ജോജുവിനെ രക്ഷപ്പെടുത്തിയത് സിഐ, ഞാനിവിടെ കിടന്ന് ചത്തുപോയാല്‍ എന്ത് ചെയ്യുമെന്ന് നടന്‍
കൊച്ചി: ഇന്ധന വില വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസിന് അക്ഷരാര്‍ത്ഥത്തില്‍ പിഴച്ചിരിക്കുകയാണ്. നടന്‍ ജോജു ജോര്‍ജ് വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ വലിയ വിവാദമായിരിക്കുകയാണ്. ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിട്ടു. കാര്‍ തല്ലിത്തകര്‍ക്കുകയൊക്കെ ചെയ്തിരിക്കുകയാണ്.
ജോജു വനിതാ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്നാണ് കോണ്‍ഗ്രസുകാരുടെ വാദം. എന്നാല്‍ പാര്‍ട്ടിക്കെതിരെ വിമര്‍ശനവും ഉയരുന്നുണ്ട്. ജനജീവിതം മണിക്കൂറുകളോളമാണ് സ്തംഭിപ്പിച്ചത് എന്നായിരുന്നു പരാതി.

ജോജുവിന്റെ വാഹനം തടഞ്ഞാണ് കോണ്‍ഗ്രസുകാര്‍ ആദ്യം പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ പിന്‍വശത്തെ ചില്ല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. സമരത്തിനിടെ വനിതാ പ്രവര്‍ത്തകയോട് വാഹനം നീക്കണം എന്നാവശ്യപ്പെട്ട് അപമര്യാദയായി പെരുമാറിയെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ജോജുവിന് ആക്രമണത്തിനിടെ പരിക്കേറ്റിട്ടുണ്ട്. ജോജുവിന്റെ വാഹനം കടന്നുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജോജുവിനെ രക്ഷിച്ചത് സിഐയാണ്. അദ്ദേഹം തന്നെ വാഹനത്തില്‍ കയറി ഡ്രൈവ് ചെയ്ത് ജോജുവിനെ പനങ്ങാട് സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

അതേസമയം ജോജു മദ്യപിച്ച് ബഹളമുണ്ടാക്കിയതാണെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് ഷിയാസ്. മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷയെ കയറിപ്പിടിച്ചു. വിഷയത്തില്‍ പോലീസിന് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പോലീസ അധികാരികളെ കൃത്യമായി അറിയിച്ചതിന് ശേഷമാണ് പ്രതിഷേധം നടത്തിയതെന്നും സാധാരണ സമരത്തിനുണ്ടാകുന്ന ഗതാഗത തിരക്ക് മാത്രമാണ് ഉണ്ടായതെന്നും ഷിയാസ് പറഞ്ഞു. അതേസമയം ജോജുവിനെ വൈദ്യപരിശോധന നടത്തുമെന്ന് ഡിസിപി അറിയിച്ചു. മദ്യപിരുന്നുവെന്നും വനിതാ പ്രവര്‍ത്തകയെ കയറിപ്പിടിച്ചെന്നുമുള്ള കാര്യങ്ങളാണ് പോലീസ് പരിശോധിക്കുക.

മദ്യപിച്ചിട്ടുണ്ടെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാദത്തെ ജോജു തള്ളി. താന്‍ മദ്യപാനം നിര്‍ത്തിയിട്ട് അഞ്ച് വര്‍ഷമായി. ജീവിതത്തില്‍ ഒരിക്കലും ഒരു സ്ത്രീയോടും അപമര്യാദയായി പെരുമാറിയിട്ടില്ല. ഞാന്‍ മുമ്പ് നന്നായി മദ്യപിച്ചിരുന്നയാളാണ്. പക്ഷേ ഇപ്പോഴില്ല. ആശുപത്രിയിലേക്ക് ഇപ്പോള്‍ പോകുന്നുണ്ട്. മദ്യപിച്ചിട്ടുണ്ടെന്നാണല്ലോ അവര്‍ ആരോപിക്കുന്നത്. അത് അവിടെ അറിയാമല്ലോ? ചെയ്ത കാര്യത്തില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല. ഒരു പാര്‍ട്ടിക്കും ഞാന്‍ എതിരല്ല. ആക്രമണത്തില്‍ തനിക്ക് കൈയില്‍ പരിക്കേറ്റിട്ടുണ്ടെന്നും ജോജി പറഞ്ഞു. താന്‍ ഭയങ്കര കൊതിയോടെ വാങ്ങിയ വണ്ടിയാണ്. അതിന്റെ അവസ്ഥ കണ്ടില്ലേയെന്നും ജോജു പറഞ്ഞു.

അവിടെയുള്ള ആളുകളെ എനിക്ക് മുന്‍പരിചയം പോലുമില്ല. മണിക്കൂറുകളോളം വണ്ടികള്‍ ബ്ലോക് ചെയ്തുള്ള സമരം ശരിയല്ല. ആരോടും മാപ്പുപറയില്ലെന്നും ജോജു പറഞ്ഞു. അതേസമയം കാറില്‍ മദ്യക്കുപ്പികള്‍ അടക്കം ഉണ്ടായിരുന്നുവെന്നാണ് ഷിയാസ് പറഞ്ഞത്. ജനജീവിതം സ്തംഭിപ്പിച്ച് വൈറ്റില-ഇടപ്പള്ളി ദേശീയപാതയാണ് കോണ്‍ഗ്രസ്തടഞ്ഞത്. അതേസമയം ജോജുവിന്റെ പ്രതിഷേധത്തിന്റെ ഫലമായി സമരം അവസാനിപ്പിച്ച് വാഹനം കടത്തിവിട്ടു. അതേസമയം സോഷ്യല്‍ മീഡിയയില്‍ എല്ലാം ജോജുവിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമര്‍ശനം ഉന്നയിച്ച് കൊണ്ടിരിക്കുകയാണ്. എന്നാല്‍ താരത്തിന് പിന്തുണയുമായി നിരവധി പേര്‍ എത്തിയിട്ടുണ്ട്.

ഇന്ധന വില വര്‍ധനയുടെ അത്രയും പ്രശ്‌നമല്ല ആളുകള്‍ കുറച്ചുസമയം റോഡില്‍ കിടക്കുന്നത് എന്നാണ് ഡിസിസി പ്രസിഡന്റ് പ്രസംഗിച്ചതെന്ന് ജോജു പറഞ്ഞു. ഞാനിവിടെ കിടന്ന് ചത്തുപയാല്‍ എന്തു ചെയ്യും. രോഗബാധിതരും പരീക്ഷയ്ക്ക് പോകുന്നവരും ഉള്‍പ്പെടെയുള്ളവര്‍ ഇവിടെയുണ്ട്. എല്ലാവരും വിയര്‍ത്തിരിക്കുന്നത് കണ്ടില്ലേ. കാറിനകത്ത് എസിയിട്ടാണ് ആളുകള്‍ ഇരിക്കുന്നത്. എന്നിട്ടാണോ പെട്രോള്‍ വില കുറയ്ക്കാന്‍ സമരം ചെയ്യുന്നതെന്നും ജോജു ചോദിച്ചു. അതേസമയം കീമോ ചെയ്തിട്ട് ആശുപത്രിയില്‍ കാത്തിരിക്കുന്നവരെ കൂട്ടാന്‍ പോകുന്നവര്‍, പരീക്ഷ എഴുതാന്‍ പോകുന്നവര്‍, അസുഖബാധിതര്‍ എന്നിവരും സമരത്തില്‍പ്പെട്ടിരുന്നു.












Click it and Unblock the Notifications