Get Updates
Get notified of breaking news, exclusive insights, and must-see stories!

വലതുകൈ പോയത് പോലെയാണ് തോന്നിയതെന്ന് ജനാര്‍ദനന്‍; പച്ചയായ മനുഷ്യനെന്ന് സായികുമാര്‍

കൊച്ചി: അന്തരിച്ച സംവിധായകന്‍ സിദിഖിനെ അനുസ്മരിച്ച് സംവിധായകന്‍ ജനാര്‍ദന്‍. സിദ്ദിഖുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നുവെന്ന് ജനാര്‍ദനന്‍ പറയുന്നു. അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഓപ്പണ്‍ ഷൂട്ട് എന്നെ വെച്ചായിരുന്നു ചെയ്തിരുന്നത്. ഗോഡ്ഫാദറിലാണ് ഞങ്ങള്‍ ആദ്യമായി ഒന്നിക്കുന്നത്. പിന്നീടുള്ള ചിത്രങ്ങളിലെല്ലാം ഓപ്പണ്‍ ഷൂട്ട് തന്നെ വെച്ചായിരുന്നു. അതെല്ലാം വന്‍ വിജയങ്ങളായി മാറിയിട്ടുണ്ടെന്നും ജനാര്‍ദനന്‍ പറഞ്ഞു.

മമ്മൂട്ടിയെ വെച്ച് ഒരു സിനിമ ചെയ്യാന്‍ തയ്യാറെടുക്കുകയായിരുന്നു സിദ്ദിഖ്. അദ്ദേഹത്തിന്റെ വിയോഗം സഹിക്കാനാവുന്നില്ലെന്നും ജനാര്‍ദനന്‍ പറഞ്ഞു. തന്റെ വലതുകൈ പോയത് പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു. സിദ്ദിഖ് അവസാനം ചെയ്ത് ചിത്രത്തിലും തന്നെ വെച്ചായിരുന്നു ഓപ്പണ്‍ ഷോട്ട് ചെയ്തത്. പക്ഷേ അത് വേണ്ടത്ര വിജയം കണ്ടില്ല. സമയം മോശമാണല്ലോ എന്ന് തോന്നിയിരുന്നു. വലിയ ദു:ഖം തോന്നിയിരുന്നു. തനിക്ക് സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മനോഹരമായ ഒരു വേഷം തനിക്കുണ്ടാകുമെന്ന് ഉറപ്പായിരുന്നു.

janardanan-saikumar

സിദ്ദിഖ് എന്നേക്കാളും ചെറുപ്പമാണ്. വളരെ ഷോക്കായി പോയി. അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടറെ വിളിച്ച് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. ദൈവത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ എന്നാണ് പറഞ്ഞത്. ജീവിതത്തില്‍ ഒരു ദുശ്ശീലവും ഇല്ല. ഭക്ഷണം പോലും മിതത്തില്‍ കഴിക്കുന്നയാളായിരുന്നു സിദിഖ് എന്നും ജനാര്‍ദനന്‍ പറഞ്ഞു.

അതേസമയം സിദ്ദിഖിന്റെ വിയോഗത്തില്‍ എന്താണ് പറയേണ്ടതെന്ന് അറിയില്ല. അദ്ദേഹത്തിന് കുറച്ച് നാളായി സുഖമില്ലാതിരിക്കുകയായിരുന്നുവെന്ന് അറിയാം. പക്ഷേ ഇത്ര ഗുരുതരമാണെന്ന് അറിയില്ലായിരുന്നു. വാര്‍ത്തകള്‍ നേരത്തെ പലതും കേട്ടിരുന്നു. ഒന്നും സംഭവിക്കരുതേ എന്നായിരുന്നു പ്രാര്‍ത്ഥനയെന്നും സായികുമാര്‍ പറഞ്ഞു.

സിദ്ദിഖ്-ലാല്‍ ചിത്രത്തിലൂടെയാണ് സായികുമാര്‍ സിനിമയില്‍ അരങ്ങേറിയത്. സിദ്ദിഖ് പറഞ്ഞ് തന്ന് കാര്യങ്ങളാണ് റാംജിറാവുവില്‍ ചെയ്തത് എന്റെ സിനിമാ ജീവിതത്തിന് തന്നെ കാരണക്കാരില്‍ ഒരാളാണ് സിദ്ദിഖ് എന്നും സായികുമാര്‍ പറഞ്ഞു. ഒരുപാട് പേര്‍ സിദ്ദിഖിനെ വിഷമിപ്പിച്ചിട്ടുണ്ട്. അവരുടെ പേരുകള്‍ പറയുന്നില്ല. അവര്‍ അദ്ദേഹത്തിന്റെ ആത്മാവിനോട് ക്ഷമ ചോദിക്കട്ടെ എന്നും സായികുമാര്‍ പറഞ്ഞു.

സിദ്ദിഖ് എന്ത് പ്രയാസമുണ്ടെങ്കിലും പുറത്ത് അറിയിക്കാത്തയാളാണ്. ഇന്നസെന്റ്, മാമുക്കോയ, ഇപ്പോഴിതാ സിദ്ദിഖ്, ഇതൊക്കെ വിഷമിപ്പിക്കുന്നതാണ്. നമ്മളോട് തോളോട് തോള്‍ ചേര്‍ന്ന് നിന്നവരെല്ലാം പോയിരിക്കുകയാണ്. ഇനി അവരെ ചെയ്തുവെച്ച സൃഷ്ടികളില്‍ നിന്ന് ഓര്‍മിപ്പിക്കാം. സിദ്ദിഖിന് ആത്മശാന്തി നേരുന്നുവെന്നും സായ്കുമാര്‍ പറഞ്ഞു. സിദ്ദിഖ് തന്റെ ജീവിതത്തിലും ഒരു ഉപദേശകന്‍ തന്നെയായിരുന്നുവെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു.

തന്റെ സിനിമാ കാര്യങ്ങള്‍ മാത്രമല്ല, കുടുംബ കാര്യങ്ങളും, മറ്റെല്ലാം കാര്യങ്ങളും സിദ്ദിഖുമായി പങ്കുവെക്കാറുണ്ടായിരുന്നുവെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. ആരോടും ദേഷ്യപ്പെടുന്ന വ്യക്തിയല്ല അദ്ദേഹം. സൗഹൃദങ്ങളെ അത്രത്തോളം ചേര്‍ത്തുനിര്‍ത്തുന്ന വ്യക്തിയായിരുന്നുവെന്നും ഹരിശ്രീ അശോകന്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+