എന്താ പറയേണ്ടത് എന്റെ ഇന്നസെന്റേയെന്ന് മോഹന്‍ലാല്‍: മൃതദേഹം കടവന്ത്രയില്‍ പൊതുദർശനം ആരംഭിച്ചു
കൊച്ചി: പ്രമുഖ നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ സംസ്കാരം ചൊവ്വാഴ്ച നടക്കും. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്കാരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും മാറ്റുന്ന മൃതദേഹം ഇന്ന് രാവിലെ കൊച്ചിയിലും തുടർന്ന് ഇരിങ്ങാലക്കുടയിലും പൊതുദർശനത്തിന് വെക്കും. രാവിലെ 8 മുതൽ 11 വരെ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാമ് പൊതുദർശനത്തിനു വയ്ക്കുന്നത്.
കൊച്ചിയിലെ പൊതുദർശനത്തിന് ശേഷം വിലാപയാത്രയായി ഇരിങ്ങാലക്കുടയിലേക്ക് പോവും. ഇതിനിടയിലെ പ്രധാന കേന്ദ്രങ്ങളില്‍ ആളുകള്‍ക്ക് മൃതദേഹത്തിന് ആദരവ് അർപ്പിക്കാനുള്ള അവസരം നല്‍കും. ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനു ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇന്നലെ രാത്രി 10.30ന് എറണാകുളം ലേക്‌ഷോർ ആശുപത്രിയില്‍ വെച്ചായിരുന്നു ഇന്നസെന്റിന്റെ വിടവാങ്ങല്‍. കാൻസർ രോഗബാധിതനായി ചികിത്സയിലായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ഹൃദയാഘാതവുമാണ് മരണ കാരണം. രോഗം മൂർച്ഛിച്ചതോടെ പല അവയവങ്ങളും പ്രവർത്തനക്ഷമമല്ലാതായിരുന്നു.

1972 ല്‍ നൃത്തശാല എന്ന സിനിമയിലൂടെ ആരംഭിച്ച അഭിനയ ജീവിതം 700 ല്‍ അധികം സിനിമയിലേക്ക് നീണ്ടു. ലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, കന്നഡ, ഇംഗ്ലിഷ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. 2014 ല്‍ ഇടത് സ്ഥാനാർത്ഥിയായി ഇരിങ്ങാലക്കുടയില്‍ നിന്നും വിജയിച്ച് എംപിയായി. 2019 ല്‍ ഒരിക്കല്‍ കൂടി മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
അതേസമയം ഇന്നസെന്റിന് ആദരാജ്ഞലി അർപ്പിച്ചുകൊണ്ട് പ്രമുഖർ ഉള്‍പ്പടെ നിരവധി ആളുകളാണ് രംഗത്തെത്തുന്നത്. 'എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് ... ആ പേരുപോലെ തന്നെ നിഷ്കളങ്കമായി ലോകത്തിന് മുഴുവൻ നിറഞ്ഞ ചിരിയും സ്നേഹവും സാന്ത്വനവും പകർന്ന്, ഒപ്പമുള്ളവരെ ഒരു സഹോദരനെപ്പോലെ ചേർത്തുപിടിച്ച്, എന്ത് കാര്യത്തിനും കൂടെ നിന്ന്, തണലും തലോടലുമായ നിങ്ങളുടെ വേർപാടിൻ്റെ സങ്കടം എങ്ങനെ വാക്കുകളിൽ ഒതുക്കും എന്നറിയില്ല'- എന്നാണ് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പോയില്ല എന്ന് വിശ്വസിക്കാനാണ് ഇപ്പോഴും മനസ്സ് പറയുന്നത്. ഓരോ നിമിഷവും ആ നിഷ്കളങ്ക ചിരിയും സ്നേഹവും ശാസനയുമായി എൻ്റെ ഇന്നസെൻ്റ് എന്നും കൂടെത്തന്നെ ഉണ്ടാവും. എവിടെ ആണെങ്കിലും എന്ത് കാര്യത്തിനും ഓടിവരാൻ ഇനിയും നിങ്ങൾ ഇവിടെത്തന്നെ കാണുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർക്കുന്നു.
Dandruff-താരനെ തുരത്തൽ ഇനി എളുപ്പം, വേപ്പെണ്ണ മാത്രം മതി, അറിയാം












Click it and Unblock the Notifications