ദിലീപിന്റെ അറസ്റ്റിന്റെ ക്രെഡിറ്റ് ഇദ്ദേഹത്തിനാണ്; രഹസ്യനീക്കങ്ങള്‍, ഉദ്യോഗസ്ഥര്‍ പോലുമറിയാതെ...
അന്വേഷണ സംഘത്തിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
കൊച്ചി: യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ജനപ്രിയ നായകന്‍ പ്രതിസ്ഥാനത്ത് വന്നിരിക്കുന്നു. 14 ദിവസത്തേക്ക് റിമാന്റ് ചെയ്യപ്പെട്ട ദിലീപ് ആലുവ ജയിലില്‍ എത്തിയതോടെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സുനി പറഞ്ഞ വമ്പന്‍ സ്രാവുകള്‍ കുടുങ്ങുകയാണോ? ആരാണ് പഴുതടച്ച അന്വേഷണത്തിന് ചുക്കാന്‍ പിടിച്ചത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഉയരുന്ന ചോദ്യം ഇതാണ്.
ചിലര്‍ മുഖ്യമന്ത്രി പിണറായി വിജയന് പട്ടം നല്‍കുന്നു. മറ്റു ചിലര്‍ പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കും. മറ്റു ചിലര്‍ എല്ലാത്തിനും പിന്നില്‍ ബിജെപിയുടെ നീക്കങ്ങളാണെന്ന് പറയുന്നു. എന്നാല്‍ അതിനേക്കാള്‍ അപ്പുറം, ഉന്നതര്‍ പിടിക്കപ്പെടാന്‍ സഹായിച്ചത് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്‍ നിശ്ചയദാര്‍ഢ്യമായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ്
അന്വേഷണ സംഘത്തിലുണ്ടായിരുന്ന പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പലപ്പോഴും അന്വേഷണം പള്‍സര്‍ സുനിയില്‍ അവസാനിക്കാന്‍ പോകുമ്പോഴും അതിനപ്പുറം ചിലര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്ന് പറഞ്ഞതു സിഐ ബൈജു പൗലോസായിരുന്നു.

ഗൂഢാലോചന പുറത്തുവരുന്നു
കേസില്‍ ഗൂഢാലോചനയുണ്ടെന്ന വെളിപ്പെടുത്തലുണ്ടായതിന് പിന്നാലെ ദിലീപിനെയും നാദിര്‍ഷയെയും ചുറ്റിപ്പറ്റി അന്വേഷണം തുടങ്ങിയിരുന്നു. തുടര്‍ന്നാണ് ആലുവ പോലീസ് ക്ലബ്ബില്‍ വിളിച്ചുവരുത്തി ഇരുവരെയും ഒറ്റക്കിരുത്തി ചോദ്യം ചെയ്തത്.

തെളിവുകള്‍ ശേഖരിച്ച ശേഷം മതി അറസ്റ്റ്
ചോദ്യം ചെയ്യല്‍ 13 മണിക്കൂര്‍ വരെ നീണ്ടപ്പോള്‍ അറസറ്റ് സാധ്യത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം മതി അറസ്റ്റെന്ന തീരുമാനമെടുത്തതും ബൈജു പൗലോസാണ്.

രഹസ്യനീക്കങ്ങള്‍
രഹസ്യമായിട്ടായിരുന്നു തെളിവ് ശേഖരണം. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ നല്‍കിയ പല മൊഴികളും വ്യാജമാണെന്ന് കണ്ടെത്തിയത് സിഐയുടെ നീക്കമായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ പോലുമറിയാതെ രഹസ്യമായിട്ടായിരുന്നു അന്വേഷണം.

ആദ്യം ദിലീപ് നല്‍കിയ മൊഴി
സുനിയെ അറിയില്ലെന്നായിരുന്നു ആദ്യം ദിലീപ് നല്‍കിയ മൊഴി. എന്നാല്‍ ഇത് പോലീസ് വിശ്വസിച്ചിരുന്നില്ല. പിന്നീടാണ് ജോര്‍ജേട്ടന്‍സ് പൂരം എന്ന ദിലീപ് സിനിമയുടെ ലൊക്കേഷനില്‍ സുനി എത്തിയ ദൃശ്യങ്ങള്‍ ലഭിച്ചത്. ഇതിന് പിന്നിലും സിഐ ബൈജുവിന്റെ രഹസ്യ നീക്കങ്ങളായിരുന്നു.

പോലീസിലുണ്ടായ പടപ്പിണക്കം
പോലീസിലുണ്ടായ പടപ്പിണക്കത്തിന്റെ പശ്ചാത്തലത്തില്‍ അന്വേഷ ഉദ്യോഗസ്ഥര്‍ക്കെതിരേ ആരോപണങ്ങള്‍ ഉയര്‍ന്നു. ദിനേന്ദ്ര കശ്യപ് അന്വേഷണത്തിന്റെ നേതൃത്വം ഏറ്റെടുത്തു. തുടര്‍ന്ന് ബൈജു പൗലോസിനെ നിര്‍ണായക അന്വേഷണ ചുമതലയില്‍ നിന്നു മാറ്റുകയായിരുന്നു.

പഴുതടച്ച തെളിവുകള്‍ ശേഖരിച്ചു
എന്നാലും അന്വേഷണവുമായി ബൈജു മുന്നോട്ട് പോവുകയും ദിലീപിനുള്ള കുരുക്കുകള്‍ മുറുക്കുകയുമായിരുന്നു. ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്, എഡിജിപി ബി സന്ധ്യ, ദിനേന്ദ്ര കശ്യപ് തുടങ്ങിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടന്നതെങ്കിലും പഴുതടച്ച തെളിവുകള്‍ ശേഖരിച്ചത് സിഐ ബൈജുവായിരുന്നു.

നിര്‍ണായകം 13 മണിക്കൂര്‍
13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ തന്നെ അറസ്റ്റിനുള്ള വകുപ്പുണ്ടായിരുന്നു. എന്നാല്‍ കൂടുതല്‍ തെളിവ് ലഭിച്ച ശേഷമേ അറസ്റ്റ് ചെയ്യാന്‍ പാടുള്ളൂവെന്ന തീരുമാനമെടുത്തത് ബൈജു പൗലോസായിരുന്നു. അല്‍പ്പം വൈകിയെങ്കിലും ശക്തമായ തെളിവുകള്‍ ശേഖരിച്ചാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

വീണ്ടും കസ്റ്റഡിയിലെടുത്തു
തുടര്‍ന്നാണ് തിങ്കളാഴ്ച രാവിലെ വീണ്ടും കസ്റ്റഡിയിലെടുത്തത്. ഈ കസ്റ്റഡി സംബന്ധിച്ച് മാധ്യമങ്ങള്‍ക്കോ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കോ സിനിമാ മേഖലയിലുള്ളവര്‍ക്കോ വിവരം ലഭിച്ചിരുന്നില്ല. വളരെ രഹസ്യമായ നീക്കം നടത്തിയ ശേഷമായിരുന്നു ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചത്. ഉടനെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

അപൂര്‍വം ഈ കേസ്
യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് സാധാരണ ഒരു ആക്രമണ കേസായി ഒതുങ്ങില്ലെന്ന് നിയമവിദഗ്ധര്‍. ബലാല്‍സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം അപൂര്‍വമായ സംഭവമാണ്. കേസ് കോടതിയിലെത്തുമ്പോള്‍ ഈ ഭാഗം അപൂര്‍വ ഘടകമായി മാറും. ഇങ്ങനെ കോടതി പരിഗണിച്ചാല്‍ കേസിലെ പ്രതികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കാന്‍ സാധ്യതയുണ്ട്.












Click it and Unblock the Notifications