ആഷിഖ് അബുവിന്റെ സംഘടനയിൽ അംഗമാവുമോ? പ്രതികരിച്ച് ജോയ് മാത്യു, 'തീരുമാനം സ്വാഗതാർഹം'
കോഴിക്കോട്: സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിൽ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച പുതിയ സിനിമാ സംഘടനയെ കുറിച്ച് പ്രതികരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. പുതിയ സംഘടനകൾ വരുന്നത് തികച്ചും സ്വാഗതാർഹമായ കാര്യമാണെന്നും എന്നാൽ അതിൽ അംഗത്വം എടുക്കണോ വേണ്ടയോ എന്നത് നയവും അവരുടെ പ്രവർത്തന ലക്ഷ്യവും ഒക്കെ അറിഞ്ഞ ശേഷം മാത്രമാണെന്നും ജോയ് മാത്യു വൺഇന്ത്യ മലയാളത്തോട് പറഞ്ഞു.
പുതിയ സംഘടനയിൽ ഉള്ളവർ തമ്മിൽ എന്തെങ്കിലും ഭിന്നത ഉണ്ടോ എന്ന കാര്യത്തിൽ തനിക്ക് അറിവില്ലെന്ന് പറഞ്ഞ അദ്ദേഹം സമാന ചിന്താഗതിക്കാരായ ആളുകൾ ഒപ്പം നിൽക്കുമെന്ന് കരുതിയതാവാം എന്നും പറയുകയുണ്ടായി. രാഷ്ട്രീയ പാർട്ടികൾ ഒരുപാട് ഉള്ളത് പോലെ തന്നെ സിനിമാ സംഘടനകളും കൂടുതലായി ഉയർന്നു വരുന്നത് ഇൻഡസ്ട്രിയെ മത്സരാധിഷ്‌ഠിതമാക്കുമെന്നും ജോയ് മാത്യു ചൂണ്ടിക്കാണിച്ചു.

'കൂടുതൽ വിശാലമായ അർത്ഥത്തിൽ സാങ്കേതിക പ്രവർത്തകരെ കൂടി ചേർത്തായിരിക്കാം അവർ സംഘടന ഉണ്ടാക്കുന്നത്. ഒന്നാമത്തെ കാര്യം ഈ സംഘടനയുടെ പ്രവർത്തന ലക്ഷ്യം എന്താന്നെന്ന് അറിയണം. അവരുടെ നയപരിപാടികൾ എന്താണെന്നും അറിയണം. ഞാനിപ്പോൾ നിലവിൽ ഫെഫ്ക്ക റൈറ്റേഴ്‌സ് യൂണിയൻ, ഡയറക്ടേഴ്‌സ് യൂണിയൻ, അമ്മ എന്നിവയിലെ അംഗമാണ്. ഇതൊക്കെ വ്യത്യസ്‌ത സംഘടനകളാണ്, അവർക്ക് അവരുടേതായ ബൈലോകൾ ഉണ്ടാവും' ജോയ് മാത്യു പറയുന്നു.
'ഈ പുതിയ സംഘടനയുടെ പ്രവർത്തന ലക്ഷ്യങ്ങൾ എന്താണെന്ന് എനിക്ക് വ്യക്തമായിട്ടില്ല. ആഷിഖ് അബുവും രാജീവ് രവിയും റിമ കല്ലിങ്കലും ഒക്കെ അതിലുണ്ടെന്ന് പറയുന്നു. അവരുടെ സംഘടനയുടെ ബൈലോ ഒക്കെ വന്നു കഴിഞ്ഞല്ലേ നമുക്ക് മെമ്പർഷിപ്പിനെ കുറിച്ച് ആലോചിക്കാൻ കഴിയുകയുള്ളൂ. ഏതൊരു തൊഴിലാളി ആണെങ്കിലും ഓടിപോയി സംഘടനയിൽ ചേരില്ലലോ, അയാളുടെ രാഷ്ട്രീയ വീക്ഷണത്തിന് അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയിലാണ് ചേരുക' അദ്ദേഹം തുടർന്നു.
'ബൈലോയും പ്രവർത്തന പരിപാടികളും ഒക്കെ നോക്കിയ ശേഷമായിരിക്കും അംഗത്വം എടുക്കണോ എന്നുള്ള തീരുമാനം. അത് തികച്ചും വ്യക്തിപരം ആയിരിക്കും. അമ്മയുടേയോ മറ്റേതെങ്കിലും കൂട്ടായ്‌മയുടെയോ പേരിലല്ല അത് വ്യക്തിപരമായ തീരുമാനം മാത്രമായിരിക്കും. എത്ര സംഘടനകൾ ഉണ്ടായാലും അത് നല്ലതായിരിക്കും. അതിൽ നല്ലതേ നിലനിൽക്കുകയുള്ളൂ എന്ന് മാത്രം. കൂടുതൽ മത്സരബുദ്ധി ഉണ്ടാവാൻ ഇത് കാരണമാവും' ജോയ് മാത്യു പറഞ്ഞു.
'ആരെങ്കിലും ഒക്കെ തങ്ങളെ വിമർശിക്കാനും വീക്ഷിക്കാനും ഒക്കെയുണ്ടെന്ന് കാണുമ്പോൾ ജാഗ്രത കൂടും. അവരുടെ ഭിന്നതകളെ കുറിച്ച് അറിയില്ല. അവരുമായി ഐക്യപ്പെടുന്ന ആളുകളായി കുറച്ചു പേർ ഉണ്ടാവുമെന്ന് കരുതിയാവാം പ്രഖ്യാപനം നടത്തിയത്' ജോയ് മാത്യു കൂട്ടിച്ചേർത്തു.
അതേസമയം, പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്ന പേരിൽ സംഘടന രൂപീകരിക്കുമെന്നായിരുന്നു നേരത്തെ പ്രമുഖ സിനിമാ പ്രവർത്തകർ അറിയിച്ചത്. എന്നാൽ നിലവിൽ ഇതിന്റെ ഭാഗമല്ലെന്നാണ് ലിജോ ജോസ് പെല്ലിശ്ശേരിയും ബിനീഷ് ചന്ദ്രയും ഇന്ന് അറിയിച്ചത്. ഇരുവരുടെയും പേരുകൾ കഴിഞ്ഞ ദിവസത്തെ പ്രസ്‌താവനയിൽ ഉൾപ്പെടുത്തിയിരുന്നു.
ഇതിന് പിന്നാലെ വിശദീകരണവുമായി ആഷിഖ് അബു തന്നെ രംഗത്ത് വന്നിട്ടുണ്ട്. ആശയക്കുഴപ്പങ്ങൾ ഒന്നുമില്ലെന്നും സംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾ പ്രാരംഭ ഘട്ടത്തിലാണെന്നും ആഷിഖ് അബു ചൂണ്ടിക്കാട്ടിയിരുന്നു. അന്തിമ രൂപമായിട്ടില്ലെന്നും അതിന് ശേഷം ഇപ്പോഴത്തെ സംശയങ്ങൾ ദുരീകരിക്കാം എന്നുമാണ് സംവിധായകൻ അറിയിച്ചത്.
കഴിഞ്ഞ ദിവസം വരാനിരിക്കുന്ന പുതിയ സംഘടനയെ വിമർശിച്ച് ബിജെപി നേതാക്കൾ ഉൾപ്പെടെ രംഗത്ത് വന്നിരുന്നു. ചലച്ചിത്രരംഗത്ത് മട്ടാഞ്ചേരി മാഫിയ എന്ന പദപ്രയോഗം സത്യമാണെന്ന് തെളിഞ്ഞു വരികയാണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വിമർശനം. ഇതിന്റെ വരവ് യാദൃശ്ചികമാണെന്ന് കരുതാൻ കഴിയില്ലെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടിയിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications