ആലപ്പുഴ ഇരട്ടകൊലപാതകം: കേരളത്തില്‍ വര്‍ഗീയകലാപം നടക്കാതിരുന്നത് പിണറായി ഭരിക്കുന്നതുകൊണ്ട്: കോടിയേരി
കോഴിക്കോട്: ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങല്‍ക്ക് പിന്നാലെ കേരളത്തില്‍ വര്‍ഗീയ കലാപം നടക്കാതിരുന്നത് ഇവിടെ പിണറായി സര്‍ക്കാര്‍ ഭരിക്കുന്നത് കൊണ്ടാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പൊലീസിന്റെ ശക്തമായ ഇടപെടല്‍കൊണ്ടാണ് ഈ നീക്കം ഒഴിവായത്. പൊലീസ് സ്തംഭിച്ചുനിന്നിരുന്നെങ്കില്‍ 1983ല്‍ യുഡിഎഫ് ഭരണകാലത്തുണ്ടായതുപോലുള്ള സംഭവങ്ങള്‍ നടക്കുമായിരുന്നു. വര്‍ഗീയകലാപങ്ങള്‍ പൊലീസ് അടിച്ചമര്‍ത്തുകതന്നെ ചെയ്യുമെന്നും കോട്ിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
രണ്ടു കൊലപാതകങ്ങള്‍ക്ക് പിന്നാലെ ആലപ്പുഴയില്‍ വര്‍ഗീയകലാപം നടക്കാതിരുന്നത് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ഭരിക്കുന്നതുകൊണ്ടാണ് ആലപ്പുഴയെ കലാപഭൂമിയാക്കാനും മതധ്രുവീകരണത്തിലൂടെ വര്‍ഗീയകലാപം ഉണ്ടാക്കാനുമുള്ള ആസൂത്രിതശ്രമമാണ് നടന്നത്. പൊലീസിന്റെ ശക്തമായ ഇടപെടല്‍കൊണ്ടാണ് ഈ നീക്കം ഒഴിവായത്.
പൊലീസ് സ്തംഭിച്ചുനിന്നിരുന്നെങ്കില്‍ 1983ല്‍ യുഡിഎഫ് ഭരണകാലത്തുണ്ടായതുപോലുള്ള സംഭവങ്ങള്‍ നടക്കുമായിരുന്നു. വര്‍ഗീയകലാപങ്ങള്‍ പൊലീസ് അടിച്ചമര്‍ത്തുകതന്നെ ചെയ്യും. ജനങ്ങളെ രംഗത്തിറക്കി വര്‍ഗീയധ്രുവീകരണത്തെ നേരിടും. മുസ്ലിംവിഭാഗങ്ങള്‍ സംഘടിച്ച് തീവ്രനിലപാട് സ്വീകരിച്ച് ആര്‍എസ്എസിന്റെ വര്‍ഗീയതയെ ചെറുക്കാനാകില്ല. പരസ്പരം കൊന്നും പ്രശ്നങ്ങള്‍ പരിഹരിക്കാനാകില്ല.
ഇസ്ലാമികരാഷ്ട്രം എന്ന വികാരമുണ്ടാക്കാനാണ് എസ്ഡിപിഐയുടെ ശ്രമം. ഏറ്റുമുട്ടി മരിച്ചാല്‍ സ്വര്‍ഗത്തിലെത്താമെന്നു പറഞ്ഞ് ചാവേറുകളെ സൃഷ്ടിക്കുകയാണ്. എസ്ഡിപിഐ ആക്രമണം നടത്തണമെന്നാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്. അങ്ങനെ ചെയ്താല്‍ തങ്ങള്‍ക്ക് മുസ്ലിംവേട്ട നടത്താമെന്ന് അവര്‍ കരുതുന്നു. ചാഞ്ചല്യമില്ലാതെ കൊല്ലാനാണ് രണ്ടുകൂട്ടരും പരിശീലനം കൊടുക്കുന്നത്. ഭൂരിപക്ഷം മുസ്ലിങ്ങളും മതനിരപേക്ഷവാദികളാണ്. ആര്‍എസ്എസ് എല്ലാ മുസ്ലിങ്ങളെയും തീവ്രവാദികളായി മുദ്രകുത്തുന്നു. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ മുതല്‍ വിപ്ലവപ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച എച്ച് സലാം എംഎല്‍എ എസ്ഡിപിഐക്കാരനെന്നാണ് അവര്‍ പറയുന്നത്. എസ്ഡിപിഐയ്ക്കും ആര്‍എസ്എസിനും നുഴഞ്ഞുകയറാന്‍ പറ്റുന്ന പാര്‍ടിയല്ല സിപിഎമ്മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, കേരളത്തെ കലാപഭൂമിയാക്കരുത്' എന്ന മുദ്രാവാക്യം മുന്നോട്ടുവച്ച് ജനുവരി 4-ാം തീയതി വര്‍ഗ്ഗീയതയ്‌ക്കെതിരെ സിപിഎം ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നു. തലശ്ശേരിയില്‍ മുസ്ലീം ആരാധനാലയം സംരക്ഷിക്കുന്നതിനിടയില്‍ ആര്‍എസ്എസ്സുകാര്‍ കൊലപ്പെടുത്തിയ യു കെ കുഞ്ഞിരാമന്റെ രക്തസാക്ഷിത്വദിനത്തിലാണ് ഇത്തരമൊരു പരിപാടി പാര്‍ടി സംഘടിപ്പിക്കുന്നതെന്ന് നേതൃത്വം അറിയിച്ചു. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന കേരളീയ സമൂഹത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാനും അതുവഴി നാടിനെ വര്‍ഗ്ഗീയ കലാപങ്ങളിലേക്ക് തള്ളിവിടാനുമാണ് ആര്‍എസ്എസും എസ്ഡിപിഐയും പരിശ്രമിക്കുന്നത്.
സമീപകാലത്ത് വര്‍ഗ്ഗീയ പ്രചാരവേല കേരളത്തില്‍ വലിയതോതില്‍ നടക്കുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പരാജയപ്പെട്ട ബിജെപി വര്‍ഗ്ഗീയ ധ്രുവീകരണത്തിലുടെ തിരിച്ചുവരാനാകുമോ എന്നാണ് ശ്രമിക്കുന്നത്. ഇതിന് സഹായകരമായ നിലപാടാണ് എസ്ഡിപിഐയും സ്വീകരിക്കുന്നത്. ഇത്തരം സംഭവങ്ങളെ ഊതിവീര്‍പ്പിക്കാനും സര്‍ക്കാരിനെതിരെ തിരിച്ചുവിടാനുമുള്ള ഇടപെടലുകളാണ് യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനുള്ള ആഹ്വാനവുമായി ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതെന്ന് സിപിഎം പ്രസ്താവനയിലൂടെ അറിയിച്ചു.