Get Updates
Get notified of breaking news, exclusive insights, and must-see stories!

'ക്ഷമിക്കണം മോനെ, നിന്നെ കൂടുതൽ ചേർ‌ത്തുപിടിക്കണമായിരുന്നു'; വേദനയോടെ അനുമോൾ

കൊച്ചി: തൃപ്പൂണിത്തുറയിൽ സ്കൂൾ വി​ദ്യാർത്ഥി ഫ്ലാറ്റിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുഃഖം പങ്കുവെച്ച് നടി അനുമോൾ. ഇങ്ങനെയൊരു സംഭവം വിശ്വസിക്കാനാവുന്നില്ലെന്ന് നടി പറഞ്ഞു. ക്ഷമിക്കണം മോനെ ഞങ്ങൾ നിന്നെ പരാജയപ്പെടുത്തി എന്ന് പറഞ്ഞാണ് അനുമോളുടെ കുറിപ്പ്. നിന്നെ കൂടുതൽ ചേർ‌ത്തുപിടിക്കണമായിരുന്നു. നിനക്ക് സുരക്ഷിതത്വ ബോധം ഉണ്ടാക്കേണ്ടതായിരുന്നു, പക്ഷേ അതിന് കഴിഞ്ഞില്ല. ഇപ്പോൾ ഞങ്ങൾക്ക് നിന്നെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടു, അനുമോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

" ഒരു കുട്ടി വേദന പേറുന്ന, അവന് മുന്നിൽ മറ്റൊരു വഴിയുമില്ലാത്ത ഏത് തരം ലോകമാണ് നാം കെട്ടിപ്പടുക്കുന്നത്? മുറിവേൽക്കുന്ന വാക്കുകൾ ജീവിതത്തെക്കാൾ ഭാരമേറിയതാവുന്നത് എവിടെയാണ്? ഇത് മറ്റൊരു വാർത്തയല്ല, ക്രൂരതയ്ക്ക്, നിശബ്ദതയ്ക്ക്, അത് ഉണ്ടാക്കുന്ന നാശനഷ്ടങ്ങൾ കാണാൻ ഇപ്പോഴും വിസമ്മതിക്കുന്ന ഒരു സമൂഹത്തിന് നഷ്ടപ്പെട്ട ഒരു ജീവിതമാണ്.

anumol

നിങ്ങൾ ഇത് വായിക്കുകയാണെങ്കിൽ, നിങ്ങൾക്ക് ആരും ഇല്ലെന്ന് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ, ലോകം വളരെ ക്രൂരമാണെന്ന് തോന്നിയിട്ടുണ്ടെങ്കിൽ, ആർക്കും മനസ്സിലാകാത്തതുപോലെ തോന്നിയിട്ടുണ്ടെങ്കിൾ. നിങ്ങൾ ഒറ്റയ്ക്കല്ല. നിങ്ങൾ സ്നേഹിക്കപ്പെടുന്നു. ദയവായി കാത്തിരിക്കൂ,

ബാക്കിയുള്ളവരോട് നമ്മൾ എപ്പോഴാണ് പഠിക്കുക? എപ്പോഴാണ് മുഖംതിരിക്കുന്നത് നിർത്തുക? ക്രൂരതയ്ക്ക് പകരം ദയ അറിയുന്ന കുട്ടികളെ ന്മമൾ എപ്പോഴാണ് വളർത്താൻ തുടങ്ങുന്നത്, മോനെ വിശ്രമിക്കൂ, അനു കുറിച്ചു.

ജനുവരി 15 നാണ് കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഫ്ലാറ്റിന്റെ ഇരുപത്തിയാറാം നിലയിൽ നിന്ന് 15 വയസ്സുകാരനായ വിദ്യാർത്ഥി താഴേക്ക് ചാടി ജീവനൊടുക്കിയത്. മകന്റെ മരണത്തിന് കാരണം ചില സഹപാഠികളുടെ ക്രൂരമായ റാ​ഗിം​ഗ് ആണെന്ന് മരിച്ച വിദ്യാർത്ഥിയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. മകൻ ക്രൂരമായ ശാരീരിക മാനസിക പീഡനത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടിയാണ് കുട്ടിയുടെ അമ്മ പരാതി നൽകിയരികുന്നത്. സ്കൂളിൽ സഹപാഠികൾ നിറത്തിന്റെ പേരിൽ പരിഹസിക്കുകയും ടോയ്ലറ്റ് നക്കിച്ചുവെന്നും മുഖം പൂഴത്തിവെച്ച് ഫ്ലഷ് അടിച്ചുവെന്നും മാതാവ് പറയുന്നു.

കുട്ടിയുടെ ചില സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചതിൽ നിന്നും തങ്ങൾക്ക് ലഭിച്ച ചില സോഷ്യൽ മീഡിയ ചാറ്റുകളുടെ അടിസ്ഥാനത്തിവും മകൻ ശക്തമായ മാനസിക ശാരീരിക പീഡനങ്ങൾക്ക് വിധേയനായിരുന്ന എന്ന് വ്യക്തമായെന്നും മതാപിതാക്കൾ പറയുന്നു.

അതേ സമയം, വിഷയത്തിൽ‌ വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചിട്ടുണ്ട്. സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. പോലീസ് ഇക്കാര്യത്തിൽ അടിയന്തര നിയമനടപടികൾ കൈക്കൊള്ളുമെന്നും മന്ത്രി അറിയിച്ചു.

എറണാകുളം ജില്ലയിലെ തിരുവാണിയൂരിൽ സി.ബി.എസ്.ഇ. സ്കൂളിൽ വച്ച് വിദ്യാർത്ഥി ക്രൂരമായ പീഡനങ്ങൾക്ക് വിധേയമായതിനെ തുടർന്ന് ജീവനൊടുക്കിയെന്ന അമ്മയുടെ പരാതി ശ്രദ്ധയിൽപ്പെട്ടു. സംഭവം അതീവ ദുഃഖകരവും ഞെട്ടിക്കുന്നതുമാണ്. പോലീസ് ഇക്കാര്യത്തിൽ അടിയന്തര നിയമനടപടികൾ കൈക്കൊള്ളും.

സംസ്ഥാനത്തെ ഓരോ സ്കൂളും സംസ്ഥാന സർക്കാരിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് വാങ്ങി പ്രവർത്തിക്കുന്ന സ്ഥാപനമാണ്. അവിടങ്ങളിൽ പഠിക്കുന്ന എല്ലാ കുട്ടികളും കേരളത്തിന്റെ മക്കളാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷിക്കാനും മേൽ നടപടികൾ എന്തൊക്കെ കൈക്കൊള്ളണം എന്ന് നിർദ്ദേശിക്കാനും പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഏതെങ്കിലും സ്കൂളിൽ, അത് ഏത് സ്ട്രീമിൽപ്പെട്ട സ്കൂൾ ആകട്ടെ, സമൂഹനന്മയ്ക്ക് നിരക്കാത്ത പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിൽ അത് കണ്ടെത്താനും തടയാനും സ്ഥാപനത്തിന് എതിരെ അടക്കം ശക്തമായ നടപടിയെടുക്കാനും നിയമഭേദഗതി ആവശ്യമെങ്കിൽ അക്കാര്യം പരിഗണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+