'പത്ത് ലോറി മാലിന്യം നൂറ് ലോറിയാക്കി പണം തട്ടണം, ബ്രഹ്മപുരത്ത് അഴിമതിയോടുള്ള സ്‌നേഹം'
വിദേശത്ത് നിന്ന് മെഷിനറി ഇറക്കുമതി ചെയ്ത് ചെലവ് നടത്തി മാലിന്യം സംസ്‌കരിക്കാമെന്നും അതിന്റെ ബൈ പ്രോഡക്ട് മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു ഗുഡ്‌നൈറ്റ് മോഹന്‍ നിര്‍ദ്ദേശിച്ചത്.

കൊച്ചി: എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അഴിമതിയോടുള്ള ചിലരുടെ സ്‌നേഹമാണെന്ന് നടന്‍ ശ്രീനിവാസന്‍. നഗരസഭയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മാലിന്യ സംസ്‌കരണത്തിന് പദ്ധതി മുന്നോട്ടുവച്ച് നിരാശനാകേണ്ടി വന്ന തന്റെ സുഹൃത്തും നിര്‍മ്മാതാവുമായ ഗുഡ്‌നൈറ്റ് മോഹനന് നേരിട്ട ദുരനുഭവം അദ്ദേഹം തുറന്നുപറഞ്ഞു.
വിദേശത്ത് നിന്ന് മെഷിനറി ഇറക്കുമതി ചെയ്ത് ചെലവ് നടത്തി മാലിന്യം സംസ്‌കരിക്കാമെന്നും അതിന്റെ ബൈ പ്രോഡക്ട് മാത്രം നല്‍കിയാല്‍ മതിയെന്നായിരുന്നു ഗുഡ്‌നൈറ്റ് മോഹന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ പത്ത് ലോറി മാലിന്യം ബ്രഹ്മപുരത്തേക്ക് അയച്ച് നൂറ് ലോറിയാക്കി കാണിച്ച് പണം തട്ടേണ്ടതിനാല്‍ നഗരസഭ ഇക്കാര്യം അംഗീകരിച്ചില്ലെന്ന് നടന്‍ ശ്രീനിവാസന്‍ ആരോപിച്ചു. മനോരമ ന്യൂസിനോടായിരുന്നു ശ്രീനിവാസന്റെ പ്രതികരണം.
അതേസമയം, ബ്രഹ്മപുരത്തെ തീ അണയ്ക്കുന്നത് അവസാന ഘട്ടത്തിലേക്ക് കടന്നെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. തീ അണയ്ക്കുന്നതിന് നിലവിലെ രീതിയാണ് ഉചിതമെന്നും തീ അണച്ച മേഖലകളില്‍ അതീവ ജാഗ്രത വേണമെന്നും ന്യൂയോര്‍ക്ക് സിറ്റി ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡപ്യൂട്ടി ചീഫ് ജോര്‍ജ് ഹീലി അറിയിച്ചിരുന്നു.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി ശേഖര്‍ എല്‍ കുര്യാക്കോസ്, വെങ്കിടാചലം അനന്തരാമന്‍ ( ഐ.ഐ.ടി ഗാന്ധിനഗര്‍) എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് ജോര്‍ജ് ഹീലി കൊച്ചിയിലെ സാഹചര്യം വിലയിരുത്തിയത്.
തീ കെട്ടതായി പുറമെ തോന്നുന്ന ഭാഗങ്ങളില്‍ വീണ്ടും തീ ആളാനുള്ള സാധ്യതയുള്ളതിനാല്‍ നിരന്തര നിരീക്ഷണം നടത്തണം. മാലിന്യങ്ങള്‍ മറ്റൊരിടത്തേക്ക് കോരി മാറ്റി വെള്ളത്തില്‍ കുതിര്‍ത്തുന്ന രീതി, ബ്രഹ്മപുരത്തെ സ്ഥല പരിമിതിയും ചില ഭാഗങ്ങളിലേക്ക് എത്തിച്ചേരാനുള്ള പ്രയാസവും മൂലം പ്രായോഗികമാകില്ലെന്നും യോഗം വിലയിരുത്തി.
തീ കെടുത്തിയ ഭാഗങ്ങളില്‍ വീണ്ടും മാലിന്യം കൂന കൂട്ടരുത്. ഉള്‍ഭാഗങ്ങളില്‍ വെള്ളം എത്തിക്കാനാകാതെ പുകയുന്ന മാലിന്യക്കൂനകളില്‍ ക്ലാസ് എ ഫോം ഉപയോഗിക്കാം. അതേസമയം മുകളില്‍ മണ്ണിന്റെ ആവരണം തീര്‍ക്കുന്നത് പ്രയോജനപ്രദമല്ല. അഗ്‌നിശമന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ മുഖാവരണം ധരിക്കണമെന്നും ജോര്‍ജ് ഹീലി നിര്‍ദേശിച്ചു.
തീ പൂര്‍ണമായും കെട്ടടങ്ങാതെ പുകയുന്ന ഭാഗങ്ങളില്‍ അഗ്‌നിശമന പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതോടൊപ്പം കെടുത്തിയ ഭാഗങ്ങളില്‍ മുന്‍കരുതല്‍ തുടരണം. ഏതു സമയത്തും ഉപയോഗത്തിനെടുക്കാവുന്ന തരത്തില്‍ അഗ്നിശമന ഉപകരണങ്ങള്‍ സജ്ജമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പുറമേക്ക് ദൃശ്യമല്ലാത്ത കനലുകള്‍ കണ്ടെത്തുന്നതിനായി തെര്‍മല്‍ (ഇന്‍ഫ്രാറെഡ്) ക്യാമറകള്‍ ഘടിപ്പിച്ച ഡ്രോണുകള്‍ ഉപയോഗിക്കാം. തീ കെടുത്തിയ ഭാഗങ്ങള്‍ ആഴത്തില്‍ കുഴിച്ച് കനലുകളും പുകയും ഇല്ലെന്ന് ഉറപ്പു വരുത്തണം. ബ്രഹ്മപുരത്തും പരിസര പ്രദേശത്തും വായു, വെള്ളം നിലവാരം നിരന്തരമായി നിരീക്ഷിക്കണമെന്നും യോഗം വിലയിരുത്തി റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ് സുജിത് കുമാര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദു മോള്‍, ഹസാഡ് അനലിസ്റ്റ് അഞ്ജലി പരമേശ്വരന്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു












Click it and Unblock the Notifications