കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശുപത്രി വാസം കഴിഞ്ഞ് കടതുറന്നു, ഒരാളും വന്നില്ല, അമ്പരപ്പിക്കുന്ന കാരണമെന്ന് കണ്ണന്‍ സാഗര്‍

Google Oneindia Malayalam News

കൊവിഡ് കലാമേഖലയില്‍ വലിയ പ്രതിസന്ധികളുണ്ടാക്കിയിരുന്നു. ചെറിയ കലാകാരന്മാരെയും, സ്റ്റേജ് ഷോ അടക്കം നടത്തി ജീവിക്കുന്നവരെയും കാര്യമായി തന്നെ ഇത് ബാധിച്ചിരുന്നു. പലര്‍ക്കും മറ്റ് തൊഴിലുകളിലേക്ക് മാറേണ്ടിയും വന്നു. മലയാളികള്‍ക്ക് മിമിക്രി കലാകാരനായും നടനായുമെല്ലാം അറിയപ്പെടുന്ന കണ്ണന്‍ സാഗര്‍ ഇപ്പോള്‍ അത്തരമൊരു അനുഭവം വെളിപ്പെടുത്തുകയാണ്.

കൊവിഡ് ഭേദമായി ഹോട്ടല്‍ തുറന്നപ്പോള്‍ ഒരാള് പോലും അവിടേക്ക് വന്നില്ലെന്ന് കണ്ണന്‍ പറയുന്നു. അതിന് അവര്‍ പറഞ്ഞ കാരണങ്ങള്‍ ഞെട്ടിപ്പിച്ചെന്നും കണ്ണന്‍ വ്യക്തമാക്കി. കണ്ണന്റെ കുറിപ്പില്‍ പറയുന്നത് ഇങ്ങനെ.

ഡബ്ല്യുസിസിയെ പറഞ്ഞതല്ല, സുഹൃത്തുക്കളാരും ആ സമയത്ത് വിളിച്ചില്ല, മെന്‍ഡലി ഡൗണായി പോയെന്ന് സാന്ദ്രഡബ്ല്യുസിസിയെ പറഞ്ഞതല്ല, സുഹൃത്തുക്കളാരും ആ സമയത്ത് വിളിച്ചില്ല, മെന്‍ഡലി ഡൗണായി പോയെന്ന് സാന്ദ്ര

1

കൊറോണാ ഏതായാലും പത്തു പതിനഞ്ചു ദിവസത്തെ ആശുപത്രി വാസം വിധിയെഴുതി, ആ തടവില്‍ കിടക്കുകയും, ആരോഗ്യ പ്രവര്‍ത്തകരുടെ നല്ല സ്‌നേഹമുള്ള ഇടപെടല്‍മൂലം ഒരു നല്ലകുട്ടിയെ പോലെ സമയാ സമയം മരുന്നും ആഹാരവും കഴിച്ചതിന്റെ ഫലമായി ഞാന്‍ ആരോഗ്യം വീണ്ടെടുത്തു വരുന്നു, ആത്മവിശ്വാസം കൈവിടാതെത്തന്നെ, ആരോഗ്യമുള്ള ഓടിച്ചാടി നടക്കുന്ന ഒരാള്‍ക്ക് പെട്ടന്ന് ഒരു അസുഖം വന്നാല്‍ ആ കുടുംബത്തിന്റെ ജീവിതക്രമം തന്നെ താളം തെറ്റുമെന്ന് കണ്ണന്‍ പറയുന്നു.

2

തൊഴില്‍മേഖല, സാമ്പത്തികം, ആരോഗ്യം, സഹപ്രവര്‍ത്തകര്‍ ഇനിക്കൂട്ടുമോ എന്ന തോന്നലുകളും, പെട്ടന്ന് ആരോഗ്യം വീണ്ടെടുക്കണം പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരവ് നടത്തണം എന്നൊക്കെ മനസ്സില്‍ ഒരു അടക്കം പറച്ചില്‍ ദിനവും നടക്കുന്നു, മനകരുത്തും, ആത്മവിശ്വാസവും ആരോഗ്യത്തിനു വേണ്ടിയും പ്രയഗ്‌നത്തിലാണ് ഞാന്‍ അതില്‍ ഉറച്ചു തന്നെ നില്‍ക്കുന്നു. എന്നാല്‍ ഒരു ചെറിയ കടയുള്ള കാര്യം ഞാന്‍ പലപ്പോഴായി വെളിപ്പെടുത്തിയിരുന്നു, ഞാന്‍ ആശുപത്രിവാസം തുടങ്ങികഴിഞ്ഞു ഇരുപത്തി നാലോ, അഞ്ചോ ദിനത്തിന് ശേഷം കടതുറന്നുവെന്ന് കണ്ണന്‍ പറഞ്ഞു. എന്നാല്‍ രണ്ടുനാള്‍ ആരും വന്നില്ല, ഇവിടെ എന്തുണ്ട് എന്നുപോലും തിരക്കിയില്ലെന്നും താരം വ്യക്തമാക്കി.

