Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച കേസ്: 'സിപിഎം നേതാക്കള്‍ അതിജീവിതയോട് മാപ്പ് പറയണം'; കെ കെ രമ

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് എതിരെ സി പി എം നേതാക്കൾ നടത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി കെ കെ രമ എം എൽ എ. ഇക്കഴിഞ്ഞ ദിവസമായിരുന്നു സി പി എം നേതാക്കൾ വിവാദ പരാമർശങ്ങൾ നടത്തിയത്.

ഇതിന് പിന്നാലെ ആണ് എം എൽ എയുടെ പ്രതികരണം. നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ അപമാനിച്ച സി പി എം നേതാക്കൾ മാപ്പ് പറയാൻ തയ്യാറാകണമെന്ന് കെ കെ രമ ആവശ്യപ്പെട്ടു. ഇ പി ജയരാജൻ, എം എം മണി, കൊടിയേരി ബാലകൃഷ്ണൻ എന്നിവർ മാപ്പ് പറഞ്ഞ് രംഗത്ത് വരണം എന്നും കെ കെ രമ പറഞ്ഞു.

kk rama

മുഖ്യമന്ത്രി പിണറായി വിജയന് മുൻപിൽ അതി ജീവിത നേരിട്ടെത്തി കൂടിക്കാഴ്ച നടത്തിയ സാഹചര്യത്തിലായിരുന്നു എം എൽ എയുടെ പ്രതികരണം. അതിജീവിത ഹൈക്കോടതിയെ സമീപിക്കാൻ ഉണ്ടായ സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേസിൽ സംശയാസ്പദമായ സംഭവങ്ങളിൽ അല്ലാതെ അന്വേഷണത്തെയും സർക്കാറിനെയോ ഈ നാട്ടിലെ സ്ത്രീകൾ വിമർശിച്ചിട്ടില്ല. എന്നാൽ, ഇക്കഴിഞ്ഞ ദിവസങ്ങളിലായി വന്ന വാർത്തകളും തെളിവുകളും ഏറെ ആശങ്ക സൃഷ്ടിക്കുന്നുവെന്നും കെ കെ രമ വ്യക്തമാക്കി.

കെ കെ രമയുടെ വാക്കുകള്‍ ഇങ്ങനെ:-

'മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള അതിജീവിതയുടെ പ്രതികരണത്തിന്റെ വെളിച്ചത്തില്‍ നേരത്തേ അവരെ അപമാനിച്ച കോടിയേരി ബാലകൃഷ്ണന്‍, ഇ പി ജയരാജന്‍, എം എം മണി തുടങ്ങിയ സിപിഐഎം നേതാക്കള്‍ അവരോട് മാപ്പ് പറയേണ്ടതാണ്. ഈ കേസില്‍ സംശയാസ്പദമായ സന്ദര്‍ഭങ്ങളിലല്ലാതെ സര്‍ക്കാരിനെയോ അന്വേഷണത്തെയോ ഈ നാട്ടിലെ സ്ത്രീകള്‍ വിമര്‍ശിച്ചിട്ടില്ല.

എന്നാല്‍, സമീപ ദിവസങ്ങളിലായി വന്ന വാര്‍ത്തകളും തെളിവുകളും വളരെ ആശങ്കാജനകമായ സ്ഥിതിയാണ് സംജാതമാക്കിയത്. അന്വേഷണത്തില്‍ അവിശ്വാസം പ്രകടിപ്പിച്ച് അതിജീവിതയുടെ ഹൈക്കോടതിയെ സമീപിക്കാനുണ്ടായ സാഹചര്യം അതാണ്. ആ സാഹചര്യങ്ങളെല്ലാം ഇപ്പോഴും നിലനില്‍ക്കുന്നു. അതേത്തുടര്‍ന്നുണ്ടായ ജനാധിപത്യ സമ്മര്‍ദ്ദങ്ങളാണ് ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് പോലും വഴിയൊരുക്കിയത്.

അതിജീവിതയ്ക്ക് മുഖ്യമന്ത്രിയുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാതെ മുന്നോട്ട് പോവാനാവില്ല. എന്നാല്‍, മുഖ്യമന്ത്രിയുടെ ഒറ്റവാക്കില്‍ മറികടക്കാവുന്ന പിഴവുകളും അനീതികളുമല്ല, നീതിപീഠത്തിന്റെയും സര്‍ക്കാരിന്റെയും പോലീസിന്റെയും ഭാഗത്തു നിന്നുണ്ടായത്. നിതാന്ത പൗരജാഗ്രത ആവശ്യമുളള സ്ഥിതിയില്‍ തന്നെയാണ് കേസ് ഇപ്പോഴും നില്‍ക്കുന്നത്.

ഇന്നലെ വരെ അതിജീവിത തെരെഞ്ഞെടുപ്പ് നാടകം കളിക്കുകയാണെന്ന് പറഞ്ഞ സിപിഐഎം നേതാക്കളും സൈബര്‍ അണികളും ഇപ്പോള്‍ മുഖ്യമന്ത്രിക്കും അതിജീവിതയ്ക്കും അഭിവാദ്യം വിളിച്ചു തുടങ്ങും. അതിനു മുമ്പ് കഴിഞ്ഞ ദിവസങ്ങളില്‍ അവരെ അപമാനിച്ചതിന് മാപ്പു പറയുകയാണ് മര്യാദ'...

അതേസമയം, നടിയെ ആക്രമിച്ച കേസ് നാണംകെട്ട കേസ് എന്നാണ് ഇന്നലെ എം എം മണി വ്യക്തമാക്കിയത്. കേസ് വിശദമായി പരിശോധിച്ചാൽ പറയാൻ കൊള്ളാത്ത കാര്യങ്ങൾ അതിൽ ഉണ്ടെന്നും ഇതിൽ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഒന്നും ചെയ്യാനില്ലെന്നും എം എം മണി വ്യക്തമാക്കുകയായിരുന്നു.

ഇതെന്ത് ചിരിയാണ് നമിത പ്രമോദ്?... കൈയ്യടിച്ച് ആരാധകര്‍, നടിയുടെ വൈറല്‍ ചിത്രങ്ങള്‍

അതിജീവിതയ്ക്ക് നീതി ലഭ്യമാക്കുകയെന്ന ഉദേശത്തോടെയാണ് കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടുള്ളത്. ആ ഇടപെടല്‍ മൂലമാണ് പ്രമുഖനായ വ്യക്തിയുള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായത്. യു ഡി എഫ് ഭരണമായിരുന്നെങ്കില്‍ അങ്ങനെയൊരാളെ അറസ്റ്റ് ചെയ്യുമായിരുന്നോ. ഇടത് സര്‍ക്കാരായത് കൊണ്ടാണ് അങ്ങനെയൊരു അറസ്റ്റ് സംസ്ഥാനത്ത് നടന്നത്. യുഡിഎഫ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+