ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമെന്ന് മഞ്ജു, കണ്ണീരോടെ മലയാള സിനിമാലോകം
കൊച്ചി: മലയാള സിനിമയിലെ പകരക്കാരില്ലാത്ത അഭിനേത്രി കെപിഎസി ലളിതയുടെ വിയോഗത്തിൽ വേദനയോടെ സിനിമാ ലോകം. ചേച്ചീ എന്നാണ് വിളിച്ചിരുന്നത് എങ്കിലും അമ്മയെ പോലെ സ്നേഹിച്ചിരുന്ന ഒരാളാണ് യാത്രയാകുന്നത് എന്ന് മഞ്ജു വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നുവെന്ന് മമ്മൂട്ടിയും ഒരു വലിയ കാലഘട്ടത്തിന്‌റെ നടിയാണ് കെപിഎസി ലളിതയെന്ന് മോഹന്‍ലാലും പ്രതികരിച്ചു. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, നവ്യ നായർ, സുരഭി ലക്ഷ്മി, ആസിഫ് അലി, ബി ഉണ്ണിക്കൃഷ്ണൻ, കമൽ അടക്കമുളളവർ കെപിഎസി ലളിതയ്ക്ക് ആദരാജ്ഞലി അർപ്പിച്ചു.

മഞ്ജു വാര്യരുടെ കുറിപ്പ്: '' അമ്മയെപ്പോലെ സ്നേഹിച്ചിരുന്ന ഒരാൾ ആണ് യാത്രയാകുന്നത്. ചേച്ചീ എന്നാണ് വിളിച്ചിരുന്നതെങ്കിലും മനസിൽ എന്നും അമ്മ മുഖമാണ്. ഒരുമിച്ച് ചെയ്ത ഒരുപാട് സിനിമകളുടെ ഓർമകളില്ല. പക്ഷേ ഉള്ളതിൽ നിറയെ വാത്സല്യം കലർന്നൊരു ചിരിയും ചേർത്തു പിടിക്കലുമുണ്ട്. 'മോഹൻലാൽ ' എന്ന സിനിമയിൽ അമ്മയായി അഭിനയിച്ചതാണ് ഒടുവിലത്തെ ഓർമ. അഭിനയത്തിലും ലളിതച്ചേച്ചി വഴികാട്ടിയായിരുന്നു. അമ്മയെപ്പോലെ സ്നേഹിക്കുകയും അധ്യാപികയെപ്പോലെ പലതും പഠിപ്പിക്കുകയും ചെയ്ത, അതുല്യ കലാകാരിക്ക് വിട... ''

''വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു , വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം'' എന്നാണ് മമ്മൂട്ടിയുടെ പ്രതികരണം. ഒരു വലിയ കാലഘട്ടത്തിന്‌റെ നടിയാണ് കെപിഎസി ലളിതയെന്ന് മോഹന്‍ലാല്‍ പ്രതികരിച്ചു. ഒരുപാട് പേര്‍ കൊഴിഞ്ഞ് പോയിക്കോണ്ടിരിക്കുകയാണ്. ഒരുപാട് സിനിമകളില്‍ അഭിനയിച്ച പ്രതിഭയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തനിക്ക് അറിയാവുന്നതില്‍ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് കെപിഎസി ലളിതയെന്ന് പൃഥ്വിരാജ് സുകുമാരന്‍ പ്രതികരിച്ചു. അവര്‍ക്കൊപ്പം അഭിനയിക്കാനായതില്‍ അഭിമാനിക്കുന്നുമെന്നും പൃഥ്വിരാജ് കുറിച്ചു.
''മലയാളത്തിന്റെ" മഹാനടി"..... ഒരുചിത്രം മുഴുവൻ നമ്മൾ ഒരുമിച്ചു ജീവിച്ചു, ഇനി ആ ഓർമ്മകൾക്കൊപ്പം'' എന്ന് നടി സുരഭി ലക്ഷ്മി പ്രതികരിച്ചു.
പകരം വെക്കാനില്ലാത്ത അതുല്യ പ്രതിഭ, മലയാളത്തിന്റെ സ്വന്തം ലളിതാമ്മക്ക് വിടയെന്ന് മാലാ പാർവ്വതി കുറിച്ചു.

നവ്യ നായരുടെ കുറിപ്പ്: '' എന്റെ ലളിതാന്റി ... എനിക്ക് സഹിക്കാൻ പറ്റുന്നില്ല.. will miss u terribly aunty .. love u so much .. ഒരുതീലും എന്റെ അമ്മ ..ജീവിതത്തിലും അങ്ങനെ തന്നെ .., ''നമ്മൾ ഒരു നക്ഷത്രമാടി ,ചിത്തിര '' ഇനി അതു പറയാൻ ലളിതാന്റി ഇല്ല .. എന്റെ സഹപ്രവർത്തകയല്ല , സ്നേഹിതയായിരുന്നു ,അമ്മയായിരുന്നു .. ഇഷ്ടപ്പെട്ടൊരെ ഭഗവാനിങ്ങനെ വിളിക്കുമ്പോ , നിശ്ശബ്ദയായി പോകുന്നു .. മരണം വരെ അഭിനയിക്കണം , വീട്ടിലിരിക്കേണ്ടി വരരുത് , അതായിരുന്നു ആഗ്രഹം .. അതങ്ങനെ തന്നെ നടന്നു .. എന്ന് നടി നവ്യ നായർ കുറിച്ചു.












Click it and Unblock the Notifications