കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മുകുന്ദനുണ്ണിയിലെ ഫുൾ നെഗറ്റീവ്'; തന്നേയും 'അമ്മ'യേയും അപമാനിക്കുന്നു, പോലീസിൽ പരാതി നൽകി ഇടവേള ബാബു

ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞത്.

Google Oneindia Malayalam News
 idavelababu-1674934408.

കൊച്ചി: മുകുന്ദൻ ഉണ്ണി അസോസിയേറ്റ് സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തിൽ തന്നെയും താര സംഘടനയായ അമ്മയെയും അപമാനിക്കുന്നുവെന്ന് ഇടവേള ബാബു. താൻ നടത്തിയ പരാമർശത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചാണ് സോഷ്യൽ മീഡിയ വഴിയുള്ള അപമാനമെന്ന് ഇടവേള ബാബു പറയുന്നു. ഇൻസ്റ്റാഗ്രാം യൂട്യൂബ് അടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് അസഭ്യം വിളിച്ച് പറയുന്നത്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി സൈബർ സെല്ലിന് ഇടവേള ബാബു പരാതി നൽകി.

കഴിഞ്ഞ ദിവസമായിരുന്നു ഇടവേള ബാബു സിനിമയ്ക്കെതിരെ രംഗത്തെത്തിയത്. ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നുമായിരുന്നു ഇടവേള ബാബു പറഞ്ഞതത്.

'മുകുന്ദൻ ഉണ്ണി എന്നൊരു സിനിമ ഇവിടെ ഇറങ്ങി, അതിന് എങ്ങനെ സെൻസറിങ് ലഭിച്ചെന്ന് എനിക്കറിയില്ല. കാരണം ഫുൾ നെഗറ്റീവാണ്.പടം തുടങ്ങുന്നത് തന്നെ ഞങ്ങൾക്കാർക്കും നന്ദി പറയാനില്ല എന്ന ഡയലോഗോടെയാണ്. ക്ലൈമാക്സിലെ ഡയലോഗ് ഞാൻ ആവർത്തിക്കുന്നില്ല. അതിലെ നായിക പറയുന്ന ഭാഷ ഇവിടെ ഉപയോഗിക്കാൻ പറ്റില്ല. അങ്ങനെയൊരു ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്. സിഗരറ്റ് വലിക്കുന്നതും മദ്യം കുടിക്കുന്നതും വാണിംഗ് എഴുതി കാണിക്കണം. പക്ഷേ ഈ സിനിമ കാണണം. ഫുൾ നെഗറ്റീവാണ്.

അങ്ങനെ ഒരു സിനിമ ഇവിടെ ഓടി. ആർക്കാണ് മൂല്യച്യുതി സംഭവിച്ചത്, പ്രേക്ഷകൾക്കാണോ സിനിമാക്കാർക്കാണോ? ആ സിനി ഓടിയ സിനിമയാണ് പ്രൊഡ്യൂസർക്ക് ലാഭം കിട്ടിയ സിനിമയാണ് അത്. അങ്ങനെ ഒരു സിനിമയെ പറ്റി എനിക്കെന്നും ചിന്തിക്കാൻ പോലും പറ്റില്ല. . ഞാൻ ഇതിനെ പറ്റി വിനീത് ശ്രീനിവാസനോട് വിളിച്ച് ചോദിച്ചു. ഏഴോളം നായകന്മാരോട് ഈ കഥ പറഞ്ഞു. ആരും തയ്യാറായില്ല. പക്ഷേ വിനീതിന് ഒഴിഞ്ഞുമാറാൻ പറ്റില്ല. കാരണം വിനീതിന്‍റെ അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത്. ആ സംവിധായകന് വിശ്വാസമുണ്ടായിരുന്നു ഈ സിനിമ ഓടുമെന്ന്. സിനിമയുടെ പോക്ക് എവിടേക്കാണെന്ന് കുറ്റം പറയുന്നതിനെക്കാൾ എനിക്ക് അത്ഭുതം തോന്നിയത് പ്രേക്ഷകൻ എങ്ങോട്ടേക്കാണ് പോകുന്നതെന്ന്', എന്നായിരുന്നു ഇടവേള ബാബുവിന്റെ വാക്കുകൾ.

വിനീത് ശ്രീനിവാസനെ നായകനാക്കി അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റസ്. ചിത്രം അടുത്തിടെയാണ് ഒടിടിയിൽ ഇറങഅങിയത്. ബ്ലാക്ക് കോമഡി ജേണറില്‍ ഉള്‍പ്പെടുന്നതാണ് ചിത്രം. സിനിമയിൽ അഭിഭാഷകന്റ വേഷത്തിലാണ് വിനീത് എത്തിയത്. സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ , തന്‍വിറാം, ജഗദീഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

'മോദിയോട് ഇഷ്ടമുണ്ട്, മോദിക്കൊപ്പം പട്ടം പറത്തിയത് തെളിയിക്കാൻ അന്ന് സെൽഫിയില്ലല്ലോ'; ഉണ്ണി മുകുന്ദൻ'മോദിയോട് ഇഷ്ടമുണ്ട്, മോദിക്കൊപ്പം പട്ടം പറത്തിയത് തെളിയിക്കാൻ അന്ന് സെൽഫിയില്ലല്ലോ'; ഉണ്ണി മുകുന്ദൻ

'ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല, ആ രണ്ട് പേരായിരുന്നു അതിന്റെ കാരണക്കാര്‍'; തുറന്നുപറഞ്ഞ് ശാലിനി'ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല, ആ രണ്ട് പേരായിരുന്നു അതിന്റെ കാരണക്കാര്‍'; തുറന്നുപറഞ്ഞ് ശാലിനി

English summary
Actor Vineeth Sreenivasan Movie Mukunadan Unni Controversy; Idavela Babu Files Complaint
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X