ഉല്ലാസും മകളും തമ്മിൽ പിണക്കങ്ങളോ പ്രശ്നങ്ങളോ ഇല്ല, തലേന്ന് രാത്രിയും വിളിച്ചു; ഭാര്യാ പിതാവ്
കൊച്ചി: ഇന്ന് പുലർച്ചയോടെയാണ് നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ നിഷ (38)യെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ വീട്ടില്‍ കാണാനില്ലെന്ന് ഉല്ലാസ് അറിയിച്ചതിന് പിന്നാലെ പോലീസ് വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിനിടയിലാണ് ടെറസിലെ ഷീറ്റിൽ നിഷയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പോലീസും കുടുംബക്കാരും ചേർന്ന് കയറഴിച്ച് താഴെ ഇറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.

തിങ്കളാഴ്ച രാത്രി ഉല്ലാസും നിഷയും ചെറിയ രീതിയിൽ പിണങ്ങിയെന്നാണ് വിവരം. ഇതിന് ശേഷം ആശ മക്കൾക്കൊപ്പം കിടക്കാൻ പോയെന്നായിരുന്നു ഉല്ലാസ് കരുതിയത്. എന്നാൽ പിന്നീട് നോക്കിയപ്പോൾ ഭാര്യയെ കണ്ടില്ല. മുറിയിൽ മക്കൾ മാത്രമായിരുന്നു ഉണ്ടായിത്. തുടർന്ന് പലയിടങ്ങളിലും പരിശോധിച്ചെങ്കിലും കണ്ടെത്താൻ സാധിച്ചില്ല.

തുടർന്നാണ് നടൻ പോലീസിൽ വിവരം അറിയിച്ചത്. പോലീസ് നടത്തിയ പരിശോധനയിലാണ് ടെറിസിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉണങ്ങാനിട്ട തുണികള്‍ക്കിടയിലായിരുന്നു ഇവർ തൂങ്ങിയത്. അതുകൊണ്ടാകാം ആദ്യ പരിശോധനയിൽ കണ്ടെത്താൻ സാധിക്കാതിരുന്നതെന്നാണ് വിവരം.

അതേസമയം മകൾ ആത്മഹത്യ ചെയ്തതിന് കാരണം മാനസിക അസ്വസ്ഥതകൾ എന്തെങ്കിലുമാകാമെന്നും ഉല്ലാസും മകളും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും ഭാര്യ പിതാവ് ശിവാനന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. മകൾ മരിക്കുന്നതിന് തലേദിവസം രാത്രി വീട്ടിലേക്ക് വിളിച്ച് സംസാരിച്ചിരുന്നതായും ശിവാനന്ദൻ പറഞ്ഞു.

എന്തെങ്കിലും പ്രശ്നം ഉണ്ടായതായി മകൾ പറഞ്ഞിരുന്നില്ല. ഉല്ലാസിനെ കുറിച്ച് തങ്ങൾക്ക് നല്ല അഭിപ്രായമേ ഉള്ളൂ. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉല്ലാസ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. അടുത്തിടെയാണ് കുഞ്ഞിന്റെ പിറന്നാൾ കഴിഞ്ഞത്. ഇത് ആഘോഷിച്ചിരുന്നില്ല. ഉല്ലാസ് എത്തിയതിന് ശേഷം ആഘോഷിക്കാനുള്ള ഒരുക്കത്തിലായിരുന്നു എല്ലാവരും.

സാധാരണ രീതിയിലുള്ള ഭാര്യ-ഭർതൃ പിണക്കങ്ങൾ മാത്രമാണ് അവർ തമ്മിലും ഉണ്ടായിരുന്നത്. അത് അവർ തന്നെ പരിഹരിക്കുന്നതാണ് പതിവ്. അല്ലാതെ ഉല്ലാസിനെതിരെ എന്തെങ്കിലും മോശം അഭിപ്രായം തനിക്കോ കുടുംബക്കാർക്കോ പറയാൻ ഇല്ലെന്നും ശിവാനന്ദൻ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.

വിവിധ ചാനലുകളിലെ കോമഡി പരിപാടികളിലൂടെ ശ്രദ്ധേയനായ ഉല്ലാസ് പന്തളം നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഈയിടെയാണ് ഉല്ലാസും കുടുംബവും പുതിയ വീട്ടില്‍ താമസമാക്കിയത്. നിഷയുടെ മൃതദേഹം അടൂർ ഗവ. ആശുപത്രിയിലേക്ക് മാറ്റി. മക്കൾ ഇന്ദ്രജിത്ത്, സൂര്യജിത്ത് .












Click it and Unblock the Notifications