു ദിവസം പരീക്ഷണാര്‍ത്ഥം നിങ്ങളുടെ തിയേറ്റര്‍ ഇപ്പോഴുള്ള അതേ നിരക്കില്‍ നാടകങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറുണ്ടോ എന്നാണ് ഹരീഷ് പേരടി ചോദിക്കുന്നത്. അങ്ങനെ ചെയ്താല്‍ ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി ഒഴിവാക്കാമെന്നും താരം വ്യക്തമാക്കുന്നു.

ദിലീപിന്റെ വാദം തള്ളുമോ? മെമ്മറി കാര്‍ഡ് പരിശോധനയില്‍ ഹൈക്കോടതി വിധി ഇന്ന്ദിലീപിന്റെ വാദം തള്ളുമോ? മെമ്മറി കാര്‍ഡ് പരിശോധനയില്‍ ഹൈക്കോടതി വിധി ഇന്ന്

ടിക്കറ്റ് എടുത്ത് ആളുകള്‍ നാടകം കാണാന്‍ തുടങ്ങിയാല്‍ നാടകക്കാരും നികുതിദായകരായി മാറും...ഏത് സര്‍ക്കാറും പിന്നാലെ വന്നോളും...അത് അപ്പോള്‍ ആലോചിക്കാം...ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറഞ്ഞ കോഴിക്കോട്ടെ കൊളാബിയില്‍ നിന്ന് തന്നെ തുടങ്ങാം...നാടകവും റെഡിയാണ്...ശാന്തന്റെ 'ഭൂപടം മാറ്റി വരക്കുമ്പോള്‍' റഫീക്കിന്റെ സംവിധാനത്തില്‍ കോഴിക്കോട്ടെ നാടകക്കാര്‍ ഈ വിപ്ലവം ഉദ്ഘാടനം ചെയ്യുമെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ വ്യക്തമാക്കി. ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്....

hareesh

മലയാള സിനിമകള്‍ തിയേറ്ററില്‍ കാണാന്‍ ആളില്ല എന്ന വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്ന സ്ഥിതിക്ക് തിയേറ്റര്‍ ഉടമകളോട് ഒരു ചോദ്യം ...ആഴ്ചയില്‍ ഒരു ദിവസം പരീക്ഷണാര്‍ത്ഥം നിങ്ങളുടെ തിയേറ്റര്‍ ഇപ്പോഴുള്ള അതേ നിരക്കില്‍ നാടകങ്ങള്‍ക്ക് വിട്ടുകൊടുക്കാന്‍ തയ്യാറുണ്ടോ...

തലച്ചോറിലേക്കും ജീവിതത്തിലേക്കും ഒന്നും കൊണ്ടുപോകാനില്ലാത്ത ഈ റിയലസ്റ്റിക്ക് സിനിമാ ആവര്‍ത്തനങ്ങള്‍ കണ്ടു മടുത്ത പ്രേക്ഷകര്‍ക്ക് ഒരു സമാധാനമുണ്ടാവും...നാടകക്കാര്‍ റെഡിയാണ്...നിങ്ങള്‍ റെഡിയാണോ..സര്‍ക്കാറിനോട് ഇതൊക്കെ പറഞ്ഞ് മടുത്തതാണ് ...ടിക്കറ്റ് എടുത്ത് ആളുകള്‍ നാടകം കാണാന്‍ തുടങ്ങിയാല്‍ നാടകക്കാരും നികുതിദായകരായി മാറും...

ഏത് സര്‍ക്കാറും പിന്നാലെ വന്നോളും...അത് അപ്പോള്‍ ആലോചിക്കാം...ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പറഞ്ഞ കോഴിക്കോട്ടെ കൊളാബിയില്‍ നിന്ന് തന്നെ തുടങ്ങാം...നാടകവും റെഡിയാണ്...ശാന്തന്റെ 'ഭൂപടം മാറ്റി വരക്കുമ്പോള്‍' റഫീക്കിന്റെ സംവിധാനത്തില്‍ കോഴിക്കോട്ടെ നാടകക്കാര്‍ ഈ വിപ്ലവം ഉത്ഘാടനം ചെയ്യും...ധൈര്യമുള്ള തിയേറ്റര്‍ ഉടമകള്‍ മറുപടി തരിക ... നാളെയെങ്കില്‍ നാളെ..ഞങ്ങള്‍ റെഡിയാണ്.

Recommended Video

cmsvideo
Hareesh Peradi | ഒടുവില്‍ അമ്മയില്‍ നിന്ന് പുറത്ത് | *Kerala

English summary
Actor Hareesh Peradi came up with a new idea in front of theater owners who are facing losses
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X