Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന് പിന്തുണ..! നടിയുടെ കേസില്‍ പെടുത്തിയതെന്ന്..! നടിയോടുള്ള ശത്രുത കുറ്റവാളി ഉപയോഗപ്പെടുത്തി !

കൊച്ചി: ദിലീപിനെതിരെ നേരത്തെ തന്നെ പലവിധ ആരോപണങ്ങളും ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായത് മലയാളിക്ക് അവിശ്വസനീയം തന്നെ ആയിരുന്നു. ദിലീപിന്റെ അടുപ്പക്കാരില്‍ പലരും ആ അറസ്റ്റില്‍ സംശയങ്ങളും ഉന്നയിച്ച് കണ്ടു. പിസി ജോര്‍ജാണ് ദിലീപിന് വേണ്ടി വാദിക്കുന്നവരില്‍ മുന്‍പന്തിയില്‍. പ്രമുഖ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ദിലീപിന് വേണ്ടി ശബ്ദമുയര്‍ത്തിയിരുന്നു. ഇപ്പോഴിതാ അടൂര്‍ വീണ്ടും ചില സംശയങ്ങള്‍ ഉന്നയിക്കുന്നു.

ദിലീപിന് പിന്തുണ

ദിലീപിന് പിന്തുണ

അടൂര്‍ ഗോപാലകൃഷ്ണന്റെ അവസാനചിത്രമായ പിന്നെയുമില്‍ ദിലീപും കാവ്യാ മാധവനും ആയിരുന്നു നായികാനായകന്മാര്‍. നേരത്തെയും ദിലീപിനെ പിന്തുണച്ച് അടൂര്‍ രംഗത്ത് വന്നിരുന്നു. തനിക്കറിയുന്ന ദിലീപ് ദുഷ്ടനോ അധോലോക നായകനോ അല്ലെന്നായിരുന്നു അടൂര്‍ പറഞ്ഞത്.

മുഴുവന്‍ കഥയായിക്കൂടെ

മുഴുവന്‍ കഥയായിക്കൂടെ

ദിലീപിന്റെ അറസ്റ്റില്‍ തനിക്ക് സംശയമുണ്ടെന്ന് അടൂര്‍ ഇപ്പോള്‍ പറയുന്നു. നടിയെ ആക്രമിച്ച സംഭവം ഒരിക്കലും ഒരു സ്ത്രീയുടെ നേര്‍ക്കും നടക്കാന്‍ പാടില്ലാത്തത് തന്നെയാണ്. പക്ഷേ ഇപ്പോഴുള്ളത് മുഴുവന്‍ കഥയായിക്കൂടെ എന്ന് അടൂര്‍ ചോദിക്കുന്നു.

ശത്രുത ഉപയോഗപ്പെടുത്തി

ശത്രുത ഉപയോഗപ്പെടുത്തി

ഈ കുറ്റം ചെയ്ത നമുക്കറിയാവുന്ന ഒരാളുണ്ട്. അയാളെപ്പറ്റിയല്ലാതെ മറ്റുള്ളവരെപ്പറ്റി ഇപ്പോഴും നമുക്കറിയില്ല. ഈ കുറ്റകൃത്യം ചെയ്തയാള്‍ക്ക് കൃത്യമായി അറിയാം ആക്രമിക്കപ്പെട്ട നടിയും ആരോപണ വിധേയനായ നടനും തമ്മില്‍ ഇഷ്ടത്തിലല്ല എന്ന്.

മനപ്പൂർവ്വം ചെയ്തതോ

മനപ്പൂർവ്വം ചെയ്തതോ

അക്കാരണം കൊണ്ട് തന്നെ നടന്‍ അയാളുടെ സിനിമകളില്‍ നിന്നും ഈ നടിയെ മാറ്റിനിര്‍ത്തിയിരുന്നു. ഇത് ഉപയോഗപ്പെടുത്തി ആ നടന്റെ പേര് കേസില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി ചെയ്തതായിക്കൂടെ എന്ന് തനിക്ക് ബലമായ സംശയമുണ്ടെന്ന് അടൂര്‍ പറയുന്നു.

അധോലോക നായകനെപ്പോലെ

അധോലോക നായകനെപ്പോലെ

എന്നാലിത്തരം സാധ്യതകള്‍ ആരും ചര്‍ച്ച ചെയ്യുന്നതേ ഇല്ലെന്നും അടൂര്‍ ആരോപിക്കുന്നു. അവര്‍ക്കെല്ലാം ആ കുറ്റകൃത്യം ഈ നടന്‍ ചെയ്യിച്ചതാണ് എന്ന് വരുത്തിത്തീര്‍ക്കണം. വലിയൊരു അധോലോക നായകനെപ്പോലെയാണ് പത്രങ്ങള്‍ നടനെക്കുറിച്ച് എഴുതുന്നതെന്നും അടൂര്‍ വിമര്‍ശിക്കുന്നു.

ജനങ്ങളെ ശത്രുക്കളാക്കി

ജനങ്ങളെ ശത്രുക്കളാക്കി

മാധ്യമങ്ങള്‍ പറഞ്ഞ് പറഞ്ഞ് ജനങ്ങളെ മുഴുവന്‍ അയാളുടെ ശത്രുക്കളാക്കി. അയാള്‍ പോകുന്നിടത്തെല്ലാം ജനങ്ങള്‍ കൂവുന്നത് എന്ത് അറിഞ്ഞിട്ടാണ് എന്നും അടൂര്‍ ചോദിക്കുന്നു. ജനത്തെ നടനെതിരെ ചാര്‍ജ് ചെയ്ത് നിര്‍ത്തിയിരിക്കുകയാണ്.

നീതി നിഷേധിക്കാന്‍ നമ്മളാരാണ്

നീതി നിഷേധിക്കാന്‍ നമ്മളാരാണ്

അത് കോടതിയെപ്പോലും സ്വാധീനിക്കുമെന്നും അടൂര്‍ പറയുന്നു. അത് തെറ്റാണ്. ഒരാള്‍ക്ക് നീതി കിട്ടാന്‍ ഈ രാജ്യത്ത് അവകാശമില്ലേ എന്നും നീതി നിഷേധിക്കാന്‍ നമ്മളാരാണ് എന്നും അടൂര്‍ ചോദിക്കുന്നു. ഇപ്പോള്‍ നടക്കുന്നത് ആള്‍ക്കൂട്ട വിചാരണയാണെന്നും വിമര്‍ശനമുണ്ട്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+