കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കുന്തോം കൊടചക്രോം, നിങ്ങളുടെ കോപ്പികള്‍ ഇന്ന് തന്നെ ഉറപ്പാക്കൂ'; സജി ചെറിയാനെ പരിഹസിച്ച് ജോയ് മാത്യു

Google Oneindia Malayalam News

കോഴിക്കോട്: ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പരിഹാസവുമായി നടന്‍ ജോയ് മാത്യു. 'കുന്തോം കൊടച്ചക്രോം' അപ്പര്‍ കുട്ടനാട്, ഓണാട്ടുകര ഭാഷയില്‍ ഒരു പുസ്തകം, സാസ്‌കാരിക വകുപ്പ് ഇറക്കുന്ന ബുക്കിനായി നിങ്ങളുടെ കോപ്പി ഉറപ്പാക്കൂ എന്നാണ് ജോയി മാത്യു പറഞ്ഞത്.

ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നേരത്തെ വിവാദ പരാമര്‍ശത്തെ പറ്റിയുള്ള ചോദ്യത്തിന് അപ്പര്‍ കുട്ടനാട്, ഓണാട്ടുകര ഭാഷയില്‍ ഞാന്‍ പറഞ്ഞതു തെറ്റിദ്ധാരണ ഉണ്ടാക്കിയതാണ് എന്നായിരുന്നു സജി ചെറിയാന്റെ ന്യായീകരണം.

dfs

ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കുമെതിരെ ഒന്നും പറഞ്ഞിട്ടില്ല എന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജോയ് മാത്യുവിന്റെ പരിഹാസം. അതേസമയം സജി ചെറിയാന്‍ പരാമര്‍ശത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ന് നിയമസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു.

ചോദ്യോത്തര വേള തടസപ്പെട്ടതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം മല്ലപ്പള്ളിയില്‍ നടന്ന പരിപാടിയ്ക്കിടെയായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍ എന്ന പരിപാടിയില്‍ പ്രസംഗിക്കവെ ആയിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശങ്ങള്‍.

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കുമോ? ഇന്ന് നിര്‍ണായകം; സര്‍ക്കാരിന്റേയും നടിയുടേയും വാദങ്ങള്‍ ഇങ്ങനെവിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കുമോ? ഇന്ന് നിര്‍ണായകം; സര്‍ക്കാരിന്റേയും നടിയുടേയും വാദങ്ങള്‍ ഇങ്ങനെ

മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതി വെച്ചിരിക്കുന്നത് എന്ന് നമ്മള്‍ എല്ലാവരും പറയും എന്നും എന്നാല്‍ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നത് എന്നുമായിരുന്നു സജി ചെറിയാന്റെ പരാമര്‍ശം.

ബ്രിട്ടീഷുകാരന്‍ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഒരു ഭരണഘടന ഇന്ത്യാക്കാര്‍ എഴുതി വെച്ചു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഭരണഘടനയുടെ മുക്കിലും മൂലയിലുമെല്ലാം കുറച്ച് നല്ല കാര്യങ്ങള്‍ എന്ന പേരില്‍ ജനാധിപത്യം മതേതരത്വം എന്നെല്ലാം എഴുതി വെച്ചു എന്നതല്ലാതെ സാധാരണക്കാരെ ചൂഷണം ചെയ്യുക എന്നത് മാത്രമാണ് ഇതിന്റെ ഉദ്ദേശ്യം എന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

ഫോട്ടോ ഇടണം, ലൈക്ക് വാരിക്കൂട്ടണം...പോണം; കിടിലന്‍ ചിത്രങ്ങളുമായി മിയ

തൊഴിലാളികളുടെ സമരം പോലും അംഗീകരിക്കാത്ത രാജ്യമാണ് ഇന്ത്യ. അതിന് കാരണം ഇന്ത്യന്‍ ഭരണഘടനയാണ് എന്നും തൊഴിലാളി ചൂഷണത്തെ അംഗീകരിക്കുന്ന ഭരണഘടനയാണിതെന്നുമായിരുന്നു സജി ചെറിയാന്റെ ആരോപണം. രാജ്യത്ത് അംബാനിയും അദാനിയുമെല്ലാം വളര്‍ന്ന് വരാന്‍ കാരണം ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് നല്‍കുന്ന പരിരക്ഷയാണ് എന്നും സജി ചെറിയാന്‍ പറഞ്ഞിരുന്നു.

പരാമര്‍ശം വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിക്കപ്പെട്ടതാണ് എന്ന് സജി ചെറിയാന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിപക്ഷ-സാംസ്‌കാരിക പ്രവര്‍ത്തകരെല്ലാം സജി ചെറിയാനെതിരെ രംഗത്തെത്തിയിരുന്നു. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു.

Recommended Video

cmsvideo
സജി ചെറിയാൻ ഭരണഘടനക്ക് എതിരെ നടത്തിയ പ്രസ്താവന ഭരണഘടനാ ലംഘനമാണോ |*Kerala

English summary
Actor Joy Mathew mocks Minister Saji Cheriyan about indian constitution remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X