പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താലേ കാര്യമുള്ളു: 'അമ്മ'യ്ക്കെതിരെ പത്മപ്രിയ
കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയായ അമ്മ അതിജീവിതയ്ക്കൊപ്പം എന്ന് പറയുന്നത് വെറുതെയന്ന് പത്മപ്രിയ. കേസ് കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്, അതുകൊണ്ട് തന്നെ അതേ കുറിച്ച് അധികം പറയാന്‍ ഉദ്ദേശിക്കുന്നില്ല. കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് ഞങ്ങള്‍ എല്ലാവരുടേയും പ്രതീക്ഷ. അതില്‍ അധികം കാലതാമസം ഉണ്ടാവില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. പെട്ടെന്ന് തന്നെ നീതി ലഭിക്കട്ടെയെന്നും പത്മപ്രിയ പറയുന്നു.
സാമൂഹ്യ മാധ്യമങ്ങളിലൂടെ സിനിമ മേഖലയിലെ പലരും ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. അതിന് അപ്പുറത്തേക്കുള്ള പിന്തുണയുണ്ടാവണം. അതിന് വേണ്ടി സ്വീകരിക്കുന്ന പുരോഗമനപരമായ ഏത് നടപടിയും പ്രധാനമാണ്. ഞാന്‍ അമ്മയുടെ മെമ്പറാണ്. ജനറല്‍ ബോഡി യോഗം കഴിഞ്ഞപ്പോള്‍ അവിടുത്തെ പ്രസിഡന്റ് പറഞ്ഞത് പുറത്ത് പോയ ആളുകള്‍ക്ക് തിരികെ വരണമെങ്കില്‍ മെമ്പർഷിപ്പ് വീണ്ടും എടുക്കണമെന്നാണ്.

അതിജീവിതയുടെ പോസ്റ്റിനോട് റെസ്പെക്ട് എന്ന് പറയുമ്പോള്‍ ഈ കേസിന്റെ പേരില്‍ പുറത്തുപോയ നടിമാരെ ഉപാധികളില്ലാതെ തിരിച്ചെടുത്താലേ പറയുന്നതില്‍ കാര്യമുള്ളൂ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്തുകൊണ്ട് അത് പുറത്ത് വരുന്നില്ല എന്നത് സംബന്ധിച്ച് നൂറ് ചോദ്യങ്ങളുണ്ട്. ഇത്തരം വിഷയങ്ങളില്‍ യഥാർത്ഥ പരിഹാരം വേണമെന്നാണ് ആഗ്രഹമെങ്കില്‍ സർക്കാർ ശക്തമായ നടപടി സ്വീകരിക്കേണ്ടതുണ്ട്. അതിന് സിനിമ മേഖല മുഴുവനായി പിന്തുണ നല്‍കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരേണ്ടത് പ്രധാനമാണെന്നും പത്മപ്രിയ പറയുന്നു.
ആ കിരീടം ശാശ്വതമാണ്: സനൂഷയുടെ പുത്തന്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

റിപ്പോർട്ട് പുറത്ത് വരാതിരിക്കാന്‍ ആരെങ്കിലും ശ്രമിക്കുന്നുണ്ടോയെന്ന കാര്യമൊന്നും എനിക്ക് അറിയില്ല. ഞങ്ങള്‍ക്ക് പറയാനുള്ളത് റിപ്പോർട്ട് പുറത്ത് വരണം എന്നത് മാത്രമാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പുറത്തുള്ള കാര്യങ്ങള്‍ മാത്രമല്ലാതെ വേറെ എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റുമെന്നും ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ഇന്റേണല്‍ പരാതി കമ്മിറ്റി പോലുള്ള കാര്യങ്ങള്‍ എല്ലാ മേഖലയിലും നടപ്പില്‍ വരുത്തുക എന്നുള്ളത് നിർബന്ധമായ കാര്യമാണ്. പക്ഷെ പലരും അതിന് തയ്യാറാവുന്നില്ല.

മഹാരാഷ്ട്രയില്‍ വനിത കമ്മീഷന് 30 ദിവസത്തെ നോട്ടീസ് നല്കിയപ്പോള് അവിടുത്തെ അസോസിയേഷനുകള്‍ ഇക്കാര്യങ്ങള്‍ നടപ്പിലാക്കി. അതുപോലത്തെ ഒരു ഇടപെടലാണ് ഇവിടേയും ഉണ്ടാവേണ്ടത്. ഇന്റേണല്‍ പരാതി കമ്മിറ്റി വരുന്നതോടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് പറയാന്‍ കഴിയില്ലെങ്കിലും അതൊരു ചുവടുവെയ്പ്പാണെന്നും വനിത കമ്മീഷന് അധ്യക്ഷ സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പത്മപ്രിയ പറഞ്ഞു.

സിനിമാ മേഖലയിൽ ആഭ്യന്തര പരാതി സിമിതിയുണ്ടാക്കാൻ ഇടപെടൽ തേടിയായിരുന്നു വിമൻ ഇൻ സിനിമ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങൾ കോഴിക്കോട് വെച്ച് വനിത കമ്മീഷന് അധ്യക്ഷ സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയത്. പത്മപ്രിയക്ക് പുറമ നടി പാർവതി, ഗായിക സയനോര, തിരക്കഥാകൃത്ത് ദീദി ദാമോദരൻ, സംവിധായിക അഞ്ജലി മേനോൻ തുടങ്ങിയവരായിരുന്നു സതീദേവിയുമായി കൂടിക്കാഴ്ച നടത്തിയത്.

അതേസമയം, ജസ്റ്റിസ് ഹേമ കമ്മീഷന്റെ റിപ്പോർട്ട് പരസ്യമാക്കേണ്ട സാഹചര്യം നിലവിലില്ലെന്നായിരുന്നു പി സതീദേവിയുടെ പ്രതികരണം. സിനിമാമേഖലയിലേക്ക് പുതിയ പെണ്‍കുട്ടികള്‍ കടന്നുവരുമ്പോള്‍ ആത്മവിശ്വാസം. നിര്‍മാണ കമ്പനികള്‍ അത് ഉറപ്പാക്കേണ്ടതുണ്ട്. തീര്‍ച്ചയായും സിനിമാമേഖലയില്‍ നിയന്ത്രണവും നിരീക്ഷണവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications