'ബാല-അമൃത സുരേഷ് വിവാഹ മോചനത്തിലും മോൻസൺ ഇടപെട്ടു', വെളിപ്പെടുത്തി അമൃതയുടെ അഭിഭാഷകൻ
കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പ് നടത്തി പിടിക്കപ്പെട്ട മോന്‍സണ്‍ മാവുങ്കലുമായി നടന്‍ ബാലയ്ക്കുളള ബന്ധം സംബന്ധിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടില്‍ ബാലയ്ക്ക് നേരിട്ട് പങ്കുണ്ടെന്ന് പരാതിക്കാരനായ എംടി ഷമീര്‍ ആരോപിച്ചിരുന്നു.
മാത്രമല്ല മോന്‍സണ്‍ മാവുങ്കലിന്റെ മുന്‍ ഡ്രൈവര്‍ അജി നെട്ടൂരും ബാലയ്ക്ക് എതിരെ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരുന്നു. മോന്‍സണ്‍ അയല്‍വാസി എന്ന നിലയ്ക്കുളള സൗഹൃദമാണ് ഉണ്ടായിരുന്നത് എന്നാണ് ബാല പറയുന്നത്. അതേസമയം മോന്‍സണുമായുളള ബാലയുടെ ബന്ധത്തെ കുറിച്ച് ആദ്യ ഭാര്യയും ഗായികയുമായ അമൃതയുടെ അഭിഭാഷകന്‍ പ്രേം രാജ് ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയത് ചര്‍ച്ചയാവുകയാണ്.

ബാലയും മോന്‍സണ്‍ മാവുങ്കലും തമ്മിലുളള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് പരാതിക്കാരനായ എംടി ഷമീര്‍ ആവശ്യപ്പെട്ടിരുന്നു. മോന്‍സണും മുന്‍ ഡ്രൈവര്‍ അജിയും തമ്മില്‍ പ്രശ്‌നമുണ്ടായപ്പോള്‍ പരിഹരിക്കാന്‍ ഇടപെട്ടത് ബാല ആണെന്ന് ആരോപിച്ച ഷമീര്‍ ഇവര്‍ തമ്മിലുളള ഫോണ്‍ സംഭാഷണവും പുറത്ത് വിട്ടു. മോന്‍സണ് എതിരെയുളള പരാതി പിന്‍വലിക്കാന്‍ ബാല അജിയോട് ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിരിക്കുന്നത്. തന്നെ ഒരു സഹോദരനായിട്ടാണ് കാണുന്നത് എങ്കില്‍ മോന്‍സണിന് എതിരെയുളള കേസ് പിന്‍വലിക്കണം എന്നാണ് ബാല ആവശ്യപ്പെടുന്നത്.
മഞ്ജു പഴയ മഞ്ജുവേ അല്ല, സൂപ്പർ സ്റ്റാർ മഞ്ജു വാര്യരുടെ അപൂർവ ചിത്രങ്ങൾ കാണാം

മോന്‍സണിന് എതിരെ പരാതി നല്‍കിയ അനൂപ് അഹമ്മദുമായി ബാലയ്ക്ക് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു എന്നാണ് അജി നെട്ടൂര്‍ വെളിപ്പെടുത്തിയത്. അമൃത സുരേഷുമായുളള വിവാഹ മോചനത്തിന് ബാലയ്ക്ക് 5 ലക്ഷം രൂപ നല്‍കി സഹായിച്ചത് അനൂപ് ആയിരുന്നുവെന്നും അതുമായി ബന്ധപ്പെട്ട് പിന്നെ തര്‍ക്കം ഉണ്ടായെന്നും അജി നെട്ടൂര്‍ പറയുന്നു. ഡിവോഴ്‌സിന് നല്‍കേണ്ടിയിരുന്ന 30 ലക്ഷം ബാലയുടെ പക്കലുണ്ടായിരുന്നില്ല

ഈ സമയത്ത് 5 ലക്ഷം രൂപ നല്‍കി സഹായിച്ചത് അനൂപ് അഹമ്മദ് ആയിരുന്നുവെന്ന് അജി നെട്ടൂര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. പണം തിരിച്ച് നല്‍കാത്തതിനെ തുടര്‍ന്ന് ഇരുവര്‍ക്കും ഇടയില്‍ പ്രശ്‌നങ്ങളുണ്ടായി എന്നും താനാണ് ഇടനിലക്കാരനായി നിന്നത് എന്നും അജി നെട്ടൂര്‍ പറയുന്നു. മോന്‍സണുമായി ബന്ധപ്പെട്ട് ബാല പറയുന്ന കാര്യങ്ങള്‍ നുണ ആണെന്നും ഇരുവരും തമ്മില്‍ നല്ല സൗഹൃദം ഉണ്ടായിരുന്നു എന്നും അജി നെട്ടൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബാലയും ഗായിക അമൃത സുരേഷും തമ്മിലുളള വിവാഹ മോചന പ്രശ്‌നത്തില്‍ മോന്‍സണ്‍ മാവുങ്കല്‍ ഇടപെട്ടിരുന്നു എന്നാണ് അമൃതയുടെ അഭിഭാഷകന്‍ ആയിരുന്ന പ്രേം രാജ് വെളിപ്പെടുത്തിയിരിക്കുന്നത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട ഒത്തുതീര്‍പ്പ് വ്യവസ്ഥകളുടെ ചര്‍ച്ച നടന്നത് മോന്‍സണിന്റെ വീട്ടില്‍ വെച്ചായിരുന്നുവെന്ന് പ്രേം രാജ് പറയുന്നു. 2019ന്റെ തുടക്കത്തില്‍ താന്‍ അമൃതയുടെ വക്കീല്‍ ആയിരുന്നുവെന്ന് പ്രേം രാജ് പറഞ്ഞു.

മോന്‍സണിന്റെ വീട്ടില്‍ വെച്ച് ഒത്തുതീര്‍പ്പ് ചര്‍ച്ച നടക്കുമ്പോള്‍ ബാലയുടെ അഭിഭാഷകയായ ശാന്തി പ്രിയയും അനൂപ് മുഹമ്മദും ഉണ്ടായിരുന്നുവെന്നും പ്രേം രാജ് വെളിപ്പെടുത്തി. ബാലയും അമൃതയും തമ്മിലുളള വിവാഹ മോചനക്കേസിലെ വക്കീല്‍ താന്‍ ആണെന്ന് അറിഞ്ഞ് ബാലയുടെ സുഹൃത്താണ് മോന്‍സണെ കുറിച്ച് പറഞ്ഞത്. മോന്‍സണും ബാലയും തമ്മില്‍ നല്ല ബന്ധമാണെന്നും മോന്‍സണ്‍ പറഞ്ഞാല്‍ ബാല എന്തും കേള്‍ക്കും എന്നും സുഹൃത്ത് പറഞ്ഞതായി പ്രേം രാജ് വെളിപ്പെടുത്തി.

ബാലയ്ക്ക് വേണ്ടി അന്ന് സംസാരിച്ചത് അനൂപ് അഹമ്മദ് ആയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം കേസുമായി ബന്ധപ്പെട്ട് ബാല കുടുംബ കോടതിയിലേക്ക് വന്നത് മോന്‍സണിന്റെ കാറിലായിരുന്നു. അനൂപ് ആയിരുന്നു കാറോടിച്ചിരുന്നത്. അയല്‍ക്കാരന്‍ മാത്രമായിരുന്നു എങ്കില്‍ ബാലയുടെ വ്യക്തി ജീവിതത്തില്‍ മോന്‍സണ്‍ ഇടപെടില്ലായിരുന്നുവെന്നും ഇരുവരും തമ്മില്‍ അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും പ്രേം രാജ് പറയുന്നു. മോന്‍സണ്‍ തട്ടിപ്പ് നടത്തുന്ന വ്യക്തി ആണെന്ന് അറിയില്ലായിരുന്നുവെന്നും താനുമായി സാമ്പത്തിക ഇടപാടുകളുണ്ടെന്ന് തെളിയിച്ചാല്‍ തുണിയില്ലാതെ നടക്കാം എന്നുമാണ് ആരോപണങ്ങള്‍ക്ക് ബാല മറുപടി നല്‍കിയത്.












Click it and Unblock the Notifications