കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മമ്മൂട്ടിക്ക് വേണ്ടപ്പെട്ടയാൾ,വിമർശിക്കുന്നത് ഇഷ്ടമല്ല;ഡയലോഗ് തിരുത്താൻ സമ്മതിച്ചില്ലെന്ന് ജോയ് മാത്യു

Google Oneindia Malayalam News

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്ന നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി. 2016ല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ മമ്മൂട്ടിയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ പിണറായി വിജയനെയും മമ്മൂട്ടിയെ കുറിച്ചും ഒരു കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജോയ് മനാത്യു ചില കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

മമ്മൂട്ടി സമ്മതിച്ചില്ല

മമ്മൂട്ടി സമ്മതിച്ചില്ല

മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കുന്നത് മമ്മൂട്ടിക്ക് ഇഷ്ടമല്ലെന്ന് ജോയ് മാത്യു പറയുന്നു. താനും മമ്മൂട്ടിയും അഭിനയിച്ച ഒരു സിനിമയില്‍ പിണറായി വിജയനെ പ്രശംസിക്കുന്ന സംഭാഷണം ഉണ്ടായിരുന്നു. സിനിമയിലെ തിരക്കഥാകൃത്ത് എന്ന നിലയില്‍ ഞാന്‍ അത് മാറ്റാന്‍ ശ്രമിച്ചപ്പോള്‍ മമ്മൂട്ടി അനുവദിച്ചില്ലെന്ന് ജോയ് മാത്യു പറഞ്ഞു.

 എസ്എഫ്‌ഐക്കാരന്‍

എസ്എഫ്‌ഐക്കാരന്‍

പഠിക്കുമ്പോഴേ എസ്എഫ്‌ഐക്കാരനായിരുന്നു മമ്മൂട്ടി. അത് ഇപ്പോഴും തുടര്‍ന്നു പോകുന്നു. പിണറായി വിജയന്‍ അദ്ദേഹത്തിന് വേണ്ടപ്പെട്ട ആളാണ്. നമ്മള്‍ പിണറായി വിജയനെ വിമര്‍ശിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല- ജോയ് മാത്യു പറഞ്ഞു.

അങ്കിള്‍ എന്ന സിനിമ

അങ്കിള്‍ എന്ന സിനിമ

ഞാന്‍ തിരക്കഥ എഴുതിയ അങ്കിള്‍ എന്ന സിനിമയില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. സിനിമയില്‍ സദാചാരത്തിന്റെ പേരില്‍ കുട്ടിയെ തടഞ്ഞുവയ്ക്കുന്ന ഒരു രംഗത്തില്‍ കുട്ടിയുടെ അമ്മ വേണ്ട്ി വന്നാല്‍ ഞാന്‍ വിജയേട്ടനെ വിളിക്കുമെന്ന് പറയുന്നുണ്ട്. സിനിമയില്‍ എന്റെ കഥാപാത്രത്തിന്റെ പേര് വിജയന്‍ എന്നായിരുന്നു. ഈ സംഭാഷണം കേട്ട് തീയേറ്ററില്‍ കയ്യടിയുടെ ബഹളമായിരുന്നു. തൊട്ടുപിന്നാലെ അടുത്ത സംഭാഷണം വന്നു, കുട്ടിയുടെ അമ്മ സാക്ഷാല്‍ കേരളത്തിലെ മുഖ്യമന്ത്രിയെയായിരുന്നു ഉദേശിച്ചത്- ജോയ് മാത്യു പറഞ്ഞു.

തിരുത്തേണ്ട ആവശ്യമില്ല

തിരുത്തേണ്ട ആവശ്യമില്ല

സിനിമയിലെ ചിത്രീകരണത്തിനിടെയില്‍ ഈ സംഭാഷണം തിരുത്താന്‍ ഞാന്‍ ശ്രമിച്ചു. എന്നാല്‍ അതിന് മമ്മൂട്ടി സമ്മതിച്ചില്ല. മുഖ്യമന്ത്രിയെ കുറിച്ച് സിനിമയില്‍ പറയുന്നത് ശരിയല്ലെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ആ സംഭാഷണം ശരിയാണെന്നും തിരുത്തേണ്ട ആവശ്യം ഇല്ലെന്നും മമ്മൂട്ടി പറഞ്ഞു.

 കഠിന സ്‌നേഹമുള്ള മമ്മൂട്ടി

കഠിന സ്‌നേഹമുള്ള മമ്മൂട്ടി

നമുക്ക് ഒരു ആപത്ത് പറ്റിയെന്നു അറിഞ്ഞാല്‍ മമ്മൂട്ടി അപ്പോള്‍ തന്നെ വിളിക്കും. കഠിനമായ സ്‌നേഹമുള്ള ആളാണ് മമ്മൂട്ടി. കൊവിഡ് കാലത്ത് എന്തെങ്കിലും സഹായം ആവശ്യം ഉണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹമെന്നെ വിളിച്ചിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ രാഷ്ട്രീയം പറയില്ല. എന്നാല്‍ നമ്മള്‍ പറയുന്നതൊക്കെ കേള്‍ക്കും. വളരെ കൂളായ വ്യക്തിയാണ് മോഹന്‍ലാലെന്നും ജോയ് മാത്യു വ്യക്തമാക്കി.

കര്‍ണാടക തിരഞ്ഞെടുപ്പ്: ആദ്യം കുതിച്ച് ബിജെപി, പിന്നാലെ ഒപ്പത്തിനൊപ്പം പിടിച്ച് കോണ്‍ഗ്രസ്കര്‍ണാടക തിരഞ്ഞെടുപ്പ്: ആദ്യം കുതിച്ച് ബിജെപി, പിന്നാലെ ഒപ്പത്തിനൊപ്പം പിടിച്ച് കോണ്‍ഗ്രസ്

 ഗ്രൂപ്പ് പോര് ചതിച്ചു: 19ൽ 11 സീറ്റു നേടിയിട്ടും ഭരണം കൈവിട്ട് യുഡിഎഫ്, അട്ടിമറിയിലൂടെ ഭരണത്തിലെത്തി എൽഡിഎഫ്! ഗ്രൂപ്പ് പോര് ചതിച്ചു: 19ൽ 11 സീറ്റു നേടിയിട്ടും ഭരണം കൈവിട്ട് യുഡിഎഫ്, അട്ടിമറിയിലൂടെ ഭരണത്തിലെത്തി എൽഡിഎഫ്!

പേരാമ്പ്രയില്‍ തിരഞ്ഞെടുപ്പില്ലാതെ സിപിഎം; മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തിലും അധികാരം ഇടതിന്പേരാമ്പ്രയില്‍ തിരഞ്ഞെടുപ്പില്ലാതെ സിപിഎം; മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തിലും അധികാരം ഇടതിന്

മലപ്പുറത്ത് നറുക്കിട്ട 10 പഞ്ചായത്തില്‍ ആറിടത്ത് യുഡിഎഫ്; നിറമരുതൂരില്‍ അപ്രതീക്ഷിത ജയം എല്‍ഡിഎഫിന്മലപ്പുറത്ത് നറുക്കിട്ട 10 പഞ്ചായത്തില്‍ ആറിടത്ത് യുഡിഎഫ്; നിറമരുതൂരില്‍ അപ്രതീക്ഷിത ജയം എല്‍ഡിഎഫിന്

 അഴിയൂരിൽ എസ്ഡിപിഐ പിന്തുണച്ചത് എൽഡിഎഫിനെ: ഭാഗ്യം തുണച്ചത് ജനകീയ മുന്നണിയെ, പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ!! അഴിയൂരിൽ എസ്ഡിപിഐ പിന്തുണച്ചത് എൽഡിഎഫിനെ: ഭാഗ്യം തുണച്ചത് ജനകീയ മുന്നണിയെ, പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ!!

Recommended Video

cmsvideo
സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ ഇതത്ര എളുപ്പമല്ല ഏമാന്മാരെ

English summary
Actor Joy Mathew Says, Actor Mammootty does not like to criticize CM Pinarayi Vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X