3

പക്ഷേ പിന്നെയും ഞാന്‍ തുറന്നുകൊണ്ടിരുന്നു, ആരും വരാത്തതിന്റെ കാരണം അന്വേഷണിച്ചു. അപ്പോഴാ ചിലര്‍ പറഞ്ഞത്, നിങ്ങള്‍ക്ക് കൊറോണ വന്നതല്ലേ ഇങ്ങനെ തുറന്നാല്‍ മറ്റാര്‍ക്കേലും വരുമോ എന്ന പേടിയാണ്. ഇതിനൊക്കെ എന്താണ് ഞാന്‍ മറുപടി പറയുക. ഞാന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ, വാര്‍ഡ് മെമ്പറുടെ, ആശാവര്‍ക്കറുടെ ഓക്കെ നിര്‍ദ്ദേശം അനുസരിച്ചു, മറ്റാര്‍ക്കും ഒരു ദോഷവും ഞാന്‍ കാരണം ഉണ്ടാകരുത് എന്ന നിര്‍ബന്ധബുദ്ധിയോടെ, വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞ ദിനത്തേക്കാളും മൂന്നോ നാലോ ദിവസം കഴിഞ്ഞാണ് വെളിയില്‍ പോലും ഇറങ്ങാന്‍ ഞാന്‍ തയ്യാറായത്. എന്നാലും മറ്റുള്ളവരുടെ പേടിക്കു മുന്നില്‍ ഒന്നും പറയാനില്ല, തിരുത്താനില്ലെന്നും കണ്ണന്‍ വ്യക്തമാക്കി.

4

ഈ കുറിപ്പ് എനിക്ക് വേണ്ടി മാത്രം എഴുതിയതല്ല, കൊറോണ വന്നുപോയ പലരുടെയും അനുഭവങ്ങള്‍, ഒറ്റപ്പെടുത്തല്‍, സഹകരണകുറവുകള്‍, പറഞ്ഞു പ്രചരിപ്പിക്കല്‍, മാനസികമായി തളര്‍ത്തല്‍ അങ്ങനെ കഴിഞ്ഞുവന്ന ജീവിത ചര്യകളില്‍ നിന്നും ചെറു വെതിയാനങ്ങള്‍ക്കു കീഴ്‌പ്പെടുന്ന സാധുമനുഷ്യരുടെ ആത്മധൈര്യം കെടുത്താതെ, നൈരാശ്യം വിതറാതെ ഒരു പിന്തുണയേക്കുക, വീണടുത്തുനിന്നും കൈപിടിച്ച് ഒന്നെഴുന്നേല്‍പ്പിക്കാന്‍ സഹായിക്കുക

5

ഞാന്‍ എല്ലാവരെയുമല്ല പറഞ്ഞത്, നല്ലരീതിയില്‍ പ്രവര്‍ത്തിക്കുകയും, സഹായങ്ങള്‍ ചെയ്യുകയും, ചങ്കുപോലെ കൂടെ നില്‍ക്കുകയും ഒക്കെ ചെയ്യുന്നവരുണ്ട്, ഒരു പരിധിവരെ അവര്‍ത്തന്നെയാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് കണ്ണന്‍ പറയുന്നു. അല്‍പ്പം സാന്ത്വനമേകുന്നതും അവര്‍ തന്നെയാണ്. കൊറോണ വന്നാല്‍ ചിലര്‍ക്ക് അനുബന്ധ അസുഖങ്ങള്‍ ഉണ്ടെങ്കില്‍ അത് പൊന്തിവരും.തുടര്‍ ചികിത്സക്ക് വഴിയൊരുങ്ങും എന്നതാണ് തന്റെ അനുഭവം.

6

കൊറോണ എനിക്ക് ഒരു മൈനര്‍ അറ്റാക് ഫ്രീയായി തന്നു, അതിനു തുടര്‍ ചികിത്സ വരെ വേണ്ടിവന്നു, എന്നാല്‍ ചിലരില്‍ കൊറോണ വന്നുപോകുന്നതുപോലും അറിയുന്നില്ല, ഭയമല്ല, ജാഗ്രതമതി, പ്രിയപ്പെട്ടവര്‍ക്ക്, കന്നി ഒന്നിന്റെ നല്ല നാളുകള്‍ സസ്‌നേഹം നേര്‍ന്നു, ആയുരാരോഗ്യ സൗഖ്യമായി ഇരിക്കാന്‍ പ്രാര്‍ഥനകളെന്നും കണ്ണന്‍ പറഞ്ഞു.

മഞ്ഞും മലയും താണ്ടി പ്രണവിനൊപ്പം യാത്ര; ചിത്രങ്ങള്‍ പങ്കുവച്ച് വിസ്മയ മോഹന്‍ലാല്‍

English summary
actor kannan sagar reveals nobody comes to his hotel after he tested negative, they fear spreading
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